ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആ,ക്ര,മ,ണം നടത്തും ! പ്രധാനമന്ത്രി പാഠം പഠിക്കും ! ഡൽഹിയിലെ ആ സംഭവങ്ങൾക്ക് പിന്നിൽ ഞങ്ങളാണ് ! ഖാലിസ്ഥാൻ ഭീ,ക,ര,സം,ഘട,ന!

ഇപ്പോൾ ലോകമെങ്ങും ചർച്ചാ വിഷയം പലസ്തീൻ ഇസ്രായേൽ യുദ്ധമാണ്. രണ്ടു രാജ്യങ്ങളെയും പിന്തുണച്ചും വിമർശിച്ചും ലോക രാജ്യങ്ങൾ മുന്നോട്ട് വരുമ്പോൾ ഇപ്പോഴിതാ മറ്റൊരു സംഭവമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആ,ക്ര,മ,ണം നടത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ഖാലിസ്ഥാൻ ഭീ,ക,ര,സം,ഘ,ടന. ഇന്ത്യയും കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി പാഠം പഠിക്കണമെന്നും വീഡിയോ സന്ദേശത്തിൽ ഭീഷണി മുഴക്കുന്നുണ്ട്.

അതുമാത്രമല്ല തങ്ങളുടെ  നിജ്ജാറിന്റെ മ,ര,ണ,ത്തി,ന് ഞങ്ങൾ  പകരം വീട്ടുമെന്നും ഭീഷണിയുണ്ട്.  ഖലിസ്ഥാൻ ഭീകരൻ ഗുർപട് വന്ത് സിങ് പന്നുവിന്റെ പുതിയ വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ജി 20 ഇന്ത്യയിൽ നടക്കുമ്പോഴും അതിന് മുമ്പ് ഇന്ത്യ ക്രിക്കറ്റ് മാച്ചിലുമടക്കം ഭീഷണി മുഴക്കിയ സംഘടനയാണിത്.  അതുമാത്രമല്ല ദില്ലിയിലെ പല സ്ഥലങ്ങളിലെയും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾക്ക് പിന്നിൽ താനും തന്റെ സംഘടനയാണെന്നും വെളിപ്പെടുത്തി ജി 20 നടക്കുന്ന സമയത്തും ഈ സംഘടന രം​ഗത്തെത്തിയിരുന്നു.

എന്നാൽ  ഈ വീഡിയോ സന്ദേശത്തിൽ പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തുമെന്നും ഇന്ത്യ കരുതിയിരിക്കണം എന്നുമാണ്. വീഡിയോ ദൃശ്യങ്ങളെ വളരെ ​ഗൗരവത്തോടെ തന്നെയാണ് കണ്ടിരിക്കുന്നതെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. നേരത്തെ ഇന്ത്യ പാകിസ്ഥാൻ മാച്ച് അഹമ്മദാബാദിൽ നടക്കുമ്പോഴും അതിന് നേരെ ആക്രമണം നടത്തുമെന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അതെ സമയം കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ ചില വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. ശ്രീരാമജന്മഭൂമി തിരിച്ചുപിടിക്കാൻ കഴിയുമെങ്കിൽ, ഇപ്പോൾ പാകിസ്ഥാനിലുള്ള സിന്ധ് പ്രവിശ്യയായ സിന്ധുവിനെ തിരികെ പിടിക്കാൻ ഇന്ത്യയ്ക്ക് ഒരു കാരണവും വേണ്ടെ എന്നാണ് സിന്ധി കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.

നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ലക്ഷക്കണക്കിന് ആളുകൾ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇന്ത്യയുടെ ഒരു വലിയ പ്രദേശം പാകിസ്ഥാനായി മാറി. അത്തരത്തിൽ നമ്മുടെ ആയിരുന്ന സിന്ധി സമുദായത്തിന് അവരുടെ മാതൃഭൂമി വിട്ടുപോകേണ്ടി വന്നു. ഒരുപാട് ദുരിതം അനുഭവിച്ചു. ഇന്നും ആ ദുരന്തത്തിന്റെ ആഘാതം നാം വഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഭീകരവാദം തടയുന്നത് അവസാനഘട്ടത്തിലാണ്. വിഭജനം പോലുള്ള ഒരു ദുരന്തം ഇനിയും ആവർത്തിക്കാതിരിക്കാൻ “രാജ്യം ആദ്യം” എന്ന പ്രതിജ്ഞയെടുക്കണം. മോദിജിയുടെ കൈകളിൽ നമ്മൾ സുരക്ഷിതരായിരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *