വെറുതെ ട്രെയിനിംഗിന് പോയി സമയം കളഞ്ഞു ! ആദ്യമേ മൂപ്പരുടെ അടുത്ത് പോയാ മതിയായിരുന്നു ! സുരേഷ് ഗോപിയെ പരിഹസിച്ച് ഹരീഷ് പേരടി രംഗത്ത് !

കഴിഞ്ഞ ദിവസം മുതൽ സുരേഷ് ഗോപി വീണ്ടും വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. അതിനു കാരണം ഒല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐയെ കൊണ്ട് അദ്ദേഹം സല്യൂട്ടടിപ്പിച്ചു എന്നതാണ് വിഷയം, തൃശ്ശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയടിച്ച പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്. എംപിയാണെന്ന് കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ്ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. ‘താന്‍ എംപിയാണ്, മേയറല്ല, അത് മറക്കരുത് കേട്ടോ’ എന്നായിരുന്നു സല്യൂട്ട് ചെയ്യാത്ത എസ്‌ഐയോട് സുരേഷ് ഗോപി പറഞ്ഞത്. നേരത്തെ തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ് സല്യൂട്ട് വിവാദത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോൾ സമൂഹ മാധ്യമങ്ങൽ മുഴുവൻ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വന്നിരിക്കുകയാണ്, അതിൽ ഇപ്പോൾ നടനും സാമൂഹ്യ പ്രശ്നങ്ങളിൽ തനറെ നിലപാടുകൾ തുറന്ന് പറയുന്നതുമായ ആളാണ് ഹരീഷ് പേരടി. പൊലീസ് യൂണിഫോമിലുള്ള ചിത്രം പങ്കുവച്ചാണ് നടന്റെ കുറിപ്പ്. നടന്റെ വാക്കുകൾ ഇങ്ങനെ, ”എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടാന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന്‍ സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്…വെറുതെ ട്രെയിനിംഗിനൊക്കെ പോയി സമയം കളഞ്ഞു…ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നു…” എന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നാൽ ഈ സംഭവം വൈറലായതോടെ പ്രശ്നത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്ത് വന്നിരുന്നു. നിര്‍ബന്ധപൂര്‍വം സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും താന്‍ ശാസിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. സൗമ്യതയോടെ സല്യൂട്ടിന്‍റെ കാര്യം ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്തത്. എംപിയെ സല്യൂട്ട് ചെയ്യണം. ഇത്  രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. പിന്നെ ചില അംധ്യമങ്ങൾ മനപൂർവം ഞാൻ സലൂട്ട് അടിപ്പിച്ചു എന്ന രീതിയിൽ വാർത്ത ബൂസ്റ്റ് ചെയ്യുന്നുണ്ട് അവരുടെ ലക്ഷ്യം എന്താണെന്ന് തനിക്കറിയാമെന്നും സുരേഷ് ഗോപി പറയുന്നു.

കൂടാതെ ഇപ്പോൾ നാര്‍ക്കോട്ടിക് ജിഹാദ് വിവാത്തിൽ താൻ അങ്ങോട്ട് പോയി ആർക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കില്ലെന്ന് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ നടന്‍ സുരേഷ് ഗോപി എംപി ഇന്ന് രാവിലെ പാലാ ബിഷപ്പ് ഹൗസിലെത്തി. ബിഷപ്പ് ജോസഫ് കല്ലറങ്ങാടനെ കാണാനാണ് അദ്ദേഹം എത്തിയത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. എം പി എന്ന നിലയിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ അദ്ദേഹം പാലിച്ചതും ഇപ്പോൾ സംസാരമാകുകയാണ്, ക്തന്‍ മാര്‍ക്കറ്റ് നവീകരണത്തിന് ഒരുകോടി പ്രഖ്യാപിച്ച്‌ തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം അദ്ദേഹം നിറവേറ്റി. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ തെങ്ങിന്‍തൈ നടീല്‍ വ്യാപകമാക്കാനുള്ള ദൗത്യത്തിലും സുരേഷ് ഗോപി മുന്നിലാണ്. വിവിധ സ്ഥലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിപാടിയില്‍ അദ്ദേഹം സജീവമാണ്.

ഈ വിവാദങ്ങളുടെ പിന്നിൽ തന്നോട് രാഷ്‌ടീയ വിരോധം ഉള്ളവർ ആണെന്നും, താന്‍ എസ്‌ഐയോട് നിര്‍ബന്ധിച്ച്‌ സല്യൂട്ട് അടിപ്പിച്ചിട്ടില്ല. വളരെ സൗമ്യമായിട്ടാണ് സംസാരിച്ചത്. മാത്രമല്ല, ഞാന്‍ തിരിച്ചും സല്യൂട്ട് ചെയ്തുവെന്നും അദ്ദേഹം പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *