
സഹ താരവുമായി പ്രണയത്തിലായിട്ടുണ്ട് ! പക്ഷെ ആ സ്നേഹം എനിക്ക് തിരിച്ചുകിട്ടിയോ എന്ന് സംശയമാണ് ! കല്യാണിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
മലയാളികൾക്ക് എന്നും പ്രിയങ്കരിയായ അഭിനേത്രിയാണ് കല്യാണി പ്രിയദർശൻ, നടിയുടെ എല്ലാ ചിത്രങ്ങളും വളരെ അധികം ശ്രദ്ധ നേടിയതും അതുപോലെ വിജയിച്ച ചിത്രങ്ങളുമാണ്. ഇപ്പോഴിതാ ചരിത്രം ആവർത്തിക്കാൻ ടോവിനോ നായകനാകുന്ന തല്ലുമാല എന്ന ചിത്രത്തിലെ നായികയായി വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് ഈ താര പുത്രി. കല്യാണിയുടേയും പ്രണവിനെയും പേരുകൾ ചേർത്ത് ഒരുപാട് ഗോസിപ്പുകൾ ഇതിനോടകം സിനിമ ലോകത്ത് സജീവമാണ്. പ്രണയമുണ്ടോ, ഏതെങ്കിലും സഹതാരത്തോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യങ്ങൾ പലപ്പോഴും കല്യാണിയും നേരിട്ടിട്ടുണ്ട്.
ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട് കല്യാണി ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, അവര്‍: നിങ്ങള്‍ സഹനടന്മാരില് ഒരാളുമായി എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ? ഞാന്‍: ഉണ്ട്, പക്ഷേ ആ സ്നേഹം തിരികെ ലഭിച്ചെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല.. എന്നാണ് കല്യാണി കുറിച്ചത്. ഒരു സംഭാഷണം പോലെ തോന്നുമെങ്കിലും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി പറഞ്ഞ രീതി പോലെയാണ് കല്യാണിയിത് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ രസകരമായ കാര്യം ഈ ക്യാപ്ഷന്‍ നടി ഉപയോഗിച്ച ചിത്രമാണ്.

വളരെ ക്യൂട്ട് ആയിട്ടുള്ള ഒരു നായകുട്ടിയുടെ കൂടെ ഉള്ള ചിത്രമാണ് കല്യാണി പങ്കുവെച്ചത്, കൂടാതെ ഇതിന് ഉമ്മ കൊടുക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. കല്യാണിയുടെ പുതിയ സിനിമയില്‍ ഈ പട്ടിക്കുട്ടിയും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. എന്തായാലും അപ്രതീക്ഷിതമായിട്ടുള്ള കല്യാണിയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. ഞങ്ങളുദ്ദേശിച്ച സഹതാരം ഇതല്ലെന്നാണ് ചിലര്‍ രസകരമായി കമന്റ് ചെയ്യുന്നത്.
അതുപോലെ സിനിമ രംഗത്തും അല്ലാതെയും തന്റെ അടുത്ത സുഹൃത്തുക്കളെ കുറിച്ചും കല്യാണി പറയുന്നുണ്ട്. ഏറ്റവും അടുത്ത സുഹൃത്തുക്കൾ കീർത്തിയും പ്രണവുമാണ്. പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാന്‍ വിളിക്കുന്നതും ദുല്‍ഖറിനെയാണ്. എനിക്ക് എന്തെങ്കിലും പ്രശ്നം വന്നാല്‍ ഞാന്‍ അദ്ദേഹത്തെയാണ് ആദ്യം വിളിക്കുന്നത്. എനിക്ക് അദ്ദേഹത്തെ ഏത് പാതിരാത്രിയിലും വിളിക്കാം. അത്രയും അടുപ്പം ദുൽഖറുമായിട്ടുണ്ട്. അതുപോലെ പ്രണവുമായിട്ടാണ് ഏറ്റവും കൂടുതൽ തല്ലുണ്ടാക്കിയിട്ടുള്ളത്. കാരണം അവന്റെ കാരവനിൽ കയറി സാധനങ്ങൾ മോഷ്ടിക്കാറുണ്ട്’ കല്യാണി പ്രിയദർശൻ പറയുന്നു.
ഏതായാലും കല്യാണിയുടെ തല്ലുമാല എന്ന ചിത്രം ഏറെ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രം കൂടിയാണ്. ചിത്രത്തിൽ വ്ലോഗർ ബീപാത്തുവെന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. കല്യാണിയും ടൊവിനോയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് തല്ലുമാല.
Leave a Reply