എം പി എന്ന നിലയ്ക്കു ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട്, പക്ഷേ, അതെല്ലാം തള്ളാണെന്നു ചിലർ പറഞ്ഞു നടക്കുന്നു ! വിവാദ വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി !

ഏവരുടെയും പ്രിയങ്കരനായ സുരേഷ് ഗോപിയോട് രാഷ്‌ടീയപരമായി പല അഭിപ്രായ വ്യത്യാസം പാലകർക്കും ഉണ്ട്, ഇപ്പോൾ ഒരു വിവാദ സംഭവത്തിൽ സുരേഷ് ഗോപി വർത്തകിൽ നിറഞ്ഞ് നിൽക്കുകയാണ്. ഒല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐയെ കൊണ്ട് സല്യൂട്ടടിപ്പിച്ചു എന്നതാണ് വിഷയം,   തൃശ്ശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയടിച്ച പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. എംപിയാണെന്ന് കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ്ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. ‘താന്‍ എംപിയാണ്, മേയറല്ല, അത് മറക്കരുത് കേട്ടോ’ എന്നായിരുന്നു സല്യൂട്ട് ചെയ്യാത്ത എസ്‌ഐയോട് സുരേഷ് ഗോപി പറഞ്ഞത്. നേരത്തെ തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ് സല്യൂട്ട് വിവാദത്തില്‍ കുടുങ്ങിയിരുന്നു.

തന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അവിടെ എത്തിയത്. ഈ നശിച്ചു കിടക്കുന്ന മരങ്ങൾക് ഉടനെ വനം വകുപ്പിനെ കൊണ്ട് എന്തെങ്കിലും ചെയ്യിക്കണം എന്നും സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്നതാണ് സംഭവങ്ങളുടെ തുടക്കം. ഇത് വിഡിയോ ദൃശ്യങ്ങളില്‍ പതിഞ്ഞു. തൃശൂരിലെ സ്വകാര്യ വാര്‍ത്താ ചാനലിന്റെ ദൃശ്യങ്ങളില്‍ ഇത് പതിഞ്ഞതോടെ പിന്നീട് വാര്‍ത്തയാവുകയായിരുന്നു.’നാടിന് വേണ്ടി പലതും ചെയ്യാനുണ്ട്. അതിനൊക്കെ പണവുമുണ്ട്. പക്ഷേ, ചെയ്യാന്‍ സമ്മതിക്കേണ്ടേ? അങ്ങനെ പോകുന്നു സുരേഷ്ഗോപിയുടെ വാക്കുകള്‍.

എം പി ആയ തന്നെ കണ്ടിട്ടും ഒട്ടും ബഹുമാനം താരത്തെ ജീപ്പിൽ തന്നെ ഇരുന്ന ഒല്ലൂര്‍ എസ് ഐയെ വിളിച്ചുവരുത്തി സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചു വാങ്ങിച്ചത്. എംപിയെ കണ്ടിട്ടും പതിനഞ്ചു മിനിറ്റ് ജീപ്പില്‍ തന്നെ എസ്‌ഐ തുടരുകയായിരുന്നു. ഇത് മര്യാദകേടാണെന്നായിരുന്നു എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ  വൈറലാണ്. നാടിന് വേണ്ടി പലതും ചെയ്യാനുണ്ട്. അതിനൊക്കെ പണവുമുണ്ട്. പക്ഷേ, ചെയ്യാന്‍ സമ്മതിക്കേണ്ടേ അദ്ദേഹം അതിൽ പറയുന്നുണ്ട്.  ‘എം പി എന്ന നിലയ്ക്കു താൻ ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട്. പക്ഷേ, അതെല്ലാം തള്ളാണെന്നു ചില പന്നന്മാര്‍ പറഞ്ഞു നടക്കുന്നു. ഞാന്‍ ചെയ്തതിനൊക്കെ രേഖയുണ്ട്. വന്നാല്‍ അവന്മാരുടെ അണ്ണാക്കിലേക്കു തള്ളിക്കൊടുക്കാം” എന്നായിരുന്നു എസ്‌ഐയോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.

അതെ സമയം സംഭവം വൈറലായതോടെ ഇതിൽ വിശദീകരണം അറിയിച്ചു കൊണ്ട് അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ, സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ, നിര്‍ബന്ധപൂര്‍വം സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും താന്‍ ശാസിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. സൗമ്യതയോടെ സല്യൂട്ടിന്‍റെ കാര്യം ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്തത്. എംപിയെ സല്യൂട്ട് ചെയ്യണം. ഇത്  രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. പിന്നെ ചില അംധ്യമങ്ങൾ മനപൂർവം ഞാൻ സലൂട്ട് അടിപ്പിച്ചു എന്ന രീതിയിൽ വാർത്ത ബൂസ്റ്റ് ചെയ്യുന്നുണ്ട് അവരുടെ ലക്ഷ്യം എന്താണെന്ന് തനിക്കറിയാമെന്നും സുരേഷ് ഗോപി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *