കടത്തിണ്ണകളിൽ കിടന്നുറങ്ങിയും, ഭിക്ഷയെടുത്തും ഞാൻ അവിടെ വരെ എത്തി ! കബളിപ്പിക്കലിന്റെയും അവഗണനയുടെയും തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നു ! കാവിരാജിന്റെ ജീവിതം !

ഒരു സമയത്ത് സിനിമ സീരിയൽ രംഗത്ത് ഏറെ തിളങ്ങി നിന്ന നടനായിരുന്നു കവിരാജ്. അദ്ദേഹം കൂടുതലും ശ്രദ്ധ നേടിയത് വില്ലൻ വേഷങ്ങളിൽ ആയിരുന്നു. എന്നാൽ പെട്ടെന്ന് ഒരു ദിവസം അദ്ദേഹം അഭിനയത്തോട് വിടപറയുക ആയിരുന്നു. ശേഷം അദ്ദേഹം കളർകോട് മാപ്രാംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായി പ്രവർത്തിക്കുകയായിരുന്നു. ആത്മീയ ജീവിതത്തിലേക്ക് പോയ ശേഷം അഭിനയ ജീവിതം പൂർണ്ണമായും ഉപേക്ഷിക്കുക ആയിരുന്നു. സിനിമകളിൽ അങ്ങനെ പറയത്തക്ക ശ്രദ്ധേയ വേഷങ്ങൾ ഒന്നും അദ്ദേഹം ചെയ്തിരുന്നില്ല.

എന്നാൽ കവി രാജ് എത്തിയ സിനിമകൾ എല്ലാം എല്ലാം സൂപ്പർ ഹിറ്റുകളാ ആയിരുന്നു. നിറം, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനൻ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ തിളങ്ങിയ കവിരാജിന് ഒരുപിടി മികച്ച മെഗാ സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമാകാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലും അന്യഭാഷയിലും ആയി അൻപതിലധികം ചിത്രങ്ങളിൽ താരം തിളങ്ങിയിട്ടുണ്ട്. സിനിമയിൽ തിളങ്ങിയപ്പോഴും തന്റെ ഉള്ളിൽ ആത്‌മീയത ആയിരുന്നു എന്നാണ് കവിരാജ് പറയുന്നത്.

ക,വിരാജിന്റെ ജനനം ഒരു ബ്രാ,ഹ്മണ കുടുംബത്തിലാണ്. അച്ഛൻ സുബ്രഹ്മണ്യൻ ആചാരിയുടെ മരണത്തോടെ കുടുംബത്തിലെ പ്രാരാബ്ദങ്ങളിൽ നിന്ന് കരകയറ്റാനാണ് താൻ അഭിനയത്തിലേക്ക് തിരിഞ്ഞത് എന്നും കവിരാജ് പറയുന്നു. ചെറുപ്പം മുതലാരംഭിച്ച ഗീതാക്ലാസുകൾ ആണ് ആത്മീയ വേരിനെ ഊട്ടി ഉറപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല വ്യക്തി ജീവിതത്തിലും നിരവധി കബളിപ്പിക്കലിന്റെയും അവഗണനയുടെയും തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നതായും കവിരാജ് പറയുന്നു.

സിനിമ രംഗത്തുനിന്നും സീരിയലിൽ നിന്നും ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്റെ മ,ര,ണ ശേഷം അമ്മ ആയിരുന്നു ജീവിതത്തിൽ എല്ലാം, അമ്മ കിടപ്പിലായതോടെ മാനസികമായി ഒരുപാട് തളർന്നു, ശേഷം അമ്മ സരസ്വതി അമ്മാളിന്റെ മരണത്തോടെയാണ് അദ്ദേഹം ആത്മീയതയിലേക്ക് പൂർണമായി വഴിതിരിഞ്ഞത്. അമ്മയുടെ വേർപാട് വരുത്തിയ വിടവ് തന്നിലുണ്ടാക്കിയ മുറിവ് വലുതാണെന്നും കവിരാജ് പറയുന്നു.

അങ്ങനെ മനസിന്റെ പിടി വിട്ടുതുടങ്ങിയതോടെ വെറും കൈയ്യോടെ താനൊരു ഹിമാലയൻ യാത്രയ്ക്ക് പുറപ്പെട്ടു എന്നാണ് അദ്ദേഹം പറയുന്നത്. കടത്തിണ്ണകളിൽ കിടന്നുറങ്ങിയും, ഭിക്ഷയെടുത്തും ബദ്രിനാഥ ക്ഷേത്ര ദർശനവും നടത്തി. അവിടെ വെച്ചാണ് തന്റെ ധർമ്മം അനുഷ്ഠിച്ച് വേണം ആത്മീയത അനുഷ്ഠിക്കാനെന്ന തിരിച്ചറിവുണ്ടായത് എന്നും കവിരാജ് പറയുന്നു. അവിടെ നിന്നും വന്നതിന് ശേഷം ഭാര്യയെയും വിളിച്ച് വീട്ടിൽ വരികയായിരുന്നു.

ആ സമയത്താണ് സഹോദരിയുടെ ഭർത്താവ് മ,രി,ച്ച,തോടെ ആ കുടുംബത്തെയും ഏറ്റെടുത്തു. പതിയെ ക്ഷേത്രപൂജകളിലും സപ്താഹങ്ങളിലും ഭാഗമായി. അങ്ങനെ ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രത്തിനു സമീപം വീടുപണിതു. അവിടേക്ക് 2015ൽ മകൻ ശ്രീബാലഗോപാല നാരായണനുമെത്തിയതോടെ ജീവിതത്തിൽ സന്തോഷം തിരികെ കിട്ടി എന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ പലരും താനൊരു സ,ന്യാസി ആയെന്ന് കരുതുന്നുണ്ട് എന്നും, ആത്മീയത സ്വീകരിച്ചത് കൊണ്ട് സന്യാസി അല്ലെന്നും, കവിരാജ് പറയുന്നു.. ഇപ്പോഴും അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപാട് മലയാളികൾ ഉണ്ട്, കവിരാജ് വീണ്ടും സിനിമയിലേക്ക്നതിരികെ വരണം എന്നാണ് കൂടുതൽ പേരും ആവിശ്യപെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *