കീമോതെറപ്പി മൂലം തലയിലെ മുടിയെല്ലാം കൊഴിഞ്ഞ് പോയതുകൊണ്ട് വെച്ചിരുന്ന ആ വിഗ് പറന്നു പോയതും എന്റെ കണ്ണുകൾ നിറയുകയായിരുന്നു ! സംവൃതയെ കുറിച്ച് ലാൽജോസ് പറയുന്നു !!

നമ്മൾ മലയാളികൾക്ക് എന്നും ഏറെ പ്രിയങ്കരനായ സംവിധയകനാണ് ലാൽജോസ്. അദ്ദേഹം നമുക്ക് ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഒരുപാട് ആരാധകരുള്ള സംവിധായകനാണ്. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ അദ്ദേഹം തന്റെ സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അതിനുദാഹരമാണ് ആയാളും ഞാനും തമ്മിൽ, ഡയമണ്ട് നെക്ലേസ്. ക്‌ളാസ്സ്‌മേറ്റ്സ് അങ്ങനെ നീളുന്നു, ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ മ്യാവു ന്റെ തിരക്കിലാണ്, സൗബിനും മംമ്തയുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

അദ്ദേഹത്തിന്റെ ഇഷ്ട ലൊക്കേഷനായ ദുബായിൽ തന്നെയാണ് ഈ ചിത്രവും ചെയ്തിരിക്കുന്നത്, ഇതിന് മുമ്പ് അവിടെ വെച്ച് ചെയ്ത അറബിക്കഥ, ഡയമണ്ട് നെക്ലേസ്  തുടങ്ങിയ ചിത്രങ്ങളുടെ ഓർമകളും അദ്ദേഹം പങ്കുവെക്കുക ഉണ്ടായി, അതിൽ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ ഒരു രംഗം എടുത്തപ്പോൾ തന്റെ കണ്ണ് നിറഞ്ഞുപോയി ഒരു സംഭവം ഉണ്ടായെന്നും ലാൽജോസ് പറയുന്നു. ഡയമണ്ട് നെക്ലസില്‍ സംവൃതയുടെ കഥാപാത്രവും ഫഹദ് ഫാസിലിന്റെ കഥാപാത്രവും ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ സംവൃതയുടെ വിഗ് തലയില്‍ നിന്ന് തെറിച്ചു വീണുപോകുന്ന നിമിഷമുണ്ട്. ഈ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് സിനിമാ ജീവിതത്തില്‍ ആദ്യമായി തന്റെ  കണ്ണു നിറഞ്ഞു പോയ രംഗം ചത്രീകരിച്ചത്.

ചിത്രത്തിൽ  കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറപ്പി മൂലം സംവൃതയുടെ കഥാപാത്രത്തിന്റെ തലമുടിയെല്ലാം കൊഴിഞ്ഞു പോയതു മൂലം അവരുടെ തലയിൽ  വച്ചിരുന്നത് വിഗ്ഗാണ് അതിൽ പെട്ടന്ന് കാറ്റിൽ സംവ്യതയുടെ ആ വിഗ് പറന്ന് പോകുന്നതും  ആ നിമിഷം അവരുടെ മുഖത്തെ ആ ഭാവവും ജീവിതത്തില്‍ അറിയാവുന്ന പലര്‍ക്കും കാന്‍സര്‍ പിടിപെട്ട് സമാനമായി മുടി കൊഴിഞ്ഞുപോയതുമെല്ലാം പെട്ടെന്ന് മനസിലേക്ക്  ഓര്‍മ വന്നതു മൂലം അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയി എന്നാണ് ലാല്‍ ജോസ് പറയുന്നത്. അതുപോലെ തന്നെ അറബിക്കഥയുടെ ചിത്രീകരണത്തിനിടെയും തനിക്ക് ഒരു  രസകരമായൊരു അനുഭവമുണ്ടായി എന്നും ലാൽ ജോസ് പറയുന്നു.

ആ സിനിമക്ക് വേണ്ടി ദുബായിൽ ലൊക്കേഷൻ നോക്കാൻ ഇറങ്ങിയപ്പോൾ അവിടെ കുറച്ച് മലയാളികളാ ഏകണ്ടപ്പോൾ സംസാരിച്ചു നിന്ന് പോകുകയും താൻ വന്ന വാഹനം എന്നെ കയറ്റാതെ തിരികെ പോയെന്നും, ആ സമയത്ത് താമസിക്കുന്ന ഹോട്ടലിലെ വിസിറ്റിംഗ് കാർഡ് കയ്യിൽ ഉള്ളത്കൊണ്ട് മാത്രമാണ് രക്ഷപെട്ടത് എന്നും, അങ്ങനെ ഒരു ടാക്സിയിൽ ജയറി ആ കാർഡ് കാണിച്ചതും സീരിയല്‍ നടനാണോ എന്നു ശുദ്ധ മലയാളത്തില്‍ ഡ്രൈവറുടെ ചോദ്യം. സ്വയം പരിചയപ്പെടുത്തിയ ലാല്‍ ഡ്രൈവറോട് ദുബായ് വിശേഷങ്ങള്‍ ചോദിച്ചു. 40 വര്‍ഷം മുമ്പ്  ഉരുവില്‍ ഇവിടെ എത്തിയ ഡ്രൈവറുടെ മറുപടിയില്‍ നിന്ന് ഒരു മനോഹരമായ  ഡയലോഗ് തന്നെ പിറക്കുകയായിരുന്നുവെന്നാണ് ലാല്‍ ജോസ് പറയുന്നത്.

ഈ  വിശാലമായ മരുഭൂമിയില്‍ മാജിക്കുകാരന്‍ വടി ചുഴറ്റി ഉണ്ടാക്കിയതുപോലെയാണ് ഈ നഗരമെന്നായിരുന്നു ഡ്രൈവര്‍ ദുബായ് നഗരത്തെക്കുറിച്ച് പറഞ്ഞത്. എല്ലാം മായ പോലെ തോന്നും. ഇവിടെ കിടക്കുമ്പോഴും പുലര്‍ച്ചെ ഉണരുന്നത് നാട്ടിലെ സ്വന്തം വീട്ടിലാണെന്നും കാപ്പിയുമായി ഭാര്യ എത്തി വിളിച്ചുണര്‍ത്തുമെന്നും തോന്നുന്ന രീതിയിലെ മായാ കാഴ്ചയാണ് തനിക്കു ഈ ദുബായെന്നാണ് ഡ്രൈവര്‍ പറഞ്ഞതെന്നും  ലാല്‍ ജോസ് ഇന്നും  ഓര്‍ക്കുന്നു. ആ വാക്കുകള്‍ അദ്ദേഹത്തിന് ഇഷ്ടമായി അത് പിന്നീട് ആ സിനിമയിൽ ഉൾപെടുത്തുക ആയിരുന്നു. പക്ഷെ ആ മനുഷ്യനെ പിന്നീട് കണ്ടിട്ടില്ല ഇനിയും ഒന്നുകൂടി അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നുണ്ട് എന്നും ലാൽ ജോസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *