
ബ്രാഹ്മണ സമുദായത്തെ ഒന്നടങ്കം കമൽ മോശമായി ചിത്രീകരിച്ചു ! സുരേഷ്ഗോപിയ്ക്കെതിരായ പരാമർശം, കമലിനെതിരെ പരാതി നല്കി ബ്രാഹ്മണസഭ !
കഴിഞ്ഞ ദിവസം പ്രശസ്ത സംവിധായകൻ കമൽ നടൻ സുരേഷ് ഗോപിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. കൊല്ലത്ത് എന്‍ ജി ഒ യൂണിയന് സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകവേ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുകയാണെന്ന് മറന്നുകൊണ്ട് അടുത്ത ജന്മത്തില് ബ്രാഹ്മണനാകണമെന്ന് പറഞ്ഞ സുരേഷ് ഗോപി ലജ്ജിപ്പിക്കുന്നു എന്നാണ് കമല്‍ പറഞ്ഞത്.
ഇപ്പോഴിതാ ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ സുരേഷ് ഗോപിയുടെ പരാമർശത്തെ വിമർശിച്ച സംവിധായകൻ കമലിനെതിരെ പരാതി. കേരള ബ്രാഹ്മണസഭയാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. വിമർശിക്കുന്നതുവഴി ബ്രാഹ്മണ സമുദായത്തെ ഒന്നടങ്കം കമൽ മോശമായി ചിത്രീകരിച്ചതായി പരാതിയിൽ പറയുന്നു .നടപടി സാമുദായിക സ്പർധ ഉണ്ടാക്കുന്നതാണെന്നും ഇത്തരം പ്രസ്താവനകളില്‍ നിന്നും വിലക്കി തക്കതായ നടപടി എടുക്കണമെന്നും കേരള ബ്രാഹ്മണസഭ സംസ്ഥാന അധ്യക്ഷൻ കരിമ്പുഴ രാമൻ, ജനറൽ സെക്രട്ടറി എൻ വി ശിവരാമകൃഷ്ണൻ എന്നിവർ പരാതിയിൽ ആവശ്യപ്പെട്ടു.
കമൽ സുരേഷ് വിമർശിച്ച് പറഞ്ഞത് ഇങ്ങനെ, എന്റെ സഹപ്രവര്‍ത്തകനുണ്ട്. നിങ്ങളെ നാട്ടുകാരനായ കൊല്ല,ത്തുകാരനായ നടനായ വലിയ കലാകാരന് പറഞ്ഞതെന്താണ്. അടുത്ത ജന്മത്തില് എനിക്ക് ബ്രാഹ്മണനായി ജനിക്കണം എന്ന്. സത്യത്തില്‍ നേരത്തെ പറഞ്ഞ, ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണം എന്ന് പറഞ്ഞ ആ മനുഷ്യനെ പോലെ തന്നെ അശ്ലീലമായി ലജ്ജിക്കേണ്ട കലാകാരനായി എന്റെ സുഹൃത്ത് മാറി എന്ന് പറയുന്നതില്‍ ലജ്ജയുണ്ട്.

കാരണം സുരേഷ് ഗോപി തന്റെ അടുത്ത ജന്മത്തില് തനിക്ക് ഒരു ബ്രാഹ്മണനായി ജനിക്കണം എന്ന് പറയുമ്പോള്‍ അദ്ദേഹത്തെ നയിക്കുന്ന ബോധം ഒരു സവര്‍ണ ബോധം അദ്ദേഹത്തിന്റെ കുടുംബത്തേയും മാതാപിതാക്കളേയും തള്ളി,പ്പറയുകയാണ് എന്ന് മറന്ന് കൊണ്ട് അദ്ദേഹത്തിന്റെ അപരമതവിദ്വേഷവും അപരജാതിയോടുള്ള വിദ്വേഷവും എത്രത്തോളമായി കഴിഞ്ഞു.
അദ്ദേഹം ഇങ്ങനെ ഒക്കെ ഇപ്പോൾ സംസാരിക്കാൻ കാരണം സംഘപരിവാര്‍ പോലുള്ള പാർട്ടിയിൽ അദ്ദേഹം അംഗമായതുകൊണ്ടാണ്. അതിലേക്ക് ഇറങ്ങി കഴിഞ്ഞാല്‍ അദ്ദേഹം ഭീമന് രഘുവിനെ പോലെ എഴുന്നേറ്റ് നില്ക്കും, ഭക്തി കാണിക്കും. പിണറായി വിജയന്റെ മുന്നില്‍ ഭക്തി കാണിക്കുന്നത് ശരിയല്ല അത് അശ്ലീലമാണ് എന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ല. കാരണം അദ്ദേഹം കുറെക്കാലം മറ്റെ പാളയത്തിലായിരുന്നു. ഇതാണ് അതിന്റെ പ്രശ്നം. പക്ഷെ സിനിമാക്കാര് എന്ന നിലയില്‍ നമ്മളൊക്കെ ലജ്ജിക്കുകയാണ് ഭീമന് രഘുവിന്റെ നില്പ് കാണുമ്പോള്‍.
ഒരു കലാകാരൻ എന്ന നിയലായിൽ എന്റെ ഈ സഹപ്രവർത്തകരെ കുറിച്ച് ഓർത്ത് ഞാൻ ലജ്ജിക്കുന്നു. കാരണം ഇവര്‍ക്ക് ഈ രാഷ്ട്രീയ വിദ്യാഭ്യാസം ഏത് രീതിയിലാണ് കിട്ടുന്നത് എന്ന് ആലോചിക്കുമ്പോള്‍. അതൊക്കെയാണ് പുതിയ കാലഘട്ടത്തെ നയിക്കുന്നത്. പുതിയ തലമുറ മനസിലാക്കേണ്ട കാര്യം ഇതല്ല നമ്മുടെ ഇന്ത്യ എന്നാണ്. ഗാന്ധിജിയും അംബേദ്കറും നെഹ്റുവും നമുക്ക് സംഭാവന ചെയ്ത ഇന്ത്യയുണ്ട്. അത് കാത്തുസൂക്ഷിക്കേണ്ട വലിയ ഒരു ഉത്തരവാദിത്തം നമുക്കുണ്ട് എന്നുള്ളതാണ് സത്യം എന്നും അദ്ദേഹം പറയുന്നു.
Leave a Reply