ഒരു കാലത്ത് സൂപ്പർ നായകന്മാരുടെ വില്ലനായി തിളങ്ങിയ ഈ നടനെ ഓർമ്മയുണ്ടോ ! ടി എസ് കൃഷ്ണൻ എന്ന നടന് എന്താണ് സംഭവിച്ചത് !!!

നമ്മൾ മലയാളികൾ ഒരു ചിത്രം കണ്ട് വിജയിപ്പിക്കുമ്പോൾ അതിലെ എല്ലാ കഥാപാത്രങ്ങളെയും നമ്മൾ ശ്രദ്ധിക്കാറുണ്ട്.  അതിൽ വില്ലനായാലും മറ്റെന്ത് കഥാപാത്രമായാലും. അത്തരത്തിൽ നമ്മൾ ഇഷ്ടപെട്ട പലരുടെയും പേര് പോലും നമുക്ക് ഓർമ കാണില്ല. പക്ഷെ എപ്പോഴും നമ്മുടെ മനസിൽ ആ മുഖം ഉണ്ടാകും. അത് പ്രത്യേകിച്ചും വില്ലൻ വേഷങ്ങൾ ആയാൽ ഒരിക്കലും മറക്കില്ല. അത്തരത്തിൽ ഒരു സമയത്ത് മലയാള സിനിമയിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ നടനായിരുന്നു ടി എസ് കൃഷ്ണൻ.

ആ പേര് കേട്ടാൽ ഒരുപക്ഷെ ആർക്കും അദ്ദേഹത്തെ അറിയാൻ സാധ്യധയില്ല. പക്ഷെ ആളെ കണ്ടാൽ നമുക്ക് പിടികിട്ടും. പലപ്പോഴും വളരെ ശക്തമായ പരുക്കനായ വില്ലൻ വേഷങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. നായകനെ നേരിടാൻ നിൽക്കുന്ന കരുത്തുറ്റ വില്ലൻ വേഷങ്ങളിൽ അന്ന് മലയാള സിനിമയിൽ തിളങ്ങി നിന്ന നടനാണ് ടി എസ് കൃഷ്ണൻ. 1963 ജൂലായ് 17 ആം തിയതി തൃശൂർ ജില്ലയിലെ എടമുട്ടത്താണ് ജനിച്ചതെങ്കിലും അദ്ദേഹം വളർന്നതും പഠിച്ചതും അമ്മയുടെ നാടായ കോഴിക്കോടായിരുന്നു. 1978 ൽ എം കൃഷ്ണൻ നായരുടെ ഉറക്കം വരാത്ത രാത്രികൾ എന്ന ചിത്രത്തിൽ ബാലനാടനായി അഭിനയിച്ച അദ്ദേഹം 1983 ൽ നാദം എന്ന ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് നൈജീരിയയിൽ ജോലിക്ക് പോയ ഇദ്ദേഹം പിന്നീട് 1991ൽ ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ അങ്കിൾബണിലൂടെയാണ് സിനിമ മേഖലയിൽ സജീവമാകുന്നത്. തുടർന്നങ്ങോട്ട് 25 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

അതിൽ ഇപ്പോഴും നമ്മുടെ മനസിൽ നിൽക്കുന്ന കഥാപാത്രങ്ങളിൽ  മുന്നിൽ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ജോണി വാക്കർ എന്ന ചിത്രത്തിൽ പ്രധാന വില്ലൻ സ്വാമിയുടെ അനിയനായിട്ട് മിന്നുന്ന പ്രകടനമാണ് ചിത്രത്തിൽ കൃഷ്‌ണൻ കാഴ്ചവെച്ചത്. മലയാള സിനിമയിൽ ഇന്നോളം നമ്മൾ കണ്ട വില്ലന്മാരിൽ സ്വാമിയുടെയും പിള്ളേരുടെയും സ്ഥാനം അതൊന്ന് വേറെതന്നെയാണ്. ശേഷം സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടേയും മിക്ക സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും കൃഷ്ണൻ പ്രധാന വില്ലൻ വേഷങ്ങളിൽ ഉണ്ടായിരുന്നു. അതിൽ കമ്മീഷണർ എന്ന ചിത്രത്തിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളായിരുന്നു.

പിന്നീട് ഏകലവ്യൻ, സിറ്റി പോലീസ്, മാഫിയ, ധ്രുവം, ഊട്ടിപ്പട്ടണം, മഹാനഗരം, രുദ്രാക്ഷം, ചുക്കാൻ, സൈന്യം, ദി കിംഗ്‌, ആലഞ്ചേരി തമ്പ്രാക്കൾ, ചന്ത. ഇതിൽ 1995 ൽ സുനിൽ സംവിധനം ചെയ്ത ബാബുആന്റണി നായകനായ ചന്ത എന്ന ചിത്രമാണ് അദ്ദേഹം അവസാനം ചെയ്‌തത്‌. ശേഷം 1996 സെപ്റ്റംബർ 11 ആം തിയതി ഇദ്ദേഹം തന്റെ 33 ആം വയസ്സിൽ ഹൃദയസ്തംപനം മൂലം ഈ ലോകത്തുനിന്നും വിടപറയുകയായിരുന്നു. ഒരു പക്ഷെ നമ്മളിൽ ആരും അറിഞ്ഞു കാണില്ല, കാരണം അത്ര പ്രശസ്തിയുള്ള ആളൊന്നും അല്ലല്ലോ, നമ്മൾ എപ്പോഴും നായകന്മാരുടെ പുറകെയല്ലേ, ഇപ്പോൾ മിനിസ്‌ക്രീനിൽ കാണുന്ന പഴയ എത്രയോ ചിത്രങ്ങളിൽ നമ്മൾ ഈ മുഖം കാണാറുണ്ട്. പക്ഷെ ഈ വിയോഗം സിനിമ ലോകത്തിനു ഒരു തീരാ നഷ്ടം തന്നെയാണ്……

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *