
ഞാൻ വലിയ ബുദ്ധിയുള്ള കുട്ടിയാണ് എന്നാണ് ലാൽ അങ്കിൾ എല്ലാവരോടും പറയാറുള്ളത് ! ഞാനും പ്രണവും തമ്മിലുള്ള പ്രണയ വാർത്ത കണ്ടപ്പോൾ അച്ഛൻ പറഞ്ഞത് ! കല്യാണി പറയുന്നു !
വളരെ ചുരുങ്ങിയ സമയം കൊണ്ട് സൗത്തിന്ത്യൻ സിനിമ രംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് കല്യാണി പ്രിയദർശൻ. ലിസിയുടെയും പ്രിയദർശന്റെയും മകൾ എന്നതിലുപരി ഇന്ന് സിനിമ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ ഒരു അഭിനേത്രികൂടിയാണ് കല്യാണി. മലയാളത്തിൽ നടിയുടെ ചിത്രങ്ങൾ എല്ലാം ഏറെ വിജയിച്ചിരുന്നു. മലയാളത്തിലെ ആദ്യ ചിത്രം ദുൽഖറിനൊപ്പം വരനെ ആവിശ്യമുണ്ട് ആയിരുന്നു. ഇപ്പോഴിതാ ടോവിനോയോടൊപ്പം ഉള്ള തല്ലുമാല എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ കല്യാണി സജീവമാണ്.
അത്തരത്തിൽ താരപുത്രീ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, കല്യാണിയുടെ വാക്കുകൾ ഇങ്ങനെ, പ്രണവും താനുമായി ചെറുപ്പം മുതൽ വളരെ അടുത്ത സുഹൃത്തുക്കളാണ്, ഹൃദയം സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഞങ്ങളെ കുറിച്ച് വാർത്തകൾ വന്നിരുന്നു, ആ സിനിമക്ക് ശേഷം ഞങ്ങൾ പ്രണയിത്തിലാണ് വിവാഹം കഴിക്കാൻ പോകുന്നു എന്ന് തുടങ്ങി നിരവധി വാർത്തകൾ കണ്ടിരുന്നു. അങ്ങനെ ഈ വാർത്തയുടെ ഒരു ലിങ്ക് അച്ഛന് അയച്ച് കൊടുത്തിരുന്നു.

ഇത് കേട്ട് അച്ഛന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ‘ഹഹഹ വെല്‍ക്കം ടു ഇന്‍ഡസ്ട്രി’ എന്നായിരുന്നു അച്ഛന്റെ മറുപടി. ഞങ്ങൾ ഇതെല്ലം ഫണ്ണി ആയിട്ടാണ് കാണുന്നത്. അതുപോലെ അച്ഛന്റെ മകൾ എന്ന നിലയിൽ അറിയപ്പെടാൻ കൂടുതൽ ഇഷ്ടം. അതുപോലെ തന്നെ അച്ഛന്‍ തന്റെ എല്ലാ സിനിമകളെല്ലാം കാണാറുണ്ടെന്നും വലിയ വിമര്‍ശകനെ പോലെ ആണെങ്കിലും പതുക്കെ തന്റെ ഫാന്‍ ആകുന്നുണ്ടെന്നും കല്യാണി പറയുന്നു. അതുപോലെ തന്നെ ഏതൊരു മൂഡിലും കാണാന്‍ അച്ഛന്റെ ഒരു പടം ഉണ്ടാകും. ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളത് കിലുക്കമാവാം. അല്ല ഏറ്റവും കൂടുതല്‍ കണ്ടത് തേന്മാവിന്‍ കൊമ്പത്താണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം കാര്‍ത്തുമ്പിയാണ്. ഒരുപാട് തവണ അത് കണ്ടിട്ടുണ്ട്, എന്നും കല്യാണി പറയുന്നു.
അതുപോലെ രേഖ മേനോൻ കല്യാണിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ഒരിക്കൽ കല്യാണിയെ കുറിച്ച് മോഹൻലാൽ തന്നോട് പറഞ്ഞതിനെ കുറിച്ചാണ് രേഖ മേനോൻ പറഞ്ഞത്. ഒരു സുഹൃത്തിന്റെ കല്യാണിൽ പങ്കെടുക്കാൻ പോയപ്പോഴാണ് കല്യാണിയെ ഞാൻ ആദ്യമായി കണ്ടത്. അന്ന് സാക്ഷാൽ മോഹൻലാൽ കല്യാണിയെ ചൂണ്ടിക്കാട്ടിയിട്ട് എന്നോട് പറഞ്ഞു….’ ‘ദാ ആ നിൽക്കുന്നത് ലിസിയുടേയും പ്രിയദർശന്റേയും മകളാണെന്ന്…. നമ്മളെപ്പോലെയല്ല… ഭയങ്കര ബുദ്ധിയുള്ള കുട്ടിയാണ്.. ന്യൂയോർക്കിൽ പഠിക്കുകയാണെന്നും അന്ന് അദ്ദേഹം കല്യാണിയെ കുറിച്ച് പറഞ്ഞപ്പോൾ എന്നോട് പറഞ്ഞിരുന്നു’ രേഖ മേനോൻ പറയുന്നു.
അതുപോലെ സിനിമ സെറ്റിലേക്ക് പോകുമ്പോൾ എന്നെ ഹെൽപ്പ് ചെയ്യാൻ മൂന്ന് അസിസ്റ്റൻഡ് ഉണ്ടാകും, എന്നാൽ അപ്പു അവന്റെ അസിസ്റ്റന്റിന് ഫാൻ പിടിച്ച് കൊടുക്കാൻ തയ്യാറായിട്ടുള്ള കൂട്ടത്തിലാണ്. ഞാൻ ഇങ്ങനെ മൂന്ന് പേരുമായി എത്തുമ്പോൾ പ്രണവ് പറയും നീ എന്നെ മോശക്കാരനാക്കരുതെന്ന് കാരണം അവന് ഇങ്ങനെ ഒരുപാട് സഹായികളൊന്നും ഉണ്ടാവില്ലല്ലോ എന്നും കല്യാണി പറയുന്നു.
Leave a Reply