പ്രമുഖ നടന്മാരുടെ സിനിമയിൽ നായികയായി അഡ്വാൻസ് വാങ്ങിയ തന്റെ കഥാപാത്രങ്ങൾ മറ്റൊരു നടി തട്ടിയെടുത്തു ! പ്രമുഖ നടിക്കെതിരെ കാവേരി !

ഒരു സമയത്ത് സൗത്തിന്ത്യയിൽ തിളങ്ങി നിന്ന നടിയാണ് കാവേരി. മലയാളത്തിലെ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന ചിത്രമായിരുന്നു കാവേരിയുടെ ആദ്യ ചിത്രം.  ശേഷം വേമ്പനാണ്, മറുപുറം, വിഷ്ണുലോകം, സദയം  തുടങ്ങിയ ചിത്രങ്ങളിലെയെല്ലാം കാവേരി ബാലതാരമായി അഭിനയിച്ചിരുന്നു..  അതിനുശേഷം ചമ്പക്കുളംതച്ചൻ എന്ന ചിത്രത്തിലൂടെയാണ് നായികനിരയിലേക്ക് താരം എത്തിയത്, അതിനു ശേഷം അങ്ങോട്ട് നിരവധി മലയാള ചിത്രങ്ങളിൽ നായികയായും, സഹ താരമായും കാവേരി എത്തിയിരുന്നു..

മലയത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും മികച്ച നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്ന കാവേരി പക്ഷെ ആ വിജയം തുടർന്നുകൊണ്ടുപോകാൻ താരത്തിന് സാധിച്ചിരുന്നില്ല. മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അവർ നായികയായി അഭിനയച്ചിരുന്നു, എന്നാൽ തനിക്ക് അന്ന് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു എന്നും പക്ഷെ അതിരു പ്രമുഖ നടി തട്ടിയെടുത്തെന്നുമാണ് ഇപ്പോൾ കാവേരി തുറന്ന് പറയുന്നത്. നടിയുടെ വാക്കുകളിലേക്ക്..

ആ നടി വേറെയാരുമല്ല ദിവ്യ ഉണ്ണിയാണ്. അന്ന് മലയാളത്തിൽ സൂപ്പർ ഹിറ്റായ പല ചിത്രങ്ങളിലും നായികയായി തന്നെയായിരുന്നു വിളിച്ചിരുന്നത് എന്നും എന്നാൽ  ആ ചിത്രങ്ങളുടെ അഡ്വാൻസ് വരെ നൽകിയ ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ആ ചിത്രങ്ങളിൽ നിന്നും  മാറ്റുകയായിരുന്നുവെന്നാണ് കാവേരി പറയുന്നത്. അത്തരം ഒരു ചിത്രമാണ് രാജസേനൻ സംവിധാനം ചെയ്ത് ജയറാമിനെ നായകനാക്കി ഒരുക്കിയ ചിത്രം ‘കഥാനായകൻ’. ഈ ചിത്രത്തിൽ അഡ്വാൻസ് വാങ്ങി അഭിനയിക്കുവാൻ ചെന്നപ്പോഴാണ് അറിയുന്നത് ആ റോൾ ദിവ്യ ഉണ്ണിക്കാണ്. അന്ന് താൻ കുറെ കരഞ്ഞുവെന്നും നടി പറയുന്നു.

അത് മാത്രമല്ല മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രം വർണ്ണപകിട്ടിലും ഇത് തന്നെ സംഭവിച്ചു. ആ ചിത്രത്തിനും അഡ്വാൻസ് ലഭിച്ചു. ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിയുന്നു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്. പിന്നീട് ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് തിരഞ്ഞെടുത്തു. അതും അഡ്വാൻസ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്ബ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയെന്നും കാവേരി പറയുന്നു.. ഈ ചിത്രങ്ങളിലൊക്കെ എന്നെ ആരാണ് ഒതുക്കിയതെന്ന് എനിക്കറിയില്ല പക്ഷെ പിന്നീടങ്ങോട്ട് ഞാൻ സഹ നടിയുടെ ലേബലിൽ ഒതുക്കപ്പെടുകയായിരുന്നു എന്നും കാവേരി പറയുന്നു…

സിനിമയിൽ സജീവമായിരുന്ന സമയത്തുതന്നെയാണ് താരം വിവാഹിതയായത്. 2010 ലാണ് നീണ്ട നാളത്തെ പ്രണയത്തിനു ശേഷം തെലുങ്ക് സിനിമ സംവിധായകൻ സൂര്യ കിരണുമായി കാവേരി പ്രണയത്തിലാകുന്നതും, പിന്നീട് വീട്ടുകാരുടെ സമ്മത പ്രകാരം ഇരുവരും വിവാഹിതർ ആകുന്നതും… പക്ഷെ ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല ജീവിതത്തിൽ പൊരുത്തക്കേടുകൾ തുടങ്ങിയതോടെ ഇരുവരും തമ്മിൽ എല്ലാ കാര്യത്തിലും അഭിപ്രയ വ്യത്യാസങ്ങൾ നേരിട്ടിരുന്നു അതിനെ തുടർന്ന് ആ വിവാഹബന്ധം വളരെ പെട്ടെന്ന്തന്നെ വേരപിരിയലിൽ കലാശിക്കുകയായിരുന്നു.. കാവേരിയുടെ ഭർത്താവ് ആയിരുന്ന സൂര്യകിരൺ, സിനിമ സീരിയൽ താരം സുജിതയുടെ ഇളയ സഹോദരനാണ്..

സൂര്യ കിരൺ തെലുങ്ക് ബിഗ് ബോസ്സിൽ മത്സരാർഥിയായി എത്തിയിരുന്നു. അതിൽ അദ്ദേഹം തന്റെവ്യക്തി ജീവിതത്തെ കുറിച്ച് നടത്തിയ ചില തുറന്ന് പറച്ചിലുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു… കാവേരിയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞത് എന്റെ താല്പര്യ പ്രകാരം ആയിരുന്നില്ല, അത് അവളുടെ തീരുമാനമായിരുന്നു… അവളെ ഞാൻ ഇപ്പോഴു ഒരുപാട് സ്നേഹിക്കുന്നു, ഇന്നും ഞാൻ അവൾക്ക് വേണ്ടിയാണു കാത്തിരിക്കുന്നത്, എന്റെ ജീവിതത്തിൽ അവൾ അല്ലാതെ ഇനി മറ്റൊരു പെണ്ണും ഉണ്ടാകില്ല.. അവൾ എന്നെങ്കിലും എന്റെ ജീവിതത്തിലേക്ക് തിരികെവരുമെന്ന പ്രതീക്ഷയിലാണ് താൻ ഇപ്പോൾ ജീവിക്കുന്നതെന്നും സൂര്യ കിരൺ നിറകണ്ണുകളോടെ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *