
മുരുകാനന്ദന്റെ കലാലയത്തിൽ തുടർച്ചയായ 26 മത് വർഷവും എബിവിപി യൂണിയൻ വിജയക്കൊടി പാറിച്ചു ! ആശംസ അറിയിച്ച് കൃഷ്ണകുമാർ !
ഒരു സിനിമ നടൻ എന്നതിനപ്പുറം ഇന്ന് ബിജെപി യുടെ ദേശിയ അംഗവും സജീവ പ്രവർത്തകനുമാണ് കൃഷ്ണകുമാർ, തന്റെ പാർട്ടിയുടെ വിജയ നിമിഷങ്ങൾ അദ്ദേഹം സമൂഹ മാധ്യമങ്ങൾ വഴി എപ്പോഴും ആഘോഷമാക്കാറുണ്ട്. കേരളം കാവി പുതപ്പിച്ചാൽ മാത്രമേ ഇവിടം ഇനി രക്ഷപെടുകയുള്ളു എന്ന് അദ്ദേഹം പല വേദികളിലും പറഞ്ഞത് ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. അത്തരത്തിൽ ഇപ്പോഴിതാ കേരള സർവകലാശാലയിലെ വിവിധ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എബിവിപിക്ക് മികച്ച മുന്നേറ്റം എന്നാണ് അദ്ദേഹം പറയുന്നത്. ഇരുപത്തിയാറാം വർഷവും സ്വ:മുരുകാനന്ദന്റെ സ്മരണകളുറങ്ങുന്ന VTM ധനുവച്ചപുരം കോളേജിൽ എതിരില്ലാതെ 41 സീറ്റിലും വിജയിച്ച് യൂണിയൻ നിലനിർത്തിയതിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സന്തോഷം അറിയിച്ചത്.
VTM ധനുവച്ചപുരം വീണ്ടും കാവി പുതച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ഒപ്പം പ്രവർത്തകർക്ക് അഭിനന്ദനം അറിയിക്കാനും അദ്ദേഹം മറന്നില്ല. കേരള സർവകലാശാലയിലെ വിവിധ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എബിവിപിക്ക് മികച്ച മുന്നേറ്റം. ചരിത്രംത്തിലാദ്യമായി പല ഏകാധിപത്യ ക്യാമ്പസുകളിൽ മത്സരിച്ചു വിജയിക്കാൻ സാധിച്ചു. ഇരുപത്തിയാറാം വർഷവും സ്വ:മുരുകാനന്ദന്റെ സ്മരണകളുറങ്ങുന്ന VTM ധനുവച്ചപുരം കോളേജിൽ എതിരില്ലാതെ 41 സീറ്റിലും വിജയിച്ച് യൂണിയൻ നിലനിർത്തി. തുടർച്ചയായ രണ്ടാം വർഷവും ഒരുകാലത്ത് SFI യുടെ കോട്ടയായിരുന്ന ക്രൈസ്റ്റ് നഗർ മാറനല്ലൂർ കോളേജിൽ എബിവിപി യൂണിയൻ നിലനിർത്തി. കലഞ്ഞുർ IHRD കോളേജും യൂണിയൻ നേടി.

സ്വ. ദുർഗ്ഗാദാസിന്റെ ഓർമ്മകളുറങ്ങുന്ന നിലമേൽ NSS കോളേജിൽ 16 സീറ്റുകളിൽ എബിവിപി സ്ഥാനാർത്ഥികൾ വിജയിച്ചു. പത്തനാപുരം സെന്റ് സ്റ്റീഫൻ കോളേജിൽ 12 സീറ്റുകളിലും, പന്തളം NSS കോളേജിൽ 28 സീറ്റുകളിലും എബിവിപി വിജയിച്ചു, മാർ ഇവനിയോസ് കോളേജ്, മുളയറ CSI കോളേജ്, വിളപ്പിൽശാല സരസ്വതി കോളേജ്, കാട്ടാക്കട വിഗ്യാൻ കോളേജ്, കിളിമാനൂർ ശ്രീ ശങ്കര വിദ്യാപീഠം, കരുനാഗപ്പള്ളി വിദ്യാധിരാജ കോളേജ്, പുനലൂർ SN കോളേജ് എന്നിവിടങ്ങളിൽ എബിവിപി സീറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു എന്നും എബിവിപി ഒഫിഷ്യൻ കേരളയുടെ ഇൻസ്റ്റാ, ഫേസ്ബുക്ക് പേജുകളിൽ പറയുന്നു.
കൃഷ്ണകുമാർ ഇതിനുമുമ്പും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന കുറിപ്പുകൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു, അധികം വൈകാതെ കേരളത്തെ കാവി പുതപിക്കുമെന്നും അടുത്തിടെ കൃഷ്ണകുമാർ പറയുന്നത്. എത്രത്തോളം താമര വിരിയുന്നുവോ അത്രത്തോളം വികസനം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
Leave a Reply