എന്നെ അഭിമുഖത്തിന് വിളിച്ചിരുത്തിയിട്ട് എല്ലാവരും ചോദിക്കുന്നത് പ്രണവിനെ കുറിച്ച് ! അവന്‍ അത്ര നല്ലകുട്ടിയൊന്നുമല്ല, യഥാർഥ സ്വഭാവം ഇതാണ് ! കല്യാണി പറയുന്നു !

വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസുകളിൽ ഇടം നേടിയ താര ജോഡികളാണ് പ്രണവും കല്യാണിയും. ഇരുവരും അടുത്ത സുഹൃത്തുക്കളുടെ മക്കൾ, പ്രിയനും മോഹൻലാലും അവരുടെ കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണ്, അതുകൊണ്ട് തന്നെ കല്യാണിയും പ്രണവും ചെറുപ്പം മുതൽ അടുത്ത സിഹൃത്തുക്കളാണ്. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം മരക്കാർ ആയിരുന്നു. ഇവർ സിനിമയിൽ ഒന്നിക്കുന്നതിന് മുമ്പ് തന്നെ ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത് ശ്രദ്ധ നേടിയിരുന്നു, അന്നുമുതൽ ഗോസിപ്പ് കോളങ്ങളിൽ ഇരുവരും സജീവമാകുകയും ചെയ്തിരുന്നു.

ശേഷം ഇവരുടെ സൂപ്പർ ഹിറ്റ് ചിത്രം ഹൃദയം, പ്രേക്ഷകർ ഏറ്റെടുത്ത മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. പതിവുപോലെ ഒരു വിനീത് ശ്രീനിവാസൻ മാജിക്കാണ് ചിത്രം..  ഇപ്പോഴും ഈ  ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തോടൊപ്പം ഈ ജോഡികളെ കൂടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് കല്യാണി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്.  ഹൃദയം തിയേറ്ററുകളില്‍ റിലീസ് ചെയ്തിട്ട് ഒരുമാസത്തോട് അടുക്കാന്‍ പോകുമ്പോള്‍ കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടിയിലും ചിത്രം പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. ഹോട്സ്റ്റാറിലാണ് ഹൃദയം റിലീസ് ചെയ്തിരിക്കുന്നത്. സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമ്പോഴും തിയേറ്ററിലും പ്രദര്‍ശനം തുടരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഹൃദയത്തിന്റെ ഓ.ടി.ടി റിലീസിന് മുന്നോടിയായി ഹൃദയത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ലൈവിലെത്തി സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. രണ്ട് നായികമാർ ഉൾപ്പടെ അണിയറപ്രവര്‍ത്തകരും മറ്റെല്ലാവരും ലൈവിലെത്തിയപ്പോള്‍ പതിവുപോലെ പ്രണവ് മാത്രം ഇല്ലായിരുന്നു. എന്നാൽ ഇതിന് കാരണമായി വിനീത് പറഞ്ഞത് ലൈവില്‍ പങ്കെടുക്കാന്‍ പറഞ്ഞപ്പോള്‍ റേഞ്ചില്ലാത്ത സ്ഥലത്താണ് അതുകൊണ്ട് പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് പ്രണവ് പറഞ്ഞതെന്നാണ് വിനീത് പറഞ്ഞത്. എന്നാൽ പ്രണവിനെ കുറിച്ച് കല്യാണിയോട് ചോദിച്ചപ്പോൾ നടിയുടെ മറുപടിയാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.

എല്ലാവർക്കും അറിയേണ്ട ഒരു ഉത്തരമാണ് പ്രണവ് എപ്പോഴായിരിക്കും ഒരു അഭിമുഖത്തില്‍ പ്രത്യക്ഷപ്പെടുക എന്ന് കല്യാണിയോട് വിനീത് ചോദിച്ചപ്പോഴായിരുന്നു നടിയുടെ രസകരമായ മറുപടി, ‘എന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവിനെ കുറിച്ചാണ്. അവര്‍ക്ക് അറിയേണ്ടതും അത് മാത്രമാണ്. എന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാന്‍ വേണ്ടി മാത്രമുള്ളതുപോലെയാണ്. എന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാന്‍ ആദ്യം നല്‍കിയ അഭിമുഖത്തില്‍ പോലും അവര്‍ ചോദിച്ചത് ഏറെയും പ്രണവിനെ കുറിച്ചാണ്.

അതുമാത്രമല്ല അതിലും രസകരമായ കാര്യം എല്ലാവര്‍ഷവും ഞാനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ ഞങ്ങളുടെ ഫോട്ടോകള്‍ സഹിതം  വെച്ച് വാര്‍ത്തകളും വരാറുണ്ട്. അവൻ ആണെങ്കിലോ അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണ്, അത് മാത്രമല്ല പ്രണവിന് ഭയങ്കര നിഷ്‌കളങ്കനാണെന്നാണ് ആളുകളുടെ വിചാരമെന്നും, എന്നാൽ സത്യമതല്ല എന്നുംകല്യാണി പറയുന്നു.

പഞ്ച പാവം  വിനയമുള്ളവനാണ് എന്നൊക്കെയാണ് ആളുകള്‍ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ അവന്‍ അത്ര നല്ലകുട്ടിയൊന്നുമല്ല. അവനെ കുറിച്ച് ആളുകള്‍ക്കുള്ള ആ ചിന്ത മാറ്റണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അവനെപ്പോലെ മോശമായ ഒരു കോ- സ്റ്റാര്‍ വെറെയുണ്ടാവില്ല. സെറ്റില്‍ വരുമ്പോള്‍ ഒരു ഡയലോഗ് പോലും ഓര്‍മയുണ്ടാവില്ല. കൂടാതെ ലേറ്റും ആയിരിക്കും. അവന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ്,’ എന്നും കല്യാണി ചിരിച്ചുകൊണ്ട് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *