
അദ്ദേഹത്തിനെ വിവാഹം ചെയ്യാൻ വേണ്ടി ഞാൻ തെരുവിൽ നൃത്തം ചെയ്ത് പണം ഉണ്ടാക്കി ! പ്രണയ സാഫല്യത്തിനായി നേരിട്ട വെല്ലുവിളികളെ കുറിച്ച് പാരീസ് ലക്ഷ്മി !
മലയാളികൾക് വളരെ പ്രിയങ്കരിയായ ആളാണ് നടിയും പ്രശസ്ത നർത്തകിയുമായ പാരീസ് ലക്ഷ്മി. സൂപ്പർ ഹിറ്റ് ചിത്രം ബാഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിട്ടാണ് നമ്മൾ പാരീസ് ലക്ഷ്മിയെ ആദ്യം കാണുന്നത്. ശേഷം നിരവധി സ്റ്റേജ് പരിപാടികളിലും ഒപ്പം സിനിമകളിലും ലക്ഷ്മി സജീവമായി. കേരളത്തെയും, കേരളത്തിലെ കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം തുടങ്ങിയ കലകൾ പഠിക്കുന്നതിനുവേണ്ടി വിദേശത്തുനിന്നും എത്തിയ ഇന്ന് വളരെ പ്രഗത്ഭയായ നർത്തകിയാണ്. ലക്ഷ്മി വിവാഹിതയാണ്, പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കഥകളി കലാകാരനായ പള്ളിപ്പുറം സുനിലാണ് ലക്ഷ്മിയുടെ ഭര്‍ത്താവ്. കലാപരമായ അടുപ്പം തന്നെയാണ് ഇവരെ ഒന്നിപ്പിച്ചത്. ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
പ്രശസ്തയായത് പാരീസ് ലക്ഷ്മി എന്ന പേരിൽ ആണെങ്കിലും അവരുടെ യഥാർഥ പേര് മറിയം സോഫിയ ലക്ഷ്മി എന്നാണ്. ലക്ഷ്മിയുടെ മാതാപിതാക്കള്‍ ഫ്രാന്‍സിലെ പ്രോവന്‍സ് സ്വദേശികളാണ്. ലക്ഷ്മിയെ പോലെ തന്നെ ഇവരുടെ മാതാപിതാക്കളും ഒരു കലാ പ്രേമികളായിരുന്നു, കൂടാതെ ഇവർ ഇന്ത്യന്‍ സംസ്കാരത്തേയും പ്രത്യേകിച്ചും കേരള കലാരൂപങ്ങളെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. തങ്ങളുടെ ഇളയ മകന് നാരായണന് എന്ന് പേര് നല്കിയതും ഇവരുടെ ഈ ഇഷ്ടക്കൂടുതൽ കൊണ്ടായിരുന്നു.
തന്റെ ചെറുപ്പകാലം മുതൽ ലക്ഷ്മി നൃത്തം അഭ്യസിക്കാൻ തുടങ്ങിയിരുന്നു. തന്റെ ഏഴാം വയസിലാണ് മാതാപിതാക്കള്‍ക്കൊപ്പം അവർ ഇന്ത്യയിലെത്തുന്നത്. ശേഷം നമ്മുടെ ഭരതനാട്യത്തിൽ ആകൃഷ്ട ആകുകയും തുടർന്ന് അത് പഠിക്കണമെന്ന മോഹം ലക്ഷ്മിയുടെ ഉള്ളിൽ ശക്തമാകുകയായിരുന്നു. പത്മസുബ്രഹ്മണ്യത്തിന്റെ കീഴിലായിരുന്നു ആ്ദ്യം നൃത്തം അഭ്യസിച്ചത്. പിന്നാലെ അവിടെനിന്നും പല പ്രമുഖരുടേയും ശിക്ഷ്യയായി മാറുകുയായിരുന്നു. ശേഷം കഥകളി പഠനവുമായി ബന്ധപ്പെട്ട് സുനിലുമായി അപരിചയം ആകുകയും ശേഷം ഇരുവരും പ്രണയത്തിൽ ആകുകയുമായിരുന്നു.

ലക്ഷ്മിയുടെ 21 മത് വയസിലാണ് സുനിലുമായി വിവാഹം നടക്കുന്നത്, ഇരുവരും തമ്മിൽ 14 വയസ്സിന്റെ വ്യത്യസമുണ്ട്. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും, ബഹുമാനത്തിന്റെയും ആഴം പറഞ്ഞറിയിക്കാനാകില്ലെന്നാണ് ലക്ഷ്മി പറയുന്നത്. എന്നാൽപലരും അദ്ദേഹത്തിന്റെ പ്രായവും സൗന്ദര്യവും കണക്കാക്കി പലതും പറഞ്ഞിരുന്നു, പക്ഷെ ഞാൻ എന്റെ ജീവിതത്തിൽ അതീവ സന്തോഷവതിയാണ്, ദാമ്പത്യ ജീവിതത്തിന് മുഖ സൗന്ധര്യം ഒരു ഘടകം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല, പരസ്പരം മനസിലാക്കി സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതാണ് പ്രധാനം. എന്നെ ഒരു കൊച്ച് കുഞ്ഞിനെ നോക്കുന്നപോലെയാണ് അദ്ദേഹം സ്നേഹിക്കുന്നതും പരിപാലിക്കുന്നതും, അദ്ദേഹത്തെ ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവതിയാണെന്നും ലക്ഷ്മി പറയുന്നു.
എന്നാൽ സുനിലുയമായുള്ള വിവാഹത്തിന് വേണ്ടി താൻ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട് എന്നും ലക്ഷ്മി പറയുന്നു. വിവാഹത്തിന് വേണ്ടി പാരിസിൽ നിന്ന് നാട്ടിലേക്ക് വരാൻ അന്ന് തനറെ കയ്യിൽ പണം ഇല്ലായിരുന്നു വീട്ടുകാരുടെ കയ്യിലിയും ഇല്ലായിരുന്നു, അദ്ദേഹത്തിന് ഇവിടെ നാട്ടിൽ വിവാഹ ആലോചനകൽ തുടങ്ങുകയും ചെയ്തു, ആകെ വിഷമ അവസ്ഥയായിരുന്നു ആ സമയത്ത് എന്റെ, എനിക്ക് നൃത്തം അല്ലാതെ മറ്റൊരു ജോലിയും അറിയില്ല, അതുകൊണ്ടു തന്നെ പണത്തിന് വേണ്ടി തെരുവുൽ നൃത്തം ചെയ്തിരുന്നു , ഒരു ബക്കെറ്റ് വെച്ചിരുന്നു അതിൽ ഓരോരുത്തർ തരുന്ന പണം സ്വരൂപിച്ച് വെച്ചാണ് നാട്ടിൽ എത്തി സുനിലിനെ വിവാഹം കഴിച്ചത് എന്നും ലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു.
Leave a Reply