പലരും പരിഹസിച്ചിരുന്നു ! ഞങ്ങളുടെ വിവാഹത്തിന് കുടുംബങ്ങളുടെ എതിര്‍പ്പുണ്ടായിരുന്നു ! പ്രണയം, വിവാഹം പാരീസ് ലക്ഷ്മി പറയുന്നു !
മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയും നർത്തകിയുമാണ് പാരീസ് ലക്ഷ്മി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലൂടെ ആണ് ലക്ഷ്മിയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. ആ ചിത്രത്തിലേത് പോലെത്തന്നെ കേരളത്തെയും, കേരളത്തിലെ കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം തുടങ്ങിയ കലകൾ പഠിക്കുന്നതിനുവേണ്ടി വിദേശത്തുനിന്നും എത്തിയ ആളാണ് ലക്ഷ്മി..
വളരെ കഴിവുള്ള ഒരു തികഞ്ഞ കലാകാരിയായ മാറുകയിരുന്നു ലക്ഷ്മി, മലയാള സിനിമകളായ സാള്‍ട്ട് മാംഗോ ട്രീ, ഓലപീപ്പി തുടങ്ങിയ ചിത്രങ്ങളിലും പാരീസ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. താരം വിവാഹിതയാണ്, പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കഥകളി കലാകാരനായ പള്ളിപ്പുറം സുനിലാണ് ലക്ഷ്മിയുടെ ഭര്‍ത്താവ്. കലാപരമായ ഇഷ്ടം തന്നെയാണ് ഇവരെ ഒന്നിപ്പിച്ചത്. ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
പാരീസ് ലക്ഷ്മി എന്നാണ് അറിയപ്പെടുന്നത് എങ്കിലും താരത്തിന്റെ യഥാർഥ പേര് മറിയം സോഫിയ ലക്ഷ്മി എന്നാണ്. ലക്ഷ്മിയുടെ മാതാപിതാക്കള്‍ ഫ്രാന്‍സിലെ പ്രോവന്‍സ് സ്വദേശികളാണ്. ലക്ഷ്മിയെ പോലെ തന്നെ ഇവരുടെ മാതാപിതാക്കളും ഒരു കലാ പ്രേമികളായിരുന്നു, കൂടാതെ ഇവർ ഇന്ത്യന്‍ സംസ്‌കാരത്തേയും പ്രത്യേകിച്ചും കേരള കലാരൂപങ്ങളെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. തങ്ങളുടെ ഇളയ മകന് നാരായണന്‍ എന്ന് പേര് നല്‍കിയതും ഇവരുടെ ഈ ഇഷ്ടക്കൂടുതൽ കൊണ്ടായിരുന്നു.
മാതാപിതാക്കളുടെ ഇഷ്ടം അത് ലക്ഷ്മിയിലേക്കും പകരുകയായിരുന്നു, വളരെ ചെറിയ പ്രായം തൊട്ട് തന്നെ ലക്ഷ്മി ശാസ്ത്രീയപരമായി നൃത്തം അഭ്യസിച്ചിരുന്നു. തന്റെ ഏഴാം വയസിലാണ് മാതാപിതാക്കള്‍ക്കൊപ്പം ലക്ഷ്മി ഇന്ത്യയിലെത്തുന്നത്. ശേഷം നമ്മുടെ ഭരതനാട്യത്തിൽ വളരെ ആകൃഷ്ട ആകുകയും തുടർന്ന് അത് പഠിക്കണമെന്ന മോഹം ലക്ഷ്മിയുടെ ഉള്ളിൽ ശക്തമാകുകയായിരുന്നു. പത്മസുബ്രഹ്‌മണ്യത്തിന്റെ കീഴിലായിരുന്നു ആ്ദ്യം നൃത്തം അഭ്യസിച്ചത്. പിന്നാലെ അവിടെനിന്നും പല പ്രമുഖരുടേയും ശിക്ഷ്യയായി മാറുകുയായിരുന്നു.
പടിക്കുംതോറും ഇനിയും ഒരുപാട് ആഴങ്ങളിലേക്ക് ഇറങ്ങി കേരളീയ കലാരൂപങ്ങളോട് ഒരു വല്ലാത്ത പ്രണയമായി മാറുകയായിരുന്നു ലക്ഷ്മിക്ക്. ഇതിനിടെയാണ് താരം സിനിമയിലെത്തുന്നത്. മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ ഓ ജനുവരി എന്ന ഗാനത്തിലൂടെയായിരുന്നു അത്. പാട്ടില്‍ ഭരതനാട്യ ചുവടുകള്‍ വച്ചാണ് ലക്ഷ്മി എത്തിയത്. സുനിലുമായി ആദ്യം പരിചയപ്പെടുമ്പോൾ ലക്ഷ്മിയുടെ പ്രായം വെറും ഏഴ് വയസ് ആയിരുന്നു. സുനിലിന് 21 വയസും, ലക്ഷ്മിയും കുടുംബവും സ്ഥിരമായി ഫോര്‍ട്ടു കൊച്ചിയിലെ കഥകളി കാണാന്‍ എത്തുമായിരുന്നു. അതോടെയാണ് ഈ കുടുംബത്തിന് സുനിലുമായി അടുപ്പം ഉണ്ടാകുന്നത്.
പിന്നീട് ഇവർ കാണുന്നത് ലക്ഷ്മിയ്ക്ക് പതിനാറ് വയസ് ഉള്ളപ്പോഴാണ്. അങ്ങനെ ആ സൗഹൃദം ശക്തമാകുകയും ഇവർ പ്രണയത്തിലായി മാറുകയായിരുന്നു. 2012 ഫെബ്രുവരി 13 നാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുകയും, 21-ാം വയസിൽ ക്ഷേത്രത്തില്‍ വച്ച് ഒന്നാകുകയും ചെയ്തു. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും, ബഹുമാനത്തിന്റെയും ആഴം പറഞ്ഞറിയിക്കാനാകില്ലെന്നാണ് ലക്ഷ്മി പറയുന്നത്. എന്നാൽപലരും അദ്ദേഹത്തിന്റെ പ്രായവും സൗന്ദര്യവും കണക്കാക്കി പലതും പറഞ്ഞിരുന്നു, പക്ഷെ ഞാൻ എന്റെ ജീവിതത്തിൽ അതീവ സന്തോഷവതിയാണ്, ദാമ്പത്യ ജീവിതത്തിന് മുഖ സൗന്ധര്യം ഒരു ഘടകം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല, പരസ്പരം മനസിലാക്കി സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതാണ് പ്രധാനം. എന്നെ ഒരു കൊച്ച് കുഞ്ഞിനെ നോക്കുന്നപോലെയാണ് അദ്ദേഹം സ്നേഹിക്കുന്നതും പരിപാലിക്കുന്നതും, അദ്ദേഹത്തെ ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവതിയാണെന്നും ലക്ഷ്മി പറയുന്നു…
അതുപോലെ തന്നെ സുനിലിനെ വിവാഹം ചെയ്യാൻ പാരിസിൽ നിന്ന് നാട്ടിലേക്ക് വരാൻ അന്ന് തനറെ കയ്യിൽ പണം ഇല്ലായിരുന്നു വീട്ടുകാരുടെ കയ്യിലിയും ഇല്ലായിരുന്നു, അദ്ദേഹത്തിന് ഇവിടെ നാട്ടിൽ വിവാഹ ആലോചനകൽ തുടങ്ങുകയും ചെയ്തു, ആയപ്പോൾ ഞാൻ ആകെ നിരാശയിലായി, എനിക്ക് നൃത്തം അല്ലാതെ മറ്റൊരു ജോലിയും അറിയില്ല, അതുകൊണ്ടു തന്നെ തെരുവുൽ നൃത്തം ചെയ്തിരുന്നു പണത്തിന് വേണ്ടി, ഒരു ബക്കെറ്റ് വെച്ചിരുന്നു അതിൽ ഓരോരുത്തർ തരുന്ന പണം സ്വരൂപിച്ച് വെച്ചാണ് നാട്ടിൽ എത്തി സുനിലിനെ വിവാഹം കഴിച്ചത് എന്നും ലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു.
Leave a Reply