
ഞാൻ ഒരിക്കലൂം സുരേഷ് ഗോപിക്ക് എതിരെ സംസാരിക്കില്ല ! അത് ആ പാർട്ടി നോക്കിയല്ല ! മറ്റൊരു കാരണമാണ് ! സലിം കുമാർ പറയുന്നു
മലയാളികളുടെ ഇഷ്ട നടന്മാരാണ് സുരേഷ് ഗോപിയും സലിം കുമാറും, സുരേഷ് ഗോപി ഇന്ന് എം പി കൂടിയാണ്, ഏവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് സുരേഷ് ഗോപി, പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായി പലർക്കും നടനോട് അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും ഒരു വ്യക്തി, നടൻ എന്ന നിലയിൽ ഏവരുടെയും പ്രിയങ്കരനാണ് സുരേഷ് ഗോപി, എന്നാൽ ഇപ്പോൾ നടൻ സലിം കുമാർ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
സലിം കുമാർ പറയുന്നത് ഇങ്ങനെ, താനൊരു കോണ്‍ഗ്രസ് അനുഭാവി ആണെങ്കിലും സുഹൃത്തുക്കളായ മറ്റു നടന്മാർക്കെതിരെ പ്രചാരണത്തിന് ഇറങ്ങാറില്ല എന്നാണ് നടൻ പറയുന്നത്, മാര്‍ക്സിസ്റ്റുകാരെനെയോ ബിജെപിക്കാരെനെയോ ശത്രുക്കളായി കാണാറില്ലെന്നും അവരൊക്കെ സുഹൃത്തുക്കളാണെന്നും സലീംകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചരണത്തിന് ഇറങ്ങാറില്ല. മുകേഷ് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. സുരേഷ് ഗോപി ഒരു ബിജെപിക്കാരനാണ് ഇവര്‍ക്കെതിരെ ഞാന്‍ പ്രചരണത്തിന് പോയിട്ടില്ല, ഇനി പോകുകയുമില്ല സലിം കുമാര്‍ പറയുന്നു. ‘രാഷ്ട്രീയ കാരണം കൊണ്ട് ഒരു മാര്‍ക്സിസ്റ്റുകാരെനെയോ ബിജെപിക്കാരനെയോ ഞാന്‍ ശത്രുക്കളായി കാണാറില്ല. അവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. മഹാരാജാസില്‍ ആയിരുന്നപ്പോള്‍ എല്ലാവരും എസ് എഫ്ഐ ക്കാരായിരുന്നു. അമല്‍ നീരദ് അന്‍വര്‍, ആഷിക് അബു അങ്ങനെ കുറച്ചുപേര്‍. അവരൊക്കെയായി ഇപ്പോഴും വളരെ നല്ല സൗഹൃദമാണ്.

രാഷ്ട്രീയം വേറെ സൗഹൃദം വേറെ, സുഹൃത്തുക്കളെ സുഹൃത്തുക്കള്‍ ആയി കാണാനും രഷ്ട്രീയക്കാരെ രാഷ്ട്രീയക്കാര്‍ ആയി കാണാനും എനിക്കറിയാം. ഇലക്ഷന് പ്രചരണത്തിന് പോയാലും എനിക്കിഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചരണത്തിന് ഞാന്‍ പോകാറില്ല. പി രാജീവ്, മുകേഷ്, ഗണേഷ് കുമാര്‍, സുരേഷ് ഗോപി അദ്ദേഹം ബജെപിക്കാരനാണ് ഞാന്‍ പോയില്ല. അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. അതുകൊണ്ട് സിനിമയില്ലെങ്കില്‍ എനക്ക് ആ സിനിമ വേണ്ട’എന്നും സലിം കുമാർ പറയുന്നു.
അതുപോലെ തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ മണിയുടെ പ്രവചനത്തിന്റെ ശേഷമാണ് താൻ സിനിമയിൽ എത്തിയതെന്നും സലിം കുമാർ പറയുന്നു. അന്ന് മണിയ്ക്ക് മലയാള സിനിമയില്‍ ഭയങ്കര തിരക്കുള്ള കാലമായിരുന്നു. തിരക്കിനിടയില്‍ ആണ് മണി എന്റെ കല്യാണത്തിന് വന്നത്. ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാവരും ഉണ്ട്. അന്ന് മൈക്ക് എടുത്ത് കലാഭവന്‍ മണി പറഞ്ഞു, സുനിതയ്ക്ക് (സലീമിന്റെ ഭാര്യ) ഭാഗ്യമുണ്ടെങ്കില്‍ ഞങ്ങളില്‍ നിന്ന് സിനിമയില്‍ കയറുന്ന അടുത്ത ആള് സലിം കുമാര്‍ ആയിരിക്കുമെന്നാണ് അന്ന് മണി പറഞ്ഞത്.
അന്ന് മണി പറ ഞ്ഞതുപോലെ തന്നെ എന്റെ വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് തനിക്ക് സിനിമയിൽ അവസരം ലഭിക്കുന്നതെന്നാണ്, അത്തരത്തിൽ പഴയത് പലതും ഓർക്കുമ്പോൾ ഒരുപാട് നല്ല മുഹൂർത്തങ്ങളും ഓർമകളും ഉണ്ടെങ്കിലും മണിയുടെ വേർപാട് അത് ഇപ്പോഴും സഹിക്കാൻ കഴിയാത്ത ഒന്നാണ് എന്നാണ് സലിം കുമാർ പറയുന്നത്.
Leave a Reply