
കാലങ്ങാമായി കണ്ടുവരുന്ന ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രങ്ങളിൽ പോയാൽ മതി ! മാറ്റം തീരുമാനിക്കേണ്ടത് താന്ത്രിമാരാണ് ! കെബി ഗണേഷ് കുമാർ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രി പറഞ്ഞ ചില വാക്കുകൾ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്‍റെ വക്താവും പ്രയോക്താവുമാക്കി മാറ്റാന്‍ ശ്രമം നടക്കുക്കുകയാണെന്നും, ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്നും, കാലാന്തരത്തിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഇതിനെ വിമർശിച്ച് നിരവധി പേര് രംഗത്ത് വന്നിരുന്നു, ഇപ്പോഴിതാ ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ തള്ളി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. “ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതിൽ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്”. ഭരണാധികാരികൾക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.

എൻ എസ് എസ്, എസ് എൻ ടി പി എന്നീ സംഘടനകൾ മുഖ്യമന്ത്രിയുടെ ഈ വാക്കുകളെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. സനാതന ധർമ്മ പ്രകാരം ഏതിലും എന്തിലും ദൈവം ഉണ്ട് എന്നും അതിനാൽ ശ്രീ നാരായണഗുരുവിനെ ദൈവമായി കാണാം എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഗുരുവിനെ ദൈവമായി കാണുന്നതിനെ വിമർശിക്കുന്നത് കാണാം എന്നും അങ്ങനെ ഉള്ളവർ വിമർശിക്കട്ടെ എന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
അതുകൂടാതെ, ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് കയറുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാടിൽ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്ത് വന്നു. ഉടുപ്പ് ധരിക്കാതെയേ ക്ഷേത്രങ്ങളിൽ കയറാവൂ എന്ന നിർബന്ധബുദ്ധി തിരുത്തണമെന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദന്റെ പ്രസ്താവനയെ പിന്തുണച്ച മുഖ്യമന്ത്രിയുടെ പ്രതികരണമാണ് എൻഎസ്എസിനെ ചൊടിപ്പിച്ചത്.
Leave a Reply