മാള അരവിന്ദൻ ഓർമ്മയായിട്ട് 7 വർഷം ! അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം സഫലീകരിച്ച മമ്മൂട്ടി, നന്ദിയോടെ ആ സംഭവം ഓർത്ത് മാളയുടെ കുടുംബം !

മാള അരവിന്ദൻ എന്ന നടനെ മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. നിരവധി ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച അദ്ദേഹം ഓർമ്മയായിട്ട് ഏഴ് വർഷം ആകുന്നു.  നാടക വേദികളിലൂടെ അദ്ദേഹം  സിനിമയിൽ തുടക്കം കുറിച്ചു. പ്രൊഫഷണൽ നാടകവേദികളിൽ സ്ഥിര സാന്നിധ്യമായതോടെ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. 1967-ൽ അഭിനയിച്ച തളിരുകളാണ് ആദ്യ സിനിമയെങ്കിലും ആദ്യമായി തിയറ്ററുകളിലെത്തിയത് 1968 ൽ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രമാണ്. പിന്നീടങ്ങോട്ട് അനേകം കഥാപത്രണങ്ങളിലൂടെ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മാള 2015 ലാണ് ഈ ലോകത്തുനിന്നും വിടപറഞ്ഞത്.  ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഏറെ കാലമായി അദ്ദേഹം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യ ഗീത, അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്, ക്രിസ്ത്യൻ ആയിരുന്ന ഗീതയുടെ യഥാർഥ പേര് അന്ന എന്നായിരുന്നു, വിവാഹ ശേഷം അത് ഗീത എന്നാക്കുകയായിരുന്നു. ഇവർക്ക് രണ്ടു മക്കൾ, കല, കിഷോർ. ഇപ്പോഴിതാ അച്ഛന്റെ സിനിമകളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരിക്കുകയാണ് മകനായ കിഷോര്‍. സിനിമാസ്‌റ്റൈലിലുള്ള ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേതെന്ന് ഭാര്യ പറയുന്നു. ജീവിതത്തില്‍ അച്ഛന്‍ ഗൗരവക്കാരനാണെന്ന് കിഷോര്‍ പറയുന്നു. മാളയില്‍ പെട്രോള്‍ പമ്പ് നടത്തുകയാണ് കിഷോര്‍.

കിഷോറിനെ അധികമാർക്കും അത്ര പരിചയമില്ല. അദ്ദേഹം സിനിമയായോ  സിനിമ രംഗത്തുള്ള ആരുമായോ  ഇപ്പോൾ ഒരു  ബന്ധങ്ങളുമില്ല. അച്ഛൻ  മ,രി,ച്ച സമയത്ത് എല്ലാവരും വിളിക്കാറൊക്കെയുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ ആരും വിളിക്കാറുമില്ല ആരുമായും വലിയ ബന്ധവുമില്ല. അച്ഛനെ അനുകരിക്കുമ്പോള്‍ അപൂര്‍ണ്ണമായാണ് തോന്നാറുള്ളതെന്ന് കിഷോര്‍ പറയുന്നു. മമ്മൂട്ടിയും അച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം തുറന്ന് പറയുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ അച്ഛനോടൊപ്പം ഞാനും പോകാറുണ്ടായിരുന്നു.

അച്ഛനും മമ്മൂക്കയും തമ്മിൽ വളരെ വലിയൊരു ആത്മബന്ധമുണ്ട്. മമ്മൂട്ടിയെ ആദ്യമായി കണ്ടത് കൊച്ചിയില്‍ വെച്ചായിരുന്നു.  ‘വിളിച്ചു വിളികേട്ടു’ എന്ന സിനിമയുടെ ഷൂട്ടിംഗായിരുന്നു അന്ന്. അതിരപ്പിള്ളിയിലായിരുന്നു ഷൂട്ടിംഗ്. അച്ഛനെ എപ്പോള്‍ കണ്ടാലും ദേഹത്തേക്ക് കാറുകൊണ്ടുവരുന്നപോലെ അദ്ദേഹം വണ്ടി ഓടിച്ച് വരാറുള്ള ഒരു പരിപാടിയുണ്ടായിരുന്നു. അത് കാണുമ്പോള്‍ അച്ഛനോടും, അപ്പോള്‍ മമ്മൂക്ക ചിരിക്കും. മമ്മൂക്കയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങളിലൊന്നായിരുന്നു അത്. അച്ഛന് ദേഷ്യം വരുമെങ്കിലും അദ്ദേഹത്തെ ചീത്ത പറയാറില്ല.

അതുപോലെ പ്രമേഹമുള്‍പ്പടെയുള്ള അസുഖങ്ങളുണ്ടായിരുന്നു എങ്കിലും അച്ഛന്  ആഹാര കാര്യത്തിൽ അദ്ദേഹത്തിന് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. എല്ലാ ഭക്ഷണവും കഴിക്കും.  വലിയ ഭക്ഷണ പ്രിയനായിരുന്നു. ആഹാരം നിയന്ത്രിക്കണം എന്ന് ഞങ്ങൾ പറയുമ്പോൾ പറയുന്ന മറുപടി ഇതായിരുന്നു. ‘ഞാൻ മരിച്ചാൽ മമ്മൂട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ്’, ഒരുബന്ധവുമില്ലാത്ത ഈ മറുപടി കേട്ട് ഞാൻ അന്ധാളിച്ച് നിന്ന് പോയിട്ടുണ്ടെന്നും കിഷോര്‍ പറയുന്നു. അന്ന് ആ മറുപടിയുടെ പൊരുള്‍ മനസ്സിലായിരുന്നില്ല, എന്നാല്‍ മമ്മൂട്ടി ആ വാക്കിനെ അന്വര്‍ത്ഥമാക്കുകയായിരുന്നു എന്നും അവർ ഓർക്കുന്നു, അച്ഛൻ മരിക്കുമ്പോൾ മമ്മൂട്ടി ദുബായിൽ ആയിരുന്നു.

പക്ഷെ അച്ഛൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു, ആ വാക്ക് അദ്ദേഹം നിറവേറ്റി, അച്ഛനെ അവസാനമായി കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി അദ്ദേഹം ഓടിയെത്തിയിരുന്നു. പറഞ്ഞ സമയത്തിന് മുമ്പുതന്നെ മമ്മൂട്ടി എത്തിയിരുന്നു. സംസ്‌കാര ചടങ്ങുകളെല്ലാം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം പോയത്. സത്യത്തിൽ അവരുടെ ആത്മബന്ധത്തെക്കുറിച്ച് അന്നാണ് തനിക്ക് മനസ്സിലായതെന്നും കിഷോര്‍ പറയുന്നു. മാള അരവിന്ദന് അദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ചുള്ള ഒരംഗീകാരവും ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മമ്മൂട്ടി പറഞ്ഞത് കിഷോർ ഓർക്കുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *