
അങ്ങയുടെ നേതൃത്തത്തിൽ ഞങ്ങൾ എല്ലാവരും വളരുന്നു ! ഇനി എങ്കിലും ഒരു അവധി എടുത്ത് ആഘോഷിക്കൂ ! മോദിയെ കുറിച്ച് ഷാരൂഖാൻ പറയുന്നു !
ഇന്ത്യയുടെ പ്രധാന മന്ത്രി എന്നതിനപ്പുറം നരേന്ദ്രമോദിയെ ആരാധിക്കുന്നവരാണ് ഇന്ന് കൂടുതൽ പേരും പാർട്ടിയുടെ പേരിൽ അദ്ദേഹത്തെ വിമർശിക്കുന്നവർ ഉണ്ടെങ്കിലും വ്യക്തിപരമായി പലരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് അധികവും. അതിൽ സിനിമ രംഗത്തെ പ്രമുഖ താരങ്ങളുമുണ്ട്. ഇപ്പോഴിതാ മോദിജിയെ കുറിച്ച് ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ജി 20 അധ്യക്ഷപദവി ഗംഭീര വിജയമാക്കിയതിനെ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ, ലോക ജനതയ്ക്ക് വേണ്ടി രാജ്യങ്ങൾ തമ്മിൽ ഐക്യമുണ്ടാക്കി നല്ലൊരു ഭാവിയുണ്ടാക്കാൻ ശ്രമിച്ചതിന് അഭിനന്ദനം എന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി നമ്മൾ പുരോഗതി നേടും, എന്നുമാണ് താരം കുറിച്ചത്.

കൂടാതെ മോദിജിയുടെ ജന്മദിനത്തിലും ആശംസ അറിയിക്കാൻ കിംഗ് ഖാൻ എത്തിയിരുന്നു, അടുത്തിടെ തന്റെ 73 മത് പിറന്നാൾ ആഘോഷിച്ച മോദിക്ക് ലോകത്തിന്റെ പല ഭാഗത്തുനിന്നും നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്. ബഹുമാനപെട്ട പ്രധാനമന്ത്രി, മോദിജിക്ക് സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു, സന്തോഷകരവും ആരോഗ്യപരവുമായിരിക്കട്ടെ, ജോലിയിൽ നിന്ന് അവധിയെടുത്ത് കുറച്ച് ആഘോഷിക്കൂ, എന്നും ഷാരൂഖ് ഖാൻ കുറിച്ചു.
ഇതിന് മുമ്പും പലപ്പോഴും മോദിജോയോടുള്ള തന്റെ ഇഷ്ടം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇതിലും മികച്ച ഒരു ജനനായകനെ ഇതിനുമുമ്പ് ഇന്ത്യ കണ്ടിട്ടില്ല എന്നും അങ്ങയുടെ കരങ്ങളിൽ ഇന്ത്യ ഭദ്രമായിരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Leave a Reply