വെറുതെ ഒരു ഇഷ്ടം കൊണ്ട് ചെയ്ത് തുടങ്ങിയതാണ് ! പക്ഷെ ഇപ്പോൾ ഒരു ലക്ഷത്തിൽ അതികം രൂപ വരുമാനം കിട്ടുന്നുണ്ട് ! ഈ കല്യാണി അനില്‍ ആരെന്ന് അറിയാം !!

ഇന്ന് ഓരോ മിനിട്ടിലും ഓരോ സെലിബ്രിറ്റികള്‍ ജനിക്കുകയാണ്, സമൂഹ മാധ്യമങ്ങൾ ഇന്ന് ഇത്രയും സജീവമായ സാഹചര്യത്തിൽ അത് തന്നെ ഒരു വരുമാനം മാർഗമായി എടുത്തവരും ധാരാളമാണ്, അത്തരത്തിൽ ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം റീലിസിന്റെ ലോകത്തെ നിറ സാന്നിധ്യമായ കല്യാണി അനിലിനെ പരിചയപ്പെടാം. ടിക്ക് ടോക്ക് നിരോധിക്കപ്പെട്ടുപ്പോള്‍ ഒരുപാട്  സങ്കടം വന്നുവെങ്കിലും, പിന്നീട് സമാധാനമായത് ഇന്‍സ്റ്റഗ്രാം റീല്‍സ് വന്നതോടെയാണ്.  ഇന്ന് കല്യാണി അതിൽ സജീവമാണ്. കൂടാതെ  ഒരു ലക്ഷത്തിനടുത്ത് പ്രതിമാസം വരുമാനം വാങ്ങുന്നത്.

ഏകദേശം ഒരു വർഷം കൊണ്ടുതന്നെ പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ ഉണ്ടാക്കിയ ആളാണ് കല്യാണി അനില്‍. ചെറുപ്പം മുതൽ അഭിനയത്തോടുള്ള താത്പര്യമായിരുന്നു ഇതിലേക്കുള്ള തുടകത്തിന് പ്രചോദനം ആയത്. പക്ഷെ ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എനിക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ട് എന്ന് പറയാന്‍ പോലും എനിക്ക് പറ്റില്ല. കാരണം അപ്പോള്‍ അവര്‍ എന്തെങ്കിലും ചെയ്തു കാണിക്കാന്‍ പറഞ്ഞാല്‍ അത് ചെയ്തു കൊടുക്കാനുള്ള ആത്മവിശ്വാസം പോലും എനിക്കില്ല. തുടക്കം ഡബ്‌സ്മാഷ് ചെയ്തുകൊണ്ടാണ് ഷേഷമാണ് ടിക്ക് ടോക്ക് ചെയ്യാന്‍ തുടങ്ങിയത്. ടിക്ക് ടോക്കും പോയപ്പോഴാണ് റീല്‍സില്‍ എത്തിയത്.എനിക്കും എന്തെങ്കിലും ചെയ്യാന്‍ പറ്റും എന്ന വിശ്വാസം വന്ന് തുടങ്ങിയത് ടിക്ക് ടോക്കിലൂടെയാണ്.

ഞങ്ങളെപ്പോലെ ഇങ്ങനെ വീഡിയോ ചെയ്യുന്നവരോട് പൊതുവെ എല്ലാവർക്കും വലിയ പുച്ഛമാണ്. എന്നാൽ ഈ വിമർശിക്കുന്നവർ എല്ലാം ഞങ്ങളുടെ വീഡിയോ കാണുകയും ചെയ്യും. പിന്നെ ഇന്‍ബോക്‌സില്‍ വരുന്ന കമന്റുകളിൽ കൂടുതലും, ഫുള്‍ ഫില്‍ട്ടറാണ്, ജാഡയാണെന്ന് എന്നൊക്കെ പറഞ്ഞുകൊണ്ടാണ്. പിന്നെ ആൽബങ്ങൾ ചെയ്യുന്നുണ്ട്, അതുപോലെ പരസ്യങ്ങൾ ചെയ്യുന്നുണ്ട്, മോഡലിംഗ്, ഫോട്ടോഷൂട്ട് ഇവയൊക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ റീല്‍സ് ചെയ്യുന്നത് പോലെയല്ല ആല്‍ബം ഷൂട്ട്. എനിക്ക് വിശ്വാസക്കുറവ് ഉണ്ടായിരുന്നു, എന്നാലും എന്റെ സ്വപ്‌നമല്ലേ. അതുകൊണ്ടാണ് പോയി ചെയ്തത്.

ഇൻസ്റ്റാഗ്രാമിൽ നിന്നും വരുമാനം ലഭിക്കുമെന്ന് സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ അറിഞ്ഞുകൊണ്ടല്ല റീൽസ് ചെയ്തത്. ഏറ്റവും ആദ്യം ഇന്‍സ്റ്റഗ്രാമില്‍ നിന്നും കിട്ടിയ വരുമാനം ആയിരം – ആയിരത്തി അഞ്ഞൂറ് രൂപയൊക്കെയായിരുന്നു. എനിക്കേറ്റവും അധികം ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോള്‍ അതിന് പ്രതിഫലം കിട്ടുന്നത് സന്തോഷമുള്ള കാര്യമാണ്. ഇപ്പോള്‍ ഏകദേശം ഒരു ലക്ഷത്തിന് അടുത്ത് പ്രതിഫലം ഉണ്ട്.സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. നിവിന്‍ പോളി എന്ന് പറഞ്ഞാല്‍ എനിക്ക് ഭ്രാന്ത് ആണ്. പിന്നെ മമ്മൂക്ക, ലാലേട്ടന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരോടൊക്കെ ഒപ്പം അഭിനയിക്കണം.

പിന്നെ അഭിനയം അല്ലാതെ മറ്റെന്തിങ്കിലും ജോലിയെ കുറിച്ച് ഞാന്‍ ചിന്തിയ്ക്കുന്നില്ല. ടീച്ചര്‍ ആകണം എന്നൊക്കെ ആഗ്രഹമുണ്ട് എങ്കിലും എനിക്ക് ജോലി ചെയ്യാന്‍ ഇഷ്ടമല്ല. കുളിക്കാനും. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമേ തല കുളിക്കാറുള്ളൂ. മൂന്ന് ദിവസമെങ്കിലും കുളിക്കാതിരുന്നാല്‍ അമ്മ വീട്ടില്‍ കയറ്റില്ല. ഏറ്റവും മടിയുള്ള കാര്യം തലനനച്ച് കുളിക്കുന്നതാണ് എന്നും കല്യാണി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *