
ബാബരി മസ്ജിദ് തകർത്ത ദിവസം ഡിസംബർ ആറിന് രാത്രിയാണ് ‘രാമായണം കേൾക്കാതെയായി’ എന്ന വരികൾ ഞാൻ എഴുതുന്നത് ! കൈതപ്രം ദാമോദരൻ നമ്പൂതിരി !
മലയാള സിനിമ സംഗീത ലോകത്ത് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ആളാണ് അനുഗ്രഹീത കലാകാരൻ കൈതപ്രം ദാമോദരൻ നമ്പൂതിരി. അടുത്തിടെ അദ്ദേഹം മലയാളത്തിലെ പല സൂപ്പർ താരങ്ങൾക്ക് എതിരെയും രംഗത്ത് വന്നിരുന്നു, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയ താരങ്ങക്കെതിരെ അദ്ദേഹം പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിന് മുമ്പ് തന്റെ സംഗീത ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു, ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കൈതപ്രം തന്റെ രാഷ്ട്രീയത്തെ പറ്റി മനസ് തുറന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ബാബരി മസ്ജിദ് തകർത്ത ദിവസമാണ് വാത്സല്യം സിനിമയിലെ ‘അലയും കാറ്റിന്‍ ഹൃദയം..’ എന്നുതുടങ്ങുന്ന ഗാനം താൻ എഴുതിയത് എന്ന് കൈതപ്രം ഓർമ്മിക്കുന്നു. അതിലെ ‘രാമായണം കേൾക്കാതെയായി’ എന്ന വരികൾ എഴുതുമ്പോൾ താൻ വളരെ ദുഃഖകാരമായ ഒരു അവസ്ഥയിൽ ആയിരുന്നെന്നും കൈതപ്രം പറയുന്നു.
ആ വാക്കുകൾ വിശദമായി.. വളരെ ദുഃഖകാരമായ ഒരു സമയമായിരുന്നു അത്. ബാബരി മസ്ജിദ് തകർത്ത ദിവസം ഡിസംബർ ആറിന് രാത്രിയാണ് ‘രാമായണം കേൾക്കാതെയായി’ എന്ന വരികൾ ഞാൻ എഴുതുന്നത്. ബാബരി മസ്ജിദ് തകർത്തതുകൊണ്ട് അവരെന്ത് നേടി? അതെന്നെ വളരെയധികം ബാധിച്ചിരുന്നു. എന്റെ വികാരങ്ങളുടെ പ്രതിഫലനം ആയിരുന്നു വാത്സല്യം സിനിമയിലെ ആ ഗാനം. എന്റെ അച്ഛൻ ഇ. എം. എസ് നമ്പൂതിരിപാടിന്റെ വലിയ ആരാധകനായിരുന്നു. പക്ഷേ ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല. നല്ലൊരു മനുഷ്യൻ തെരഞ്ഞെടുപ്പിന് മത്സരിച്ചാൽ ഞാൻ അയാൾക്ക് വോട്ട് ചെയ്യും. ഞാൻ ആരേയും അന്ധമായി ആരാധിക്കുന്നില്ല.

അതുപോലെ തന്നെ കളിയാട്ടം, ദേശാടനം എന്നീ സിനിമകൾക്ക് ശേഷം എന്നെ ഹിന്ദുത്വ എഴുത്തുകാരനായി ലേബൽ ചെയ്തിരുന്നു. അതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. എഴുത്ത് എന്റെ ജോലിയുടെ ഭാഗമാണ്. എല്ലാ രാഷ്ട്രീയ പാർട്ടിയുടെയും പരിപാടികൾക്ക് ഞാൻ പോകാറുണ്ട്. അതുപോലെ സുരേഷ് ഗോപിയെ കുറിച്ച് കൈതപ്രം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘എല്ലാവരെയും സഹായിക്കുന്ന സുരേഷ് ഗോപി പോലും എന്നോട് ചോദിച്ചിട്ടില്ല.’ ‘അയാളെ ഞാൻ ഒരു സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അറുപത് ലക്ഷം രൂപയാണ് പ്രതിഫലമായി ചോദിച്ചത്.
അതും വെറും നാല് ദിവസത്തേക്ക് അഭിനയിക്കാൻ വേണ്ടിയാണ് സുരേഷിനെ വിളിച്ചത്. സുരേഷ് ഗോപി കാരുണ്യത്തെ കുറിച്ച് വലിയ വർത്തമാനമൊക്കെ പറയും പക്ഷെ എന്നോട് അയാൾ ഒരു കാരുണ്യവും കാണിച്ചിട്ടില്ല, ഇത്രയേയുള്ളു ഇവർക്കൊക്കെ കാരുണ്യം. എന്നിരുന്നാലും സുരേഷ് ഗോപിയോട് എനിക്ക് വിരോധമൊന്നും ഇല്ല
എന്നും കൈതപ്രം പറയുന്നു.
Leave a Reply