‘അജിത്ത് ജീവിതം തകര്‍ത്തു’ ! ഇനി ജീവിക്കുന്നതിൽ അർഥമില്ല ! നടന്റെ വീടിന് മുന്നിൽ യുവതിയുടെ നാടകീയ രംഗങ്ങൾ ! കാരണം ഇങ്ങനെ !!!!
തമിഴകത്തിന്റെ തലയാണ് അജിത് എന്ന നായകൻ, തല അജിത് എന്നാണ് നടനെ അറിയപ്പെടുന്നത്. അജിത്താണ് നമ്മുടെ പ്രിയ നടി ശാലിനിയെ വിവാഹം കഴിച്ചിരിക്കുന്നത്. മലയാളികളുടെയും ഇഷ്ട നടന്മാരിൽ ഒരാളായ അജിത്തിന് കേരളത്തിലും ഫാൻസ് അസോസിയേഷനും മറ്റും സജീവമാണ്. ഇപ്പോൾ അജിത്തിന്റെ വീടിന്റെ മുന്നിൽ ചില നാടകീയ സംഭവങ്ങൾ ഉണ്ടായിരിക്കുകയാണ്. ഒരു യുവതി അഗ്നി കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ചെന്നൈ ഇസിആറിലുള്ള അജിത്തിന്റെ വീടിന്റെ സമീപമായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം. നിയമപാലകരും നാട്ടുകാരും ഈ ദൃശ്യങ്ങൾ കണ്ട് ഞെട്ടിപോയിരുന്നു. താമസിക്കാതെ ഇവര്‍ അവിടെ ഓടിയെത്തുകയും ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസുകാര്‍ തടഞ്ഞിട്ടും യുവതി തീകൊളുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ വീഡിയോയില്‍ ഇവര്‍ അജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
തന്റെ ഈ തീരുമാനത്തിന് കാരണം അജിത്ത് ആണെന്നും, അതുകൊണ്ടാണ് താൻ അയാളുടെ വീടിന്റെ മുന്നിൽ തന്നെ വന്നതെന്നും അവർ പറയുന്നു. ഫര്‍സാന എന്നാണ് ഇവരുടെ പേരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചെന്നൈയിലെ പ്രമുഖ ആശുപത്രിയിലെ മുന്‍ ജീവനക്കാരിയായിരുന്നു ഇവര്‍. തന്റെ ആകെ ഉണ്ടായിരുന്ന ജോലി അജിത്ത് കാരണമാണ് നഷ്ടമായതെന്നും ഇവര്‍ പറയുന്നു. ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്.
ഇഞ്ചപ്പാക്കത്ത് നടന്റെ വീടിന് സമീപമുള്ള ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ തീരുമാനിച്ച് കയ്യിൽ മണ്ണെണ്ണയുമായിട്ടാണ് ഇവര്‍ നടന്റെ വീടിന് മുന്നിൽ എത്തിയത്. ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ അജിത്ത് വന്നിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞിരിക്കുന്നത്. അജിത്തിനൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇവര്‍ നേരത്തെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
എന്നാൽ ഇവരുടെ ഈ രീതികൾ ആശുപത്രി മാനേജ്‌മെന്റിന് ഇഷ്ടമായില്ലെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനാണ് ഇവരെ പുറത്താക്കിയത്. തന്റെ ആകെയുള്ള ജോലിയാണ് നഷ്ടമായത്. മറ്റ് വരുമാനങ്ങളിലൊന്നുമില്ല. അതുകൊണ്ട് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അജിത്തിന്റെ വീടിന് മുന്നില്‍ തന്നെയാവട്ടെ തന്റെ മരണമെന്നും അവര്‍ പറഞ്ഞു. ഇവരുടെ ആത്മഹത്യ തടയുന്നതിന് വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു. ഈ സംഭവം ആ മേഖലയില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. എന്നാല്‍ അജിത്തോ നടന്റെ കുടുംബമോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അജിത് ഇപ്പോൾ ബൈക്കിൽ ലോകം ചുറ്റാനുള്ള തയ്യാറെടുപ്പിലാണ്, ഇന്നലെയാണ് താരം തന്റെ ഏറ്റവും വലിയ സ്വാപ്നമായ ലോക പര്യടനം ആരംഭിച്ചത്. പുതിയ ചിത്രമായ വലിമൈയുടെ ഷൂട്ട് കഴിഞ്ഞ ശേഷമാണ് യാത്ര തുടങ്ങിയത്. നേരത്തെ റഷ്യയിലൂടെ യാത്ര ചെയ്യുന്ന അജിത്തിന്റെ ചിത്രങ്ങള്‍ വൈറാലയിരുന്നു. അജിത് കഴിഞ്ഞ ദിവസം താജ് മഹല്‍ കാണാനായി എത്തിയിരുന്നു. ഇതും ബൈക്ക് യാത്രയിലാണ് എത്തിയത്. റഷ്യയിലെ യാത്ര അവസാനിപ്പിച്ച ശേഷമാണ് ഇന്ത്യയിലെ യാത്രകള്‍ ആരംഭിച്ചിരിക്കുന്നത്.
Leave a Reply