ശരിയായത് ചെയ്യുക, അതാണ് ഞങ്ങൾ ചെയ്തത് ! ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ പറയുന്നു ! എല്ലാം ഈശ്വന്റെ തീരുമാനമാണ് !

മലയാളികളുടെ ഇഷ്ട താര ജോഡികളായിരുന്നു കാവ്യയും ദിലീപും, വളരെ അപ്രതീക്ഷിതമായി ഇവർ ജീവിതത്തിലും ഒന്നാകുകയായിരുന്നു. ഏറെ കോലാഹലങ്ങൾങ്ങക്കൊടുവിലാണ് ഇരുവരുടെയും ആഗ്രഹം സഭലമായത്. ദിലീപുമായുള്ള വിവാഹ ശേഷം വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് ഇവർ നയിക്കുന്നത്. ഇരുവർക്കും മഹാലക്ഷ്മി എന്ന മകളുമുണ്ട്. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

കാവ്യയുടെ വാക്കുകൾ ഇങ്ങനെ, എല്ലാം ഞങ്ങൾക്ക് വളരെ അപ്രതീക്ഷിതമായിരുന്നു എന്നാണ് വിവാഹം കഴിഞ്ഞ പുറകെ കാവ്യ മാധവൻ പറഞ്ഞിരുന്നത്. ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ  ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആയിരുന്നു.  ഞങ്ങളെ കാണുമ്പോഴൊക്കെ  കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക്  ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയായിരുന്നു.

എന്റെ ഇനിയുള്ള ജീവിതത്തിൽ എനിക്ക് ഒരു കൂട്ട് വേണമെന്നുള്ളത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു. ഏതൊരു മാതാപിതാക്കളെയും പോലെ അവർക്ക് അതൊരു മനസമാധാനം ആയിരുന്നു. അവർ എനിക്ക് വിവാഹ ആലോചനകൾ നോക്കുന്ന നേരത്താണ് ദിലീപേട്ടന്റെ ആലോചന വരുന്നത്. എന്നെ നന്നായി അറിയുന്ന ഒരാൾ എന്ന നിലയിൽ ആരും ഈ ആലോചനക്ക് എതിര് പറഞ്ഞില്ലെന്നും കാവ്യ പറയുന്നു. ഇതിനുമുമ്പൊക്കെ  ഞങ്ങളെ ചേർത്ത് ഗോസിപ്പുകൾ വരുമ്പോൾ അതൊക്കെ ഞങ്ങൾക്ക് വെറുമൊരു തമാശ മാത്രമായിരുന്നു. അന്നൊരിക്കലൂം ഒരുമിച്ചുള്ള ഒരു ജീവിതം ഞങ്ങൾ ചിന്തിച്ചിരുന്നതുപോലുമില്ല.

പക്ഷെ വിവാഹം ഉറപ്പിച്ചപ്പോൾ എനിക്ക് ആകെ ഉണ്ടായിരുന്ന ഒരു നിർബന്ധം എന്നത് ഒരുമിച്ചു ജീവിക്കുന്ന കാര്യം തന്നെ ആലോചിച്ചിരുന്നില്ല. ഇനിയുള്ള ജീവിതം അത്  സിനിമയെയും സിനിമ താരങ്ങളിലെയും അറിയുന്നതാകണം എന്നതായിരുന്നു. സിനിമ രംഗത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദിലീപേട്ടൻ, നമ്മൾ എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ തന്നെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു എനിക്ക് ബഹുമാനം. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന ആ  കൂട്ടുകാരനൊപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു.

ഞങ്ങളുടെ വിവാഹത്തിന് ഏകദേശം ഒരു ആഴ്ച മുമ്പാണ് ദിലീപേട്ടന്റെ വീട്ടുകാർ എന്റെ വീട്ടിൽ ആലോചനയുമായി എത്തുന്നത്, പിന്നെ ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ നോക്കിയപ്പോൾ അതിൽ അസാധ്യ ചേർച്ചയും പൊരുത്തവും ഉണ്ടായിരുന്നു, ശേഷം പെട്ടന്ന് വിവാഹം തീരുമാനിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാൾ ആണ് അറിയിക്കുന്നത്. ഞങ്ങൾ ക്ഷണിച്ചവർ ആരും രഹസ്യം പുറത്തുപറഞ്ഞതുമില്ല. വിവാഹം രഹസ്യമാക്കി വെച്ചത് വിവാഹവാർത്ത അറിഞ്ഞ് ആളുകൾ കൂടും എന്നതുകൊണ്ടാണ്.

ഞങ്ങളുടെ ജീവിതം എല്ലാ അർത്ഥത്തിലും ഇവിടം വരെ എത്തി എങ്കിൽ അതെല്ലാം ഈശ്വരനിശ്ചയം ആണ്. ഇനി എന്താകും കാര്യങ്ങൾ എന്നൊന്നും പറയാനാകില്ല. കാരണം  ജീവിതം പഠിപ്പിച്ച പാഠം അതാണ്.  എല്ലാം ദൈവ തീരുമാനങ്ങളാണ്, ജീവിതത്തിലെ തെറ്റും ശരിയും നമുക്ക് നിർണയിക്കാൻ കഴിയില്ല. നമ്മൾ എപ്പോഴും ശരിയായത് ചെയ്യുക. അതാണ് ഞങ്ങൾ ചെയ്തത് എന്നും കാവ്യ പറയുന്നു..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *