
എന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്റെ മൂ,ത്രം തന്നെയാണ് ! ഞാനത് കുടിക്കും, മുഖം കഴുകും ! കൊല്ലം തുളസിയുടെ വെളിപ്പെടുത്തലും ഉടൻ തന്നെ മാപ്പ് പറച്ചിലും ! സംഭവം ഇങ്ങനെ !
മലയാളികൾക്ക് ആമുഖങ്ങൾ ഒന്നും ഇല്ലാതെ പരിചിതനായ ആളാണ് കൊല്ലം തുളസി, പലപ്പോഴും തുറന്ന് പറച്ചിലുകൾ കൊണ്ട് ഏറെ ശ്രദ്ധ നേടുന്ന തുളസിയുടെ ഒരു പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഗ്ലോബൽ ന്യൂസ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി കൊണ്ടാണ് അദ്ദേഹം പറഞ്ഞുതുടങ്ങുന്നത്. യൂറിൻ തെറാപ്പി ആണ് തൻ്റെ ഗ്ലാമറിൻ്റെ രഹസ്യമെന്നും യൂറിൻ നമ്മുടെ ശരീരത്തിലെ സകല രോഗങ്ങൾക്കും പ്രതിവിധിയാണെന്നും അദ്ദേഹം പറയുന്നു. താൻ തൻ്റെ തന്നെ മൂത്രം കുടിക്കാറുണ്ടെന്നും, അതുപയോഗിച്ച് മുഖം കഴുകാറുണ്ടെന്നും തുളസി വളരെ ആത്മവിശ്വാസത്തോടെ തുറന്ന് പറയുന്നു.
ഈ അറിവ് തന്റെ സുഹൃത്ത് വഴി ലഭിച്ച ഒരു പുസ്തകത്തിൽ നിന്നുമാണ് ഈ യൂറിൻ തെറാപ്പിയെ കുറിച്ച് ആദ്യമായി അറിഞ്ഞതെന്നും തുളസി പറയുന്നു. എന്നാൽ ആദ്യം തനിക്കും ഇത് കേട്ടപ്പോൾ എല്ലാവരെപോലെയും പല അവഗണനയും തോന്നിയിരുന്നു എന്നും തനിക്ക് മടിയുണ്ടായിരുന്നുവെന്നും, എന്നാൽ പിന്നീട് സ്വന്തം മൂത്രം കുടിക്കാൻ തുടങ്ങിയെന്നും കൊല്ലം തുളസി പറയുന്നു. അതായത് നമ്മൾ നമ്മുടെ മൂത്രം രാവിലെയും ഉച്ചക്കും കുടിക്കുക. ശേഷം അതെ മൂത്രം കൊണ്ട് തന്നെ കണ്ണിൽ എഴുതുക. ഗാർഗിളിങ് ചെയ്യുക. മുഖം കഴുകുക അങ്ങനെ ഒരുപാട് പ്രക്രിയകളാണ് അതുകൊണ്ട് ചെയ്യാനുള്ളത്. പറഞ്ഞാൽ ആരും വിശ്വസിക്കില്ല എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. സകല രോഗങ്ങൾക്കും പ്രതിവിധിയാണ് നമ്മുടെ മൂത്രം. യൂറിൻ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുറാനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ട്’, കൊല്ലം തുളസി ഇതെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

എന്നാൽ ഈ വീഡിയോ വൈറലായ ശേഷം തുളസിക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. വ്യക്തിപരമായ അഭിപ്രായം പറയുമ്പോൾ അതിൽ മതത്തെ കൂട്ടുപിടിച്ച് വ്യാജപ്രചാരണം നടത്തി എന്ന് ആരോപിച്ചാണ് നടനെതിരെ നിരവധി പേര് രംഗത്ത് വന്നത്. ഇതോടെ തൻ്റെ പ്രസ്താവനയിൽ തുളസി മാപ്പ് പറഞ്ഞുകൊണ്ട് വീണ്ടും രംഗത്തുവന്നു. ഖുർആനിൽ അങ്ങനെയൊരു പരാമർശം ഇല്ലെന്നും താൻ മറ്റൊന്നാണ് ഉദ്ദേശിച്ചതെന്നും തുളസി പറഞ്ഞു.
അതുപോലെ മലയാള സിനിമ ഇപ്പോഴും ആൺ ഭരണമാണ് നടക്കുന്നത്, അത് മാറണം എല്ലാവരും തുല്യരായി പരിഗണിക്കപ്പെടണം എന്നും അതിനു നടി മഞ്ജുവാര്യർ വിചാരിക്കണം എന്നും തുളസി പറയുന്നു. അതുപോലെ അമ്മ സംഘടനാ നടൻ സുരേഷ് ഗോപി ഭരിക്കണം എന്നും അദ്ദേഹം പറയുന്നു. അല്ലെങ്കിൽ പുതിയ പിള്ളേർക്ക് മോഹൻലാൽ വഴിമാറി കൊടുക്കണം എന്നും തുളസി പറഞ്ഞിരുന്നു.
Leave a Reply