
എൻ്റെ പ്രിയപ്പെട്ടവർ അവളുടെ പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ല ! മകളെ സുരേഷ് ഗോപി കൊഞ്ചിക്കുന്ന ചിത്രങ്ങളുമായി കാവ്യാ മാധവൻ !
മലയാളികൾക്ക് എന്നും പ്രിയങ്കരിയായ അഭിനേത്രിയാണ് കാവ്യ മാധവൻ, ബാലതാരമായി സിനിമയിൽ എത്തിയ കാവ്യാ ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ ഇപ്പോൾ കുടുംബിനിയായി കഴിയുകയാണ്. ഇപ്പോൾ കാവ്യയുടെ ലോകം മകൾ മഹാലക്ഷ്മിയാണ്. മഹാലക്ഷ്മിയെന്ന മാമ്മാട്ടിയും ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. മാമ്മാട്ടിയുടെ കുറുമ്പുകളെ കുറിച്ച് ദിലീപ് പലപ്പോഴും അഭിമുഖങ്ങളിൽ വാചാലയാവാറുണ്ട്. യുകെജി വിദ്യാർത്ഥിയാണ് മാമ്മാട്ടി.
ഇപ്പോഴിതാ മാളവിക ജയറാമിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപ് കുടുംബസമേതമാണ് എത്തിയത്, അതിൽ കാവ്യയും മക്കളുമായിരുന്നു ഏറെ ശ്രദ്ധ നേടിയത്. മീനാക്ഷിയും മഹാലക്ഷ്മിയും ഏവരുടെയും മനം കവർന്നിരുന്നു. മാളവികയുടെ വിവാഹത്തിനിടെയാണ് സുരേഷ് ഗോപി ആദ്യമായി മഹാലക്ഷ്മിയെ കണ്ടത്. ഇരുവരും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് കാവ്യ ഇപ്പോൾ. “സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടു, അത് പോലെ തന്നെ ക്ലിക്ക് ചെയ്തു. എൻ്റെ പ്രിയപ്പെട്ടവർ അവളുടെ പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ല,” എന്നാണ് കാവ്യ കുറിച്ചത്. സുരേഷ് ഗോപിയുടെ ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യ സുരേഷിനുമൊപ്പമുള്ള ചിത്രങ്ങളും കാവ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തെങ്കാശിപ്പട്ടണം, നാദിയ കൊല്ലപ്പെട്ട രാത്രി, ക്രിസ്ത്യൻ ബ്രദേഴ്സ്, ട്വന്റി ട്വന്റി തുടങ്ങിയ ചിത്രങ്ങളിൽ കാവ്യയും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, സുരേഷ് ഗോപി തനിക്ക് സ്വന്തം ചേട്ടനെപോലെയാണെന്ന് കാവ്യാ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. കാവ്യാ സിനിമയിൽ നിന്നും വിട്ടു നിന്നാലും കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ ആവേശമാണ്. നടിയുടെ ചിത്രങ്ങൾ വളരെ പെട്ടാണ് ശ്രദ്ധ നേടുന്നത്.
സമൂഹ മാധ്യമങ്ങളിൽ ഈ അടുത്ത കാലത്താണ് കാവ്യാ സജീവമായത്. കാവ്യ ഇപ്പോൾ ചെന്നൈയിലാണ് താമസം, മഹാലക്ഷ്മിയെ പഠിപ്പിക്കുന്നതും അവിടെയാണ്, ലക്ഷ്യ എന്ന തന്റെ വസ്ത്ര വ്യാപാര ബ്രാൻഡ് മെച്ചപ്പെടുക എന്നതാണ് ഇപ്പോൾ കാവ്യയുടെ പ്രധാന ലക്ഷ്യം ലക്ഷ്യയുടെ മോഡലായി കാവ്യാ തന്നെ എത്താറുണ്ട്…
Leave a Reply