‘മുഖ സൗന്ദര്യം ദാമ്പത്യ ജീവിതത്തിൽ ഒരു ഘടകമായി എനിക്ക് തോന്നുന്നില്ല’ വെല്ലുവിളികളെ മറികടന്നുള്ള പ്രണയ വിവാഹം ! പാരീസ് ലക്ഷ്‌മി പറയുന്നു !!
നമ്മൾ മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതയായ ആളാണ് പാരീസ് ലക്ഷ്മി. ബാഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലൂടെ മിഷേൽ എന്ന കഥാപാത്രമായി നമ്മുടെ ഹൃദയം കീഴടക്കിയ കലാകാരി ഒരു അസാധ്യ നർത്തകി കൂടിയാണ്. ആ ചിത്രത്തിലേത് പോലെത്തന്നെ കേരളത്തെയും, കേരളത്തിലെ കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം തുടങ്ങിയ കലകൾ പഠിക്കുന്നതിനുവേണ്ടി വിദേശത്തുനിന്നും എത്തിയ ആളാണ് ലക്ഷ്മി..
സമൂഹ മാധ്യമങ്ങൾ വഴി തനറെ നൃത്ത വിഡിയോകൾ താരം പങ്കു വെക്കാറുണ്ട്, ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും താരം എത്തുന്നുണ്ട്. സാള്‍ട്ട് മാംഗോ ട്രീ, ഓലപീപ്പി തുടങ്ങിയ ചിത്രങ്ങളിലും പാരീസ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. താരം വിവാഹിതയാണ്, പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കഥകളി കലാകാരനായ പള്ളിപ്പുറം സുനിലാണ് ലക്ഷ്മിയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു.
ലക്ഷ്മിയുടെ യഥാർത്ഥപേര് മറിയം സോഫിയ ലക്ഷ്മി എന്നാണ്. ലക്ഷ്മിയുടെ മാതാപിതാക്കള്‍ ഫ്രാന്‍സിലെ പ്രോവന്‍സ് സ്വദേശികളാണ്. ലക്ഷ്മിയെ പോലെ തന്നെ ഇവരുടെ മാതാപിതാക്കളും കലാപ്രേമികളായിരുന്നു, കൂടാതെ ഇവർ ഇന്ത്യന്‍ സംസ്‌കാരത്തേയും പ്രത്യേകിച്ചും കേരള കലാരൂപങ്ങളെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. തങ്ങളുടെ ഇളയ മകന് നാരായണന്‍ എന്ന് പേര് നല്‍കിയതും ഇവരുടെ ഈ ഇഷ്ടക്കൂടുതൽ കൊണ്ടായിരുന്നു.
തനറെ ചെറു പ്രായം മുതൽ നൃത്തം പടിക്കുന്നുണ്ട് ലക്ഷ്മി. ചെറു പ്രായത്തില്‍ തന്നെ ഫ്രാന്‍സിലെ നൃത്തങ്ങള്‍ പഠിക്കാന്‍ തുടങ്ങി. തന്റെ ഏഴാം വയസിലാണ് മാതാപിതാക്കള്‍ക്കൊപ്പം ലക്ഷ്മി ഇന്ത്യയിലെത്തുന്നത്. ശേഷം നമ്മുടെ ഭരതനാട്യത്തിൽ അധിക ഇഷ്ടം ഉണ്ടാകുകയും തുടർന്ന് അത് പഠിക്കണമെന്ന മോഹം ഉടലെടുക്കുകയായിരുന്നു.
പത്മസുബ്രഹ്‌മണ്യത്തിന്റെ കീഴിലായിരുന്നു ആ്ദ്യം നൃത്തം പഠിച്ചത്. പിന്നാലെ പല പ്രമുഖരുടേയും ശിക്ഷ്യയായി മാറുകുയായിരുന്നു. ഇതിനിടെയാണ് താരം സിനിമയിലെത്തുന്നത്. മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ ഓ ജനുവരി എന്ന ഗാനത്തിലൂടെയായിരുന്നു അത്. പാട്ടില്‍ ഭരതനാട്യ ചുവടുകള്‍ വച്ചാണ് ലക്ഷ്മി എത്തിയത്.
കലാപരമായ അടുപ്പം സുനിലും ലക്ഷ്മിയും തമ്മിൽ സൗഹൃദത്തിന് വഴിയൊരുക്കി. ശേഷം അത് പ്രണയമായി മാറി. ഇരുവരും ആദ്യം പരിചയപ്പെടുമ്പോൾ ലക്ഷ്മിയുടെ പ്രായം വെറും ഏഴ് വയസായിരുന്നു. സുനിലിന് 21 ഉം. കേരളത്തില്‍ വന്നപ്പോള്‍ ലക്ഷ്മിയും കുടുംബവും സ്ഥിരമായി ഫോര്‍ട്ടു കൊച്ചിയിലെ കഥകളി കാണാന്‍ എത്തുമായിരുന്നു. അതോടെയാണ് ആ കലാകാരന്മാരുമായി ലക്ഷ്മിയുടെ കുടുംബവും അടുത്തു. അങ്ങനെയാണ് ഇവർ സുനിലുമായി ഈ കുടുംബം പരിചയത്തിലാകുന്നത്.
ശേഷം ലക്ഷ്മിയ്ക്ക് പത്ത് വയസായതിന് ശേഷം ഇരുവരും പിന്നീട് തമ്മില്‍ കണ്ടിട്ടില്ല. പിന്നീട് ഇവർ കാണുന്നത് ലക്ഷ്മിയ്ക്ക് പതിനാറ് വയസ് ഉള്ളപ്പോഴാണ്. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും, ബഹുമാനത്തിന്റെയും ആഴം പറഞ്ഞറിയിക്കാനാകില്ലെന്നാണ് ലക്ഷ്മി പറയുന്നത്. വിവാഹത്തിന് കുടുംബങ്ങളുടെ എതിര്‍പ്പുണ്ടായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികളേയും മറി കടന്ന് 2012 ഫെബ്രുവരി 13 നാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുകയും, 21-ാം വയസിൽ ക്ഷേത്രത്തില്‍ വച്ച് ഒന്നാകുകയും ചെയ്തു.
പലരും അദ്ദേഹത്തിന്റെ പ്രായവും സൗന്ദര്യവും കണക്കാക്കി പലതും പറഞ്ഞിരുന്നു, പക്ഷെ ഞാൻ എന്റെ ജീവിതത്തിൽ അതീവ സന്തോഷവതിയാണ്, എന്നെ ഒരു കോച്ച് കുഞ്ഞിനെ നോക്കുന്നപോലെയാണ് അദ്ദേഹം സ്നേഹിക്കുന്നതും പരിപാലിക്കുന്നതും, അദ്ദേഹത്തെ ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവതിയാണെന്നും ലക്ഷ്മി പറയുന്നു…
Leave a Reply