മാള അരവിന്ദിന്റെ അന്ത്യാഭിലാഷം സഫലീകരിച്ച മമ്മൂട്ടി !! ആത്മാർഥമായ നന്ദിയോടെ ആ സംഭവം മാളയുടെ കുടുംബം പറയുന്നു !!!

മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പലരും പറയുമ്പോഴും ആ മനുഷ്യന്റെ മഹത്വവും സ്ഥാനവും ഉയർന്നുകൊണ്ടേ ഇരിക്കുന്നു, സഹ പ്രവർത്തകരോട് അദ്ദേഹത്തിലുള്ള സ്നേഹവും കരുതലും പലപ്പോഴും നമ്മൾ കണ്ടതാണ്. അതുപോലെ മലയാളികൾക്ക് എന്നും പ്രിയങ്കരനായ ഒരു അഭിനേതാവാണ് മാള അരവിന്ദിൻ. നാടക വേദികളിലൂടെ സിനിമയിൽ തുടക്കം കുറിച്ചു. പ്രൊഫഷണൽ നാടകവേദികളിൽ സ്ഥിര സാന്നിധ്യമായതോടെ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. 1967-ൽ അഭിനയിച്ച തളിരുകളാണ് ആദ്യ സിനിമയെങ്ങിലും ആദ്യമായി തിയറ്ററുകളിലെത്തിയത് 1968 ൽ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രമാണ്.

പിന്നീടങ്ങോട്ട് അനേകം കഥാപത്രണങ്ങളിലൂടെ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മാള 2015 ലാണ് ഈ ലോകത്തുനിന്നും വിടപറഞ്ഞത്.  ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഏറെ കാലമായി അദ്ദേഹം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ഇപ്പോഴിതാ അച്ഛന്റെ സിനിമകളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരിക്കുകയാണ് മകനായ കിഷോര്‍. സിനിമാസ്‌റ്റൈലിലുള്ള ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേതെന്ന് ഭാര്യ പറയുന്നു. ജീവിതത്തില്‍ അച്ഛന്‍ ഗൗരവക്കാരനാണെന്ന് കിഷോര്‍ പറയുന്നു. മാളയില്‍ പെട്രോള്‍ പമ്പ് നടത്തുകയാണ് കിഷോര്‍. സിനിമ രംഗത്തോ  സമൂഹ മാധ്യമങ്ങളിലോ കിഷോർ അത്ര സജീവമല്ല.

സിനിമ രംഗത്തുള്ള ആരുമായും  ഇപ്പോൾ ബന്ധങ്ങളൊന്നുമില്ല. അച്ഛൻ  മരിച്ച സമയത്ത് എല്ലാവരും വിളിക്കാറൊക്കെയുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ ആരും വിളിക്കാറുമില്ല ആരുമായും വലിയ ബന്ധവുമില്ല. അച്ഛനെ അനുകരിക്കുമ്പോള്‍ അപൂര്‍ണ്ണമായാണ് തോന്നാറുള്ളതെന്ന് കിഷോര്‍ പറയുന്നു. മമ്മൂട്ടിയും അച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം തുറന്ന് പറയുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ അച്ഛനോടൊപ്പം ഞാനും പോകാറുണ്ടായിരുന്നു.

മിക്കപ്പോഴും ഡ്രൈവിംഗ് സീറ്റില്‍ താനാവാറുണ്ടെന്നും അദ്ദേഹം പറയുന്നു. എനിക്ക് സ്‌കൂൾ ഉള്ള സമയത്തൊക്കെ അച്ഛന്‍ ഷൂട്ടിനായി വിളിച്ചുകൊണ്ട്  പോവാറുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടനെയായിരുന്നു പാദമുദ്രയുടെ ഷൂട്ടിങ്ങിനു  പോയത്. പുലര്‍ച്ചെയായിരുന്നു ഇവിടെ നിന്നും പോയത്. ലൈസന്‍സൊന്നുമില്ലെങ്കിലും നന്നായി വണ്ടിയോടിച്ചിരുന്ന ആളാണ് അച്ഛൻ. അന്ന് ആ സിനിമയുടെ ക്ലൈമാക്‌സ് സീനായിരുന്നു ചിത്രീകരിച്ചത്. മുള്‍വേലി പറിച്ചെടുത്ത് ലാലേട്ടന്‍ മലമുകളിലേക്ക് പോവുന്ന രംഗമായിരുന്നു. അന്ന് അച്ഛനൊപ്പമുള്ള എന്നേയും പരിചയപ്പെടുത്തിയിരുന്നു. ഒരുമാസത്തോളം ആ സെറ്റില്‍ താനുണ്ടായിരുന്നു.

മമ്മൂട്ടിയെ ആദ്യമായി കണ്ടത് കൊച്ചിയില്‍ വെച്ചായിരുന്നു. അമിതാഭ് ബച്ചനെക്കുറിച്ച് പറഞ്ഞ് ഞങ്ങള്‍ തര്‍ക്കിക്കാറുണ്ടായിരുന്നു. വിളിച്ചു വിളികേട്ടു എന്ന സിനിമയുടെ ഷൂട്ടിംഗായിരുന്നു അന്ന്. അതിരപ്പിള്ളിയിലായിരുന്നു ഷൂട്ടിംഗ്. അച്ഛനെ എപ്പോള്‍ കണ്ടാലും ദേഹത്തേക്ക് കാറുകൊണ്ടുവരുന്നപോലെ അദ്ദേഹം വണ്ടി ഓടിച്ച് വരാറുള്ള ഒരു   പരിപാടിയുണ്ടായിരുന്നു. അത് കാണുമ്പോള്‍ അച്ഛനോടും, അപ്പോള്‍ മമ്മൂക്ക ചിരിക്കും. മമ്മൂക്കയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങളിലൊന്നായിരുന്നു അത്. അച്ഛന് ദേഷ്യം വരുമെങ്കിലും അദ്ദേഹത്തെ ചീത്ത പറയാറില്ല.

അവർ തമ്മിൽ വളരെ വലിയൊരു ആത്മബന്ധം ഉണ്ടായിരുന്നു. അച്ഛൻ  മരിക്കുന്നതിന് ഒരുവര്‍ഷം മുന്‍പ് മാളയില്‍ വെച്ച് നടന്ന മാള ഫെസ്റ്റ് പരിപാടിയില്‍ അച്ഛനെ ആദരിച്ചിരുന്നു. അന്ന് അച്ഛന് പുരസ്‌കാരം നല്‍കാനായെത്തിയത് മമ്മൂട്ടിയായിരുന്നു. അത് പോലെ തന്നെ ഭക്ഷണകാര്യങ്ങളെക്കുറിച്ച് താനെപ്പോഴും അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു. പ്രമേഹമുള്‍പ്പടെയുള്ള അസുഖങ്ങളുണ്ടായിരുന്നു എങ്കിലും ആഹാര കാര്യത്തിൽ അദ്ദേഹത്തിന് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല.

വലിയ ഭക്ഷണ പ്രിയനായിരുന്നു. ആഹാരം നിയന്ത്രിക്കണം എന്ന് ഞങ്ങൾ പറയുമ്പോൾ പറയുന്ന മറുപടി ഇതായിരുന്നു. ഞാൻ മരിച്ചാൽ മമ്മൂട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ്, ഒരുബന്ധവുമില്ലാത്ത ഈ മറുപടി കേട്ട് ഞാൻ അന്ധാളിച്ച് നിന്ന് പോയിട്ടുണ്ടെന്നും കിഷോര്‍ പറയുന്നു. അന്ന് ആ മറുപടിയുടെ പൊരുള്‍ മനസ്സിലായിരുന്നില്ല, എന്നാല്‍ മമ്മൂട്ടി ആ വാക്കിനെ അന്വര്‍ത്ഥമാക്കുകയായിരുന്നു എന്നും അവർ ഓർക്കുന്നു, അച്ഛൻ മരിക്കുമ്പോൾ മമ്മൂട്ടി ദുബായിൽ ആയിരുന്നു.

പക്ഷെ അദ്ദേഹം പറഞ്ഞത് പോലെത്തന്നെ അച്ഛനെ അവസാനമായി കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി അദ്ദേഹം ഓടിയെത്തിയിരുന്നു. പറഞ്ഞ സമയത്തിന് മുമ്പുതന്നെ മമ്മൂട്ടി എത്തിയിരുന്നു. സംസ്‌കാര ചടങ്ങുകളെല്ലാം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം പോയത്. അവരുടെ ആത്മബന്ധത്തെക്കുറിച്ച് അന്നാണ് തനിക്ക് മനസ്സിലായതെന്നും കിഷോര്‍ പറയുന്നു. മാള അരവിന്ദന് അദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ചുള്ള ഒരംഗീകാരവും ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മമ്മൂട്ടി പറഞ്ഞത് കിഷോർ ഓർക്കുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *