മാള അരവിന്ദിനെ മറന്ന മലയാള സിനിമ ലോകം ! മോഹൻലാലിനോട് കഴിഞ്ഞ എട്ട് വർഷമായി ഇക്കാര്യം പറയുന്നു ! യാതൊരു തലപര്യവും കാണിക്കുന്നില്ല ! വിമർശനം !

മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യ കലാകാരന്മാരിൽ ഒരാളാണ് മാള അരവിന്ദൻ.  നാടക വേദികളിൽ കൂടി സിനിമയിൽ എത്തി. പ്രൊഫഷണൽ നാടകവേദികളിൽ സ്ഥിര സാന്നിധ്യമായതോടെ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.  അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു മികച്ച തബലിസ്റ്റ് കൂടി ആയിരുന്നു. കൊച്ചിന് മുഹമ്മദ് ഉസ്താദിൻ്റെ കീഴിൽ തബല അഭ്യസിച്ച അരവിന്ദൻ പല വേദികളിലും സിനിമകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ അദ്ദേഹത്തെ മലയാള സിനിമ ലോകവും താരങ്ങളും സംഘടനകളും തഴയുകയാണ് എന്ന പരാതി ഉയരുകയാണ്. മാളയെ അനുസ്മരിക്കാൻ സിനിമാ മേഖലയിലെ ആരും തയ്യാറാകുന്നില്ലെന്നാണ് മാള അരവിന്ദൻ ഫൗണ്ടേഷൻ പറയുന്നത്. ഇത് സംബന്ധിച്ച് അഭിനേതാക്കളുടെ സംഘടനാ ഭാരവാഹികൾക്ക് മാള അരവിന്ദൻ ഫൗണ്ടേഷൻ കത്തും നൽകി. മോഹൻലാൽ, ഇടവേള ബാബു എന്നിവർക്കാണ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത് കത്ത് നൽകിയത്.

അദ്ദേഹത്തെ അനുസ്മരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ എട്ട് വർഷമായി തങ്ങൾ താരാ സംഘടനാ അമ്മയെ സമീപിക്കുന്നുണ്ടു പക്ഷെ ഇതിൽ സിനിമാ രംഗത്തുള്ളവർ താത്പര്യം കാണിക്കുന്നില്ലെന്ന് കത്തിൽ ആരോപിക്കുന്നു. ഫെബ്രുവരിയിൽ നടത്താറുള്ള അനുസ്മരണച്ചടങ്ങ് ഈ വർഷം നടത്താൻ കഴിഞ്ഞില്ലെന്നും കത്തിൽ പറയുന്നുണ്ട്. അറുന്നൂറോളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള മാള അരവിന്ദന്റെ അനുസ്മരണച്ചടങ്ങിലേക്ക് ക്ഷണിക്കുമ്പോൾ പലരും ഒഴിഞ്ഞുമാറുന്ന അവസ്ഥയുമാണുള്ളത്.

അതുപോലെ അദ്ദേഹം  പിന്നാക്ക വിഭാഗക്കാരനായതിനാലാണ് സർക്കാർ സ്മാരകം പോലും നിർമ്മിക്കാതെ അവഗണന കാട്ടുന്നതെന്നും കത്തിൽ ആരോപിക്കുന്നു. 12 വർഷം നാടകത്തിലും 40 വർഷം സിനിമയിലും പ്രവർത്തിച്ച മാള അരവിന്ദൻ 650 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വളരെ അപ്രതീക്ഷിതമായി 2015 ജനുവരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മാള അരവിന്ദൻ്റെ മരണം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *