നടന്‍ വിജയ് സേതുപതിയെ ആ ക്രമിച്ചത് മലയാളി ! ആ പ്രശ്‌നം തുടങ്ങിയത് ഇങ്ങനെ !!

മലയാളായി പ്രേക്ഷകർക്കും ഏറെ പ്രിയങ്കരനായ നടനാണ് വിജയ് സേതുപതി, കഴിഞ്ഞ ദിവസം നടന്നത് ഏവരെയും ഞെട്ടിക്കുന്ന ഒരു പ്രവർത്തിയാണ്, മക്കൾ സെൽവൻ എന്നാണ് നടനെ അറിയപ്പെടുന്നത്, ആരാധകരോട് വളരെ സ്നേഹത്തോടെ കാണുന്ന വിജയ് എന്നും ഏവരുടെയും പ്രിയങ്കരനായിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ കെംപേഗൗഡ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച്‌ നടനെ ആക്രമിക്കുന്ന വീഡിയോ വളരെ കുറഞ്ഞ സമയം കൊണ്ട് വൈറലായി മാറിയിരുന്നു. എന്നാണ് ആ ആ ക്രമിച്ചത് ഒരു മലയാളി ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

ബംഗളൂരുവില്‍ താമസിക്കുന്ന ജോണ്‍സണ്‍ എന്ന വ്യവസായിയാണ് നടനെ ആ ക്രമിച്ചത്. ഇയാളെ പോ ലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അതേസമയം വിജയ് സേതുപതിയെ അല്ല അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന സഹായിയെ ആ ക്രമിക്കുതയെന്ന ലക്ഷ്യത്തോടെയാണ് ജോണ്‍സണ്‍ പാഞ്ഞടുത്തതെന്ന് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ തമിഴിൽ ഹിറ്റായി മാറിയ റിയാലിറ്റി ഷോയായ മാസ്റ്റര്‍ഷെഫ് തമിഴിന്റെ ഷൂട്ടിംഗിനായിട്ടായിരുന്നു വിജയ് സേതുപതി ബെംഗളൂരുവില്‍ എത്തിയത്.

കൂടാതെ കഴിഞ്ഞ ദിവസം അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ കുടുംബത്തേയും വിജയ് സന്ദര്‍ശിച്ചിരന്നു. ഇത് കഴിഞ്ഞ് നടനും സുരക്ഷാ സംഘവും ബംഗളൂരു എയര്‍പോര്‍ട്ടിലൂടെ നടന്ന് പകികൊണ്ടിരുന്നപ്പോൾ പുറകില്‍ നിന്നും ജോണ്‍സണ്‍ ഓടിവന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നടനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ സംഘം ജോണ്‍സണെ തടഞ്ഞു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ പ്രചരിച്ചിരുന്നു. ജോണ്‍സണ്‍ ഓടി അടുക്കുന്നതും നടനൊപ്പം ഉള്ളയാളെ ഓടി ആക്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്.

വിമാനത്തിൽ വെച്ച് ജോണ്‍സണ്‍ വിജയ് സേതുപതിയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും എന്നാൽ എന്നാല്‍ ജോണ്‍സണ്‍ മ ദ്യപിച്ചാണ് എത്തിയതെന്ന് മനസിലായതോടെ വിജയ് സേതുപതി ആവശ്യം നിരസിച്ചു. നടന്റെ സഹായി അദ്ദേഹത്തെ തള്ളി മാറ്റുകയും ചെയ്തു. ഇതോടെ പ്രോകോപിതനായ ജോണ്‍സണ്‍ വിജയിയുടെ പിഎയെ ആക്രമിക്കാന്‍ പാഞ്ഞടുത്തതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അക്രമണത്തില്‍ വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് പരിക്കേറ്റിരുന്നു. അതുപോലെ  സിഐഎസ്‌എഫ് പിടികൂടിയ ജോണ്‍സണെ പോലീസിന് കൈമാറി. പക്ഷെ തനിക്ക്  കേസിന് താല്‍പ്പര്യമില്ലെന്ന് വിജയ് സേതുപതി പോലീസിനെ അറിയിച്ചു. എങ്കിലും ഈ അത്ര നിസ്സാര സംഭവമല്ല എന്നും തങ്ങൾ സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *