
ശോഭന ചെയ്തത് പോലെ ജ്യോതികയെ കൊണ്ട് ഒരിക്കലും അത് ചെയ്യാൻ കഴിയില്ല എന്ന് തന്നെ എല്ലാവരും ഒരുപോലെ പറഞ്ഞു ! ഞാൻ പറഞ്ഞു നിനക്ക് അത് കഴിയും ! കലാമസ്റ്റർ പറയുന്നു !
മലയാള സിനിമയുടെ പേരും പ്രശസ്തിയും വാനോളം ഉയർത്തിയ സിനിമയായിരുന്നു 1993 ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. എക്കാലവും ഓര്മിക്കപെടുന്ന ചിത്രം. ആ ചിത്രത്തിന്റെ വിജയം മറ്റു ഭാഷകയിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. അതിൽ തമിഴിൽ 2005 ൽ ചന്ദ്രമുഖി എന്ന പേരിൽ റീമേക്ക് ചെയ്യപ്പെട്ടു. വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ ശോഭയുടെ വേഷം ചെയ്തിരുന്നത് തമിഴിലെ മുൻ നിര നായികയായിരുന്ന ജ്യോതിക ആയിരുന്നു. ഇപ്പോഴിതാ ജ്യോതികയെ സിനിമയിലെ ക്ലെെമാക്സിലെ ഗാനം രംഗം ചെയ്യിച്ചതിനെക്കുറിച്ച് കലാ മാസ്റ്റർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ചന്ദ്രമുഖി സിനിമയിലെ ആ ക്ലെെമാക്സ് രംഗം ചെയ്യാൻ നിരവധി കൊറിയോഗ്രാഫർമാർക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എനിക്ക് അങ്ങനെ ഒന്നുമില്ലായിരുന്നു. ആരെങ്കിലും ചെയ്യട്ടെ എന്നാണ് ഞാൻ കരുതിയത്. പക്ഷെ വളരെ അപ്രേതീക്ഷിതമായി ശിവാജി പ്രൊഡക്ഷൻസ് എന്നെ വിളിച്ച് ഈ ഡേറ്റിൽ ഫ്രീ ആണോ ക്ലെെമാക്സ് ഗാനരംഗം കൊറിയോഗ്രാഫ് ചെയ്യണം എന്ന് പറഞ്ഞു. ഞാൻ ഫ്രീ ആണെന്ന് പറഞ്ഞു. ഓഫീസിൽ പോയി ചർച്ച ചെയ്തു. ജ്യോതികയുടെ ക്ലെെമാക്സ് സീൻ കാണണമെന്ന് ഞാൻ പറഞ്ഞു. കണ്ട ശേഷം എന്താണ് വേണ്ടതെന്ന് എനിക്ക് മനസ്സിലായി.

പക്ഷെ ഏറ്റവും വലിയൊരു പ്രശ്നം ജ്യോതികക്ക് ക്ലാസ്സിക്കൽ ഡാൻസ് അറിയില്ല. ഞാൻ ഡാൻസ് കൊറിയോഗ്രാഫ് ചെയ്യുന്നത് കണ്ട് ഒരുപാട് പേര് എന്നെ നിരുത്സാഹപ്പെടുത്തി, നിങ്ങൾ എന്തിനാണ് ഇത്രയും ഹെവി സ്റ്റെപ് ചെയ്യുന്നത്, ജ്യോതികയ്ക്ക് അത് ശെരിയാകില്ല എന്ന് പറഞ്ഞു. ജ്യോതിക ഷൂട്ട് കഴിഞ്ഞ് വന്ന് ഡാൻസ് കണ്ടപ്പോൾ ഇത് വളരെ ബുദ്ധിമുട്ടാണെന്ന് എന്നോട് തന്നെ പറഞ്ഞു. ഞാൻ പറഞ്ഞു ജോ, നീ ധൈര്യമായി ചെയ്യ് നിനക്ക് ഇത് കഴിയും. റിഹേഴ്സൽ ഞാൻ കൊടുത്തിരുന്നില്ല. കാരണം ക്ലാസിക്കലിന് ഒരുപാട് റിഹേഴ്സൽ കൊടുത്താൽ പെർഫെക്ഷൻ പോവും..
അവൾക്ക് ഒപ്പം വിനീത് എക്സലന്റ് ഡാൻസറാണ് ഉള്ളത്, അദ്ദേഹം അദ്ദേഹത്തിന്റെ ഭാഗം അതിമനോകാരമായി ചെയ്തു. അദ്ദേഹം വളരെ കോർപറേറ്റ് ചെയ്തിരുന്നു. വിനീതിന്റെ ഡാൻസ് കണ്ട് ജ്യോതിക അയ്യയോ അദ്ദേഹം ഭയങ്കരമായി ഡാൻസ് ചെയ്യുന്നല്ലോ എന്ന് പറഞ്ഞു.. ഞാൻ പറഞ്ഞു വിനീതിനെ നീ നോക്കരുത്. അദ്ദേഹം ഒരു പ്രൊഫെഷണൽ ക്ലാസിക്കൽ ഡാൻസർ ആണ്. നീ ധൈര്യമായി ചെയ്യ് എന്ന് പറഞ്ഞു. അവൾ നന്നായി ആ ഡാൻസ് ചെയ്തു. ജ്യോതികയെ കൊണ്ട് കഴിയില്ല എന്ന് പറഞ്ഞവരുടെ മുന്നിൽ അവൾ മനോഹരമായി അത് ചെയ്തു. അത് എന്റെ ഒരു വാശി കൂടിയായിരുന്നു. അങ്ങനെ സോം സൂപ്പർ ഹിറ്റായി മാറി. ജ്യോതിക ഒരുപാട് സന്തോഷമായി അവൾ എനിക്ക് വലിയ ഡയമണ്ട് വളകൾ സമ്മാനമായി തന്നു..അതൊന്നും മറക്കാൻ സാധിക്കില്ല എന്നും മാസ്റ്റർ പറയുന്നു. വാക്കുകൾക്ക് കൈയ്യടി !
Leave a Reply