
പാർട്ടിക്കു പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ സുരേഷ് ഗോപി തൃശൂരിലേക്ക് വരുന്നത് ! മണിപ്പൂർ ഞങ്ങൾ മറക്കില്ല ! സുരേഷ് ഗോപിക്ക് എതിരെ തൃശൂർ അതിരൂപത !
സുരേഷ് ഗോപി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേഷ് ഗോപി തൃശൂരുനിന്ന് മത്സരിക്കുന്ന കാര്യം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. പാർട്ടി ഔദ്യോഹികമായി സ്ഥിതികരീകരിച്ചില്ല യെങ്കിലും കൂടിയും സുരേഷ് ഗോപി അത് പലപ്പോഴായി വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ സുരേഷ് ഗോപിക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് തൃശൂർ അതിരൂപത. തെരഞ്ഞെടുപ്പിൽ മണിപ്പുർ മറക്കില്ലെന്നും പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നും തൃശൂർ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’യിൽ പറയുന്നു. തൃശൂരിൽ പാർട്ടിക്ക് ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിയുടെ പേര് പരാമർശിക്കാതെയുള്ള പരിഹാസമായിരുന്നു പത്രകുറിപ്പിൽ പറയുന്നു.
കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ‘കത്തോലിക്കാസഭ’ നവംബർ ലക്കത്തിലെ ‘മറക്കില്ല മണിപ്പുർ’ എന്ന തലക്കെട്ടോട് കൂടിയ ലേഖനത്തിലാണ് രൂക്ഷമർശനം. മണിപ്പുരിലേക്കും യുപിയിലേക്കും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങളുണ്ടെന്ന് സുരേഷ് ഗോപി നടത്തിയ പ്രസ്താവനക്കെതിരെയാണ് മുഖപത്രത്തിൽ വിമർശനം. മണിപ്പുർ കത്തിയെരിഞ്ഞപ്പോൾ ഈ ആണുങ്ങൾ എന്തെടുക്കുകയായിരുന്നു. ഇതു പ്രധാനമന്ത്രിയോടോ ബിജെപി കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോ. മറ്റു സംസ്ഥാനങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ അവിടേക്ക് ഓടിയെത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് മണിപ്പുരിൽ തിരഞ്ഞു നോക്കാതിരുന്നതെന്നും ലേഖനത്തിൽ വ്യകതമായി ചോദിക്കുന്നു.

മണിപ്പൂർ വിഷയത്തെ ആസ്പദമാക്കി ബിജെപി പാർട്ടിക്ക് എതിരെ രൂക്ഷ വിമർശനമാണ് സഭ ഉയന്നയ്ക്കുന്നത്. മണിപ്പുരിൽ വം,ശ,ഹ,ത്യ നിയന്ത്രിക്കാൻ ബിജെപി സർക്കാർ ഫലപ്രദമായി പ്രവർത്തിച്ചില്ല എന്നത് ഭാരതത്തിന്റെ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണ്. മണിപ്പുരിനെ ജനാധിപത്യബോധമുള്ളവർക്ക് അത്രവേഗം മറക്കാനാകില്ല. മണിപ്പുരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. തെരഞ്ഞെടുപ്പിനു മുൻപ് മ,ത,തീ,വ്ര,വാ,ദി,കൾ എത്രതന്നെ ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും ലേഖനത്തിലൂടെ അതിരൂപത എടുത്തു പറയുന്നു.
സുരേഷ് ഗോപിയുടെ പേരിൽ ഇതിനോടകം തന്നെ തൃശൂരിൽ പാർട്ടി പ്രവർത്തനം തുടങ്ങി കഴിഞ്ഞു, ഇത്തവണ അദ്ദേഹം ജയിക്കും എന്ന രീതിയിൽ തന്നെ പാർട്ടി വിശ്വസിക്കുന്നത്.
Leave a Reply