
സിനിമ ലോകത്തിന് കിട്ടിയ വാരാധനമായിരുന്നു സംയുക്ത വർമ്മ ! ഈ മോൾ ഉഷാറാകും എന്ന് അത് കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു ! കൈതപ്രം പറയുന്നു ! വിമർശനം !
മലയാള സിനിമ സംഗീത ലോകത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഇപ്പോഴിതാ അദ്ദേഹം നടിമാരായ സംയുക്ത വർമ്മയെ കുറിച്ചും മഞ്ജു വാര്യരെ കുറിച്ചും പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. നമ്മൾ മലയാളികൾ ഇന്നും ഇഷ്ടപെടുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ. വളരെ കുറച്ച് സിനിമകൾ മാത്രമേ സംയുക്ത ചെയ്തിട്ടുള്ളു എങ്കിലും സംയുക്ത ഇന്നും നമ്മുടെ പ്രിയങ്കരിയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെയാണ് സംയുക്ത സിനിമ ലോകത്തേക്ക് എത്തുന്നത്.
ആദ്യ സിനിമക്ക് തന്നെ മികച്ച നടിക്കുന്ന സംസഥാന അവാർഡ് വാങ്ങിയ ചുരുക്കം ചില അഭിനേത്രിമാരിൽ ഒരാളാണ് സംയുക്ത. ഇപ്പോഴിതാ നടിയേ കുറിച്ച് കൈതപ്രം പറയുന്നത് ഇങ്ങനെ, സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം സംസാരിച്ചത്. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഗാനങ്ങൾ ഒരുക്കിയത് ഞാനായിരുന്നു. അങ്ങനെ ഷൂട്ടിംഗ് സമയത്തും ഞാനവിടെ ചെന്നിരുന്നു. സംയുക്ത വർമയുടെ ഓപ്പണിംഗ് സിനിമയാണിത്. ആ കുട്ടിയുടെ ആദ്യ ഷോട്ട് എടുക്കുമ്പോഴൊക്കെ ഞാനുണ്ടായിരുന്നു. അത് കണ്ടതും ഈ മോൾ ഉഷാറായി വരും എന്നെനിക്ക് തോന്നി. ബേപ്പൂർ ആണ് അവരുടെ തറവാട്. അങ്ങനെ ആ മോളുമായി എനിക്ക് അന്നേ പരിചയം ഉണ്ടായിരുന്നു.

ഇതൊക്കെയാണ് യഥാർത്ഥ കലാകാരി എന്ന് പറയുന്നത്, അഭിനയത്തിൽ അതിന് മുമ്പ് യാതൊരു മുൻ പരിചയവുമില്ലാതെ, ആ ആദ്യ ഷോട്ട് ഇത്ര ഗംഭീരമാക്കാൻ കഴിഞ്ഞ മിടുമിടുക്കി. ആ സിനിമയുടെ വലിയ വരദാനം ആയിരുന്നു സംയുക്ത. ആ കുട്ടി ഒരു നേട്ടമായിരിക്കും എന്ന് തോന്നിയത് അതിലാണ്. തിലകൻ ചേട്ടന്റെയും ജയറാമിന്റെയും നല്ല പെർഫോമൻസ് ആയിരുന്നു അതിൽ. ലോഹിയുടെ ആയിരുന്നു കഥ, അയാൾ അതിൽ അഭിനയിക്കുകയും ചെയ്തിരുന്നു, സത്യത്തില് അത് അന്ന് ഭരതത്തിന് വേണ്ടി ചർച്ച ചെയ്ത കഥയാണ്.
പക്ഷെ അന്നത് തള്ളിക്കളഞ്ഞെങ്കിലും ലോഹിയെ വിശ്വസിച്ചിരുന്നെങ്കിൽ വ്യത്യസ്തമായ സംഭവം അന്നേ ഉണ്ടാക്കാൻ പറ്റുമായിരുന്നു. ശേഷം അത് കുറച്ച് കൂടി തീവ്രമായ പടം ആയി മാറി. ഒരു നാടകക്കാരന്റെ കുടുംബ കഥയായി മാറി, പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. അതെ സമയം അദ്ദേഹം മഞ്ജുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഏറെ വിവാദമായി മാറിയിരുന്നു. മഞ്ജു സല്ലാപം സിനിമയുടെ സെറ്റിൽ സഹ സംവിധായകനൊപ്പം ഒളിച്ചോടിപ്പോയി എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. വാക്കുകൾ വിവാദമായതോടെ ചാനലിൽ നിന്ന് അത്രയും ഭാഗം നീക്കം ചെയ്തിരുന്നു.
Leave a Reply