ഇസ്രയേലില്‍ ഹ,മാ,സ് ഭീ,ക,ര,ര്‍ നടത്തിയ ആ,ക്ര,മ,ണ,ത്തെ മനസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും ! കുറിപ്പ് എ[പങ്കുവെച്ച് കെ കെ ഷൈലജ ടീച്ചർ !

ഇപ്പോൾ ലോകരാജ്യങ്ങൾ എല്ലാം ചർച്ച ഇസ്രായേൽ പലസ്തീൻ യു,ദ്ധ,മാണ്, അമേരിക്കയും ഇന്ത്യയും ഇസ്രായിലിനെ പിന്തുണക്കുമ്പോൾ സൗദി പോലുള്ള അറബി രാജ്യങ്ങൾ പലസ്തീനെയാണ് പിന്തുണക്കുന്നത്. അതുപോലെ നമ്മുടെ കേരളത്തിലും പല അഭിപ്രായമാണ് പലർക്കും. ഹമാസിനെ വിമർശിച്ച് കൂടുതൽ പേരും എത്തുമ്പോൾ ഹമാസിനെ പോരാളികൾ എന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിസ്റ്റുകളും രം​ഗത്തു വന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ തുറന്ന കുറിപ്പുമായി കെകെ ഷൈലജ ടീച്ചർ പങ്കുവെച്ച പോസ്റ്റാണ്  ഏറെ ശ്രദ്ധ നേടുന്നത്. ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീ,ക,ര,ര്‍ നടത്തിയ ആ,ക്ര,മ,ണ,ത്തെ മനസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നാണ് ടീച്ചർ കുറിച്ചത്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ, അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങള്‍. നിഷ്‌കളങ്കരായ അനേകം മനുഷ്യര്‍ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മനസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.

അതിനോടൊപ്പം തന്നെ  1948 മുതല്‍ പലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാര്‍ ഇസ്രയേലും അവര്‍ക്ക് പിന്തുണ നല്‍കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാന്‍ കഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളില്‍ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കിനെടുവീര്‍പ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം എന്നും ടീച്ചർ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *