
‘ആ ഒരു കാര്യം എനിക്ക് അനുവദിച്ച് തന്നത് അപ്പുച്ചേട്ടൻ മാത്രമാണ്’ ! അതുകൊണ്ട് നമുക്ക് ഇനിയും ഒരുമിച്ച് അഭിനയിക്കണം ! പ്രണവിന് ആശംസയുമായി കല്യാണി !
ഇന്ന് നിരവധി ആരാധകരുള്ള താര ജോഡിയാണ് പ്രണവും കല്യാണിയും. രണ്ടുപേരും അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ഹൃദയം എന്ന സിനിമയുടെയും ഏവരുടെയും പ്രിയങ്കരരായി മാറിയത്. അവർ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. അവരുടെ കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണ്, അതുകൊണ്ട് തന്നെ കല്യാണിയും പ്രണവും ചെറുപ്പം മുതൽ അടുത്ത സിഹൃത്തുക്കളാണ്. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം മരക്കാർ ആയിരുന്നു. ഇവർ സിനിമയിൽ ഒന്നിക്കുന്നതിന് മുമ്പ് തന്നെ ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത് ശ്രദ്ധ നേടിയിരുന്നു, അന്നുമുതൽ ഗോസിപ്പ് കോളങ്ങളിൽ ഇരുവരും സജീവമാകുകയും ചെയ്തിരുന്നു.
പലപ്പോഴും ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന രീതിയിൽ നിരവധി ഗോസിപ്പ് വാർത്തകൾ സജീവമായിരുന്നു. ഇന്ന് പ്രണവ് മോഹനലാലിന്റെ ജന്മദിനമാണ്. ഈ ജന്മദിനത്തിൽ പ്രണവിന് ആശംസകൾ അറിയിച്ചുകൊണ്ട് കല്യാണി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടിയത്. കല്യാണിയുടെ വാക്കുകൾ ഇങ്ങനെ, ഇന്ന് അപ്പു ചേട്ടന്റെ പിറന്നാളാണ്. അദ്ദേഹമാണ് ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും കൂളസ്റ്റ് കുട്ടി. അദ്ദേഹത്തെപ്പോലെയാകാനാണ് ഞങ്ങളെല്ലാവരും ചെറുപ്പത്തിൽ ആഗ്രഹിച്ചിരുന്നത്. ‘എന്നോടൊപ്പം അഭിനയിച്ചിട്ടുള്ള മറ്റ് നായകന്മാരൊന്നും അവരുടെ കാരവിൻ കയറി മോഷ്ടിക്കാൻ അനുവദിച്ചിരുന്നില്ല. അതിന് അനുവദിച്ചിരുന്നത് പ്രണവ് മാത്രമാണ്. അതുകൊണ്ട് നമുക്ക് ഇനിയും ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്യണം’ എന്നാണ് കല്യാണി പ്രണവിനെ കുറിച്ച് രസകരമായി കുറിച്ചത്.

ഇതിനുമുമ്പും പ്രണവിനെ കുറിച്ച് കല്യാണി പറഞ്ഞ ചില കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവിനെ കുറിച്ചാണ്. അവര്‍ക്ക് അറിയേണ്ടതും അത് മാത്രമാണ്. എന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാന്‍ വേണ്ടി മാത്രമുള്ളതുപോലെയാണ്. എന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാന്‍ ആദ്യം നല്കിയ അഭിമുഖത്തില്‍ പോലും അവര്‍ ചോദിച്ചത് ഏറെയും പ്രണവിനെ കുറിച്ചാണ്.
അതുകൂടാതെ എല്ലാ വര്‍ഷവും ഞാനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ ഞങ്ങളുടെ ഫോട്ടോകള്‍ സഹിതം വെച്ച് വാര്‍ത്തകളും വരാറുണ്ട്. അവൻ ആണെങ്കിലോ അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണ്, അത് മാത്രമല്ല പ്രണവിന് ഭയങ്കര നിഷ്കളങ്കനാണെന്നാണ് ആളുകളുടെ വിചാരമെന്നും, എന്നാൽ സത്യമതല്ല. അവനെപ്പോലെ മോശമായ ഒരു കോ- സ്റ്റാര്‍ വെറെയുണ്ടാവില്ല. സെറ്റില്‍ വരുമ്പോള്‍ ഒരു ഡയലോഗ് പോലും ഓര്‍മയുണ്ടാവില്ല. കൂടാതെ ലേറ്റും ആയിരിക്കും. അവന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ്,’ എന്നും കല്യാണി ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു.
പതിവ്പോലെ പ്രണവ് ഇപ്പോഴും യാത്രയിലാണ്, പലരും ആഗ്രഹിക്കുന്ന ഒരു ജീവിതമാണ് പ്രണവിന്റേത്. ഒരു പ്ലാനിങ്ങും കൂടാതെ വളരെ ലളിതമായ യാത്രയാണ് പ്രണവ് ഇഷ്ടപ്പെടുന്നത്. പ്രണവിന് ആരാധകർ ഏറെയാണ്.
Leave a Reply