‘അദ്ദേഹം പോയതോടെ ഞങ്ങളെ ആർക്കും വേണ്ടാതായി’ ! വീട്ടു വാടകകൊണ്ടാണ് ചേട്ടത്തിയും മകളും ജീവിക്കുന്നത് ! രാമകൃഷ്ണൻ പറയുന്നു !
മലയാള സിനിമ ലോകത്ത് ഒരു വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് നടൻ കലാഭവൻ മണി. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഇഷ്ടപെടുന്ന കലാപ്രതിഭ, സ്വാഭാവിക അഭിനയ മികവുകൊണ്ടും ഇന്ത്യൻ സിനിമയിൽ പ്രശസ്തി ആർജിച്ച ആളുകൂടിയാണ് മണിചേട്ടൻ എന്ന് സ്നേഹപൂർവ്വം ഏവരും വിളിക്കുന്ന കലാഭവൻ മണി. കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് കലാരംഗത്ത് മണി സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ടു. പില്‍ക്കാലത്ത് നായകനായി വളര്‍ന്നു. നാടന്‍ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.
ഒരു താര ജാടയും ഇല്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ച സഹായിച്ച ഒരു കലാകാരനാണ് മണി. ആടിയും പാടിയും എപ്പോഴും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മൾ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം ആരാധക മനസുകളിൽ ഇടം നേടിയ ആളുകൂടിയാണ് കലാഭവന്‍ മണി. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷമാണ് നടൻ എന്ന നിലയിൽ മണിക്ക് ഗുണം ചെയ്തത്.
നിനച്ചിരിക്കാത്ത നേരത്താണ് ആ വേർപാട് സംഭവിക്കുന്നത്, ഇപ്പോഴും അദ്ദേഹം നമ്മളോടൊപ്പമില്ല എന്ന സത്യം ഉൾകൊള്ളാൻ സാധിക്കാത്ത ഒരു മാനസികാവസ്ഥയാണ് ഏവർക്കും. പലപ്പോഴും മണിയുടെ സഹോദരൻ രാമകൃഷ്ണൻ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കിടാറുണ്ട്. അടുത്തിടെ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ ആയ കുടുംബം ഇപ്പോൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.
പണ്ട് ചെറുപ്പ കാലത്ത് ഞങ്ങൾ ഒരുപാട് പട്ടിണിയും ദുരിതവും അനുഭവിച്ചിരുന്നു, പട്ടിണി സഹിക്കാൻ വയ്യാതെ ഞങ്ങൾ എച്ചിലു പെറുക്കാൻ പോകുമായിരുന്നു. ആൾക്കാര്‍ ഭക്ഷണം കഴിച്ചതിനുശേഷം കൊണ്ടിടുന്ന ഇലയിൽ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടിൽ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് പല ദിവസങ്ങളും തള്ളി നീക്കിയതെന്നും അദ്ദേഹം പറയുന്നു. ചേട്ടൻ രക്ഷപെട്ട ശേഷമാണ് ഞങ്ങളുടെ ദുരിതങ്ങൾക്ക് ഒരു ആശ്വാസമായത് എന്നും രാമകൃഷ്ണൻ പറയുന്നു.
മണിച്ചേട്ടന്റെ വേർപാടിന്റെ ആഘാതത്തിൽ നിന്നും ഇപ്പോഴും ഞങ്ങളുടെ കുടുംബം കരകയറിയിട്ടില്ല. നാലര സെന്റിലെ കുടുംബവീട്ടിലാണ് താനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരെയും സഹായിച്ചു. ചേട്ടൻ പോയതോടെ സഹായിക്കാൻ ആരുമില്ലാതായ അവസ്ഥയെക്കുറിച്ചും, ഈ സാഹചര്യങ്ങൾക്കിടയിലും പഠിച്ചു ഡോക്ട്രേറ്റ് നേടിയ കഥയും രാമകൃഷ്ണൻ പറയുന്നു.
സത്യം പറഞ്ഞാൽ ചേട്ടൻ പോയതോടെ ഞങ്ങളെ ആർകും വേണ്ടാതായി, ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥയായി. ഞങ്ങൾ പഴയതുപോലെ വെറും ഏഴാംകൂലികളായി മാറി. ചേട്ടന്റെ മകൾ ലക്ഷ്മി,ചേട്ടന്റെ ആഗ്രഹം നിറവേറ്റാനുള്ള കഠിനശ്രമത്തിലാണ്. ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ഇപ്പോൾ ജീവിക്കുന്നത്’ എന്നും രാമകൃഷ്ണൻ പറയുന്നു.
Leave a Reply