നിലവിൽ മലയാള സിനിമയിൽ അഭിനയിക്കുന്ന ഏതൊരു യുവ നടനെക്കാളും കഴിവ് കൊണ്ടും പ്രതിഭ കൊണ്ടും മുന്നിൽ നിൽക്കുന്ന നടനാണ് അനു !!

ഇന്ന് സിനിമയെക്കാളും സീരിയലുകളെക്കാളും ആരാധകർ കൂടുതൽ ഉള്ള ഒന്നാണ് വെബ് സീരീസുകൾ, അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വെബ് സീരീസായിരുന്നു ‘കരിക്ക്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു കരിക്കിന്റെ പുതിയൊരു സീരീസ് എത്തിയത്. ‘കലക്കാച്ചി’എന്ന് പേരിട്ട സീരീസിന്റെ ആദ്യഭാ​ഗം ഡിസംബര്‍ 25നും ജനുവരി ഒന്നിന് രണ്ടാം ഭാഗവും പുറത്തിറങ്ങി. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കലക്കാച്ചിയിലെ ഒരോ അഭിനേതാക്കളെയും അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. അതിൽ സിനിമ താരങ്ങളും ഉണ്ട്. കരിക്ക് അവതരിപ്പിച്ച തേരാ പാരയില്‍ ജോര്‍ജ് എന്ന കഥാപാത്രമായി സ്വീകാര്യത നേടിയ അനു.കെ. അനിയനാണ് ഇതിൽ ഏറ്റവും ശ്രദ്ധനേടിയത്.

പ്രഗത്ഭനായ പരിചയ സമ്പന്നനായ ഒരു അഭിനേതാവിനെ പോലെയാണ് ഇതിൽ അനിയുടെ അഭിനയം. സർവീസിൽ നിന്നും റിട്ടേര്‍ഡ് ചെയ്യാന്‍ കുറച്ച് കാലം മാത്രം ബാക്കിയുള്ള എസ്.ഐ പ്രെമോഷന് വേണ്ടി കാത്തിരിക്കുന്ന പൊലീസുകാരനായിട്ടാണ് അനു കലക്കാച്ചിയില്‍ എത്തുന്നത്. ഈ കഥാപാത്രത്തെ ഇപ്പോൾ  ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചു കഴിഞ്ഞു. ഒരേ സമയം വ്യത്യസ്ത ഇമോഷന്‍സിലൂടെ കടന്നുപോകുന്ന അതി ഗംഭീര പ്രകടമാണ് ഈ താരങ്ങൾ കാഴ്ചവെച്ചിരിക്കുന്നത്.

ഒരു അസാധ്യ നടൻ ആണെന്ന് അനു തെളിയിച്ചിരിക്കുകയാണ്, ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് അനു കാണിച്ചു തന്നു, അതും അത്ഭുതപെടുത്തുന്ന പെർഫെക്ഷനോട് കൂടി അത് അവതരിപ്പിക്കാൻ കഴിവുമുണ്ട്. ഹ്യൂമർ റോളുകളിലും, സീരിയസ് റോളുകളിലുമെല്ലാം അസാധ്യമായി കൈകാര്യം ചെയ്തിരുന്നു, എന്നാൽ ഇപ്പോൾ അനുവിന്റെ ആരാധകരുടെ മറ്റൊരു ആവിശ്യം അനുവിന്റെ റൊമാന്റിക്ക് വേഷം എങ്ങനെ ആയിരിക്കും എന്നറിയണം, ഇനി അത്തരത്തിൽ ഒന്നിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. എന്നാണ് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം പറയുന്നത്.

പലരും ഇപ്പോൾ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന പല സിനിമകളേക്കാളും മുന്നിൽ നിൽക്കുന്ന മികച്ച ഒരു അനുഭവമായിരുന്നു കലക്കാച്ചി എന്നാണ് ഏവരും ഒരുപോലെ പറയുന്നത്, പലതരം കമന്റുകളും ഇപ്പോൾ സജീവമാണ്, നിലവിൽ മലയാള സിനിമയിൽ അഭിനയിക്കുന്ന ഏതൊരു യുവനടനെക്കാളും കഴിവ് കൊണ്ടും പ്രതിഭ കൊണ്ടും ഏറെ മുന്നിൽ നിൽക്കുന്ന നടൻ ആണ് അനു കെ അനിയൻ. ഏത് വേഷവും അനായാസമായി പെർഫോം ചെയ്യുന്ന ഒരു കിടിലൻ ആക്ടർ. മലയാള സിനിമയിൽ സജീവമായി ഉണ്ടായിരുന്നെങ്കിൽ എന്നു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്” എന്നാണ് മറ്റൊരാളുടെ കമന്റ്

അഭിനയം മാത്രമല്ല, കഥ, തിരക്കഥ സംവിധാനം എന്നിവയെല്ലാം അതി ഗംഭീരമായി, അര്‍ജുന്‍ രത്തന്‍ ആണ് കലക്കാച്ചി എപ്പിസോഡ് സംവിധാനം ചെയ്തത്,  കരിക്ക് ടീമാണ് കഥയും തിരക്കഥയും, അതുപോലെ തന്നെ നടി വിൻസി അലോഷ്യസും ഇതിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്,നടന്‍‍ അജു വര്‍ഗീസ് എന്നിവര്‍ കലക്കാച്ചി സീരീസിനെയും അനു കെ അനിയന്‍, അര്‍ജുന്‍ രത്തന്‍ എന്നിവരുടെ പ്രകടനത്തെയും പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *