അടുത്ത ജന്മത്തില്‍ തനിക്ക് ഒരു ബ്രാഹ്‌മണനായി ജനിക്കണം എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തേയും മാതാപിതാക്കളേയും തള്ളിപ്പറയുകയാണ് ! കമൽ പറയുമ്പോൾ !

പ്രശസ്ത സംവിധായകൻ കമൽ ഇന്ന് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വളരെ അധികം ശ്രദ്ധ നേടിയിരുന്നു. കൊല്ലത്ത് എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍. ആ വാക്കുകൾ ഇങ്ങനെ,  നിങ്ങളെ നാട്ടുകാരനായ കൊല്ല,ത്തുകാരനായ നടനായ വലിയ കലാകാരന്‍ പറഞ്ഞതെന്താണ്. അടുത്ത ജന്മത്തില്‍ എനിക്ക് ബ്രാഹ്‌മണനായി ജനിക്കണം എന്ന്. സത്യത്തില്‍ നേരത്തെ പറഞ്ഞ, ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണം എന്ന് പറഞ്ഞ ആ മനുഷ്യനെ പോലെ തന്നെ അശ്ലീലമായി ലജ്ജിക്കേണ്ട കലാകാരനായി എന്റെ സുഹൃത്ത് മാറി എന്ന് പറയുന്നതില്‍ ലജ്ജയുണ്ട്.

കാരണം അടുത്ത ജന്മത്തില്‍ തനിക്ക് ഒരു ബ്രാഹ്‌.മ.ണനായി ജനിക്കണം എന്ന് അദ്ദേഹം  പറയുമ്പോള്‍ ആ മനുഷ്യനെ  നയിക്കുന്ന ബോധം ഒരു സവര്‍ണ ബോധം അദ്ദേഹത്തിന്റെ കുടുംബത്തേയും മാതാപിതാക്കളേയും തള്ളിപ്പറയുകയാണ് എന്ന് മറന്ന് കൊണ്ട് അദ്ദേഹത്തിന്റെ അപരമതവിദ്വേഷവും അപരജാതിയോടുള്ള വിദ്വേഷവും എത്രത്തോളമായി കഴിഞ്ഞു. അതാണ് ഈ സംഘപരിവാറിന്റെ ഒരു പ്രശ്‌നം എന്ന് പറയുന്നത്.

ഇങ്ങനെയുള്ള പാർട്ടികളിലേക്ക്  ഇറങ്ങി കഴിഞ്ഞാല്‍ അദ്ദേഹം ഭീമന്‍ രഘുവിനെ പോലെ എഴുന്നേറ്റ് നില്‍ക്കും, ഭക്തി കാണിക്കും. പിണറായി വിജയന്റെ മുന്നില്‍ ഭക്തി കാണിക്കുന്നത് ശരിയല്ല അത് അശ്ലീലമാണ് എന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ല. കാരണം അദ്ദേഹം കുറെക്കാലം മറ്റെ പാളയത്തിലായിരുന്നു. ഇതാണ് അതിന്റെ പ്രശ്‌നം, പക്ഷെ . ഭീമന്‍ രഘുവിന്റെ ആ  നിൽപ്പ്  കാണുമ്പോള്‍ സിനിമാക്കാര്‍ എന്ന നിലയില്‍ നമ്മളൊക്കെ ലജ്ജിക്കുകയാണ്.

സിനിമ രംഗത്തും അല്ലാതെയുമുള്ള ഇങ്ങനെയുള്ള കലാകാരന്മാരുടെ ഇങ്ങനെ ഉള്ള  അഭിപ്രായപ്രകടനങ്ങള്‍ കാണുമ്പോള്‍ സത്യത്തിൽ ഞങ്ങൾക്ക്  ലജ്ജ തോന്നുകയാണ്. കാരണം ഇവര്‍ക്ക് ഈ രാഷ്ട്രീയ വിദ്യാഭ്യാസം ഏത് രീതിയിലാണ് കിട്ടുന്നത് എന്ന് ആലോചിക്കുമ്പോള്‍. അതൊക്കെയാണ് പുതിയ കാലഘട്ടത്തെ നയിക്കുന്നത്. പുതിയ തലമുറ മനസിലാക്കേണ്ട കാര്യം ഇതല്ല നമ്മുടെ ഇന്ത്യ എന്നാണ്. ഗാന്ധിജിയും അംബേദ്കറും നെഹ്‌റുവും നമുക്ക് സംഭാവന ചെയ്ത ഇന്ത്യയുണ്ട്. അത് കാത്തുസൂക്ഷിക്കേണ്ട വലിയ ഒരു ഉത്തരവാദിത്തം നമുക്കുണ്ട് എന്നുള്ളതാണ് സത്യം എന്നും അദ്ദേഹം പറയുന്നു. കമലിന്റെ ഈ വിമർശനം ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *