ഞങ്ങൾക്ക് ഒളിച്ചോടി പോകാനുള്ള റൂട്ട് മാപ്പ് പറഞ്ഞു തന്നത് മാള ചേട്ടനാണ് എന്നാണ് അതോടെ നാട്ടിൽ കഥ പരന്നു ! ആ സംഭവം ഷാജു ശ്രീധർ പറയുന്നു !

മിമിക്രി രംഗത്തുനിന്നും സിനിമ രംഗത്ത് എത്തിയ ആളാണ് ഷാജു. ഇന്ന് നമ്മൾ ഏറെ ഇഷ്ടപെടുന്ന താര ജോഡികളിൽ ഒന്നാണ് ഷാജുവും ചാന്ദിനിയും. ഇരുവരും പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചവരാണ്. മിമിക്രി വേദികളിൽ കൂടിയാണ് താരം സിനിമ മേഖലയിൽ എത്തപ്പെട്ടത്. മിമിക്‌സ് ആക്ഷന്‍ 500 ഷാജുവിന്റെ  ആദ്യ ചിത്രം. തുടര്‍ന്ന് മോഹൻലാൽ എന്ന നടനെപോലെയുള്ള രൂപ സാദിർശ്യവും, ശബ്ദത്തോടുള്ള സാമ്യം കൊണ്ട് ഷാജു ശ്രദ്ധിക്കപ്പെടുകയായിരുന്നു. പക്ഷെ അതേ കാരണങ്ങൾ കൊണ്ടുതന്നെ തനിക്ക് നിരവധി അവസരങ്ങൾ നഷ്ടമായിട്ടുണ്ട് എന്നും ഷാജു പറയുന്നു,

എന്നാൽ സിനിമ എന്ന തനറെ സ്വപ്‍നം വിടാതെ പിന്തുടർന്നപ്പോൾ  വീണ്ടും തനിക്ക്  നല്ല വേഷങ്ങള്‍ പിന്നീട് തന്നെ തേടി വന്നു. ഇപ്പോൾ സംവിധായകർ തന്നെ നല്ല വേഷങ്ങളിലേക്ക് പരിഗണിക്കാന്‍ തുടങ്ങി എന്നും ഷാജു പറഞ്ഞിരുന്നു. ഈ ജോഡികളുടെ പ്രണയവും വിവാഹവും അന്ന് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിവാഹ ശേഷം ചാന്ദിനി സിനിമ രംഗത്തുനിന്ന് പൂർണമായും വിട്ടുനിൽകുകയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയവും ഒളിച്ചോട്ടവും അതിലെ രസകരമായ നിമിഷങ്ങളും തുറന്ന് പറയുകയാണ് അദ്ദേഹം.

പരസ്പരം ഇഷ്ടത്തിലായിരുന്ന ഞങ്ങൾ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നത്  നളചരിതം നാലാം ദിവസം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ്. ആ സമയത്ത് ഒരു  വിവാഹം കഴിക്കാനുള്ള സാമ്പത്തിക ശേഷിയോ  മറ്റോ എനിക്ക് ഇല്ല. തന്റെ ഇരുപത്തിനാലാമത്തെ വയസിലായിരുന്നു ഞങ്ങളുടെ വിവാഹമെന്ന് ഷാജു പറയുന്നു. നല്ല രീതിയില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ എന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്ന് നോക്കുക എന്നത് വലിയൊരു കാര്യമാണ്.   എനിക്കാണെങ്കിൽ ആ സമയത്ത്  വലിയ ബുദ്ധിമുട്ടുള്ള കാലമാണ്. എങ്കിലും അത് തീരുമാനിച്ചു.

അങ്ങനെ ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു, മുഹൂർത്തം ഒന്നും നോക്കാൻ പറ്റില്ലല്ലോ, എന്റെ ഒരു കസിന്റെ വിവാഹം ആ സമയത്ത് ഉണ്ടായിരുന്നു, അപ്പോൾ ആ ഡേറ്റ് ഞങ്ങളും തീരുമാനിച്ചു. അങ്ങനെ ഞാനും സുഹൃത്തുക്കളും കൂടി പാലക്കാട് നിന്ന് കൊച്ചിയില്‍ വന്ന് റൂമെടുത്ത് ചാന്ദ്‌നിയെ കാത്തിരിക്കുകയാണ്. കൃത്യം ആ സമയത്ത് തന്നെ മാള അരവിന്ദ് ചേട്ടന്‍ ചാന്ദ്‌നിയുടെ വീട്ടിലേക്ക് എത്തി. ഒരു പരിപാടി ബുക്ക് ചെയ്യാന്‍ വേണ്ടി വന്നതായിരുന്നു. അങ്ങനെ സമയം ഒരുപാട് സമയം പോയി. അങ്ങനെ പ്രോഗ്രാമിന് പോകേണ്ട സ്ഥലം മാള ചേട്ടൻ അവിടെ ഇരുന്ന് മാപ്പ് വരച്ച് കാണിച്ചു കൊടുത്തിരുന്നു എന്നിട്ട് പ്രോഗ്രാമിന്റെ അഡ്വാൻസും കൊടുത്തിട്ട് പോയി.

അങ്ങനെ അദ്ദേഹം  പോയതിനു ശേഷം ചാന്ദനി ഇറങ്ങി വന്ന് ഞങ്ങള്‍ കല്യാണം കഴിച്ചു. പക്ഷേ ഞങ്ങളുടെ വിവാഹത്തിന് ശേഷം നാട്ടില്‍ മറ്റൊരു കഥ പ്രചരിച്ചതായി ഷാജു പറയുന്നു. ചാന്ദ്‌നിയ്ക്കും ഷാജുവിനും ഒളിച്ചോടി പോവാനുള്ള റൂട്ട് മാപ്പ് വീട്ടില്‍ വന്ന് പറഞ്ഞ് തന്നത് മാള ചേട്ടനാണെന്നാണ് പ്രചരിക്കപ്പെട്ടത്. സത്യത്തില്‍ അദ്ദേഹം ഒന്നും അറിഞ്ഞിട്ട് പോലുമില്ലാത്ത ആളാണ്. പക്ഷേ പോവാനുള്ള വണ്ടിക്കൂലി അദ്ദേഹം കൊടുത്ത അഡ്വാന്‍സില്‍ നിന്നുമാണ് എടുത്തത് എന്നും ഏറെ രസകരമായി ഷാജു ശ്രീധർ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *