ഒരു മക്കൾക്കും അമ്മമാരെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണാൻ ഇട വെരുത്തരുതേ എന്ന ഒരു പ്രാർത്ഥന ആയിരുന്നു മനസ്സിൽ ! കുറിപ്പ് !

നമ്മളിൽ പലരും ഗവർമെന്റ് മെഡിക്കൽ കോളജിൽ പോയിട്ടുള്ളവർ ആയിരിക്കാം, അവിടെ കാണുന്ന അല്ലെങ്കിൽ നമ്മൾ നേരിട്ട് അനുഭവിക്കുന്ന ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്, ഒരുപാട് പ്രതീക്ഷയോടെ കയറിച്ചെല്ലുമ്പോൾ എങ്ങും അവഗണയും പുച്ഛവും മാത്രം, ഒന്നുകിൽ യാതൊരു നിവർത്തി ഇല്ലാത്തവർ അല്ലങ്കിൽ മികച്ച സേവനം പ്രതീക്ഷിച്ച് ചെല്ലുമ്പോൾ പലർക്കും നിരാശയോടെ മടങ്ങേണ്ടി വന്നിട്ടുണ്ട്, അത്തരത്തിൽ ഇപ്പോൾ തനിക്കുണ്ടായ ഒരു ദുരനുഭവം രഞ്ജിത്ത് എന്ന യുവാവ് ഫേസ്ബുക്കിൽ പങ്കുവെച്ചു. ആ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ, അമ്മയ്ക്ക് ബ്ലഡ്‌ കാൻസർ ആയിരുന്നു, ഒരു പക്ഷെ തുടക്കത്തിൽ കണ്ടുപിടിക്കാൻ സാധിച്ചിരുന്നെങ്കിൽ രെക്ഷപെടുമായിരുന്നു, പക്ഷെ ഒരുപാട് വൈകിയാണ് അത് തിരിച്ചറിഞ്ഞത്, ചെറിയ ബുദ്ധിമുട്ടുകൾ അവഗണിച്ച് മുന്നോട്ട് പോയ അമ്മക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറം തലവേദന പിടിപെട്ടപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോകുന്നത്. അപ്പോഴാണ് ലച്ചോറിൽ രക്തം കട്ട പിടിച്ചു കിടക്കുക ആണ്.. ഈ നില തുടർന്നാൽ അമ്മ കോമ അവസ്ഥയിൽ ആയി പോകും എന്നുപറഞ്ഞു, മെഡിട്രീന ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ.

സർജറി ചെയ്ത് അത് നീക്കം ചെയ്ത് മാറ്റാൻ പറ്റുന്ന ശാരീരിക അവസ്ഥ ആയിരുന്നില്ല അമ്മക്ക്, അമ്മയുടെ അവസ്ഥ കൂടുതൽ മോശം ആയി കൊണ്ട് ഇരുന്നു.. അങ്ങനെ ഒരു നിവർത്തിയും ഇല്ലാതെ അവിടുത്തെ ന്യൂറോ ഡോക്ടർ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ ഐസിയു  സൗകര്യം ഉള്ള ഒരു ആംബുലൻസിൽ അമ്മയെയും കൊണ്ട് ഞാൻ അവിടെയെത്തി, ഞങ്ങൾ തന്നെ അമ്മയെ ക്യാഷാലിറ്റിയിലേക്ക് കൊണ്ട് പോയി. ഒരു  15 മിനിട്ടോളം അവിടെ  കാത്ത്ത്ത്  നിന്നിട്ടാണ് അമ്മയെ പരിശോധിക്കുന്നത്.

ഉടനെ ECG യും ഷുഗറും ടെസ്റ്റ്‌ ചെയ്യാൻ തന്നു, ഒരു പരിചയവുമില്ലാത്ത  ആദ്യമായി  അവിടെ ചെല്ലുന്ന ഒരാൾ തനിച്ചു എങ്ങനാ അവിടുത്തെ രീതികൾ മനസിലാക്കുന്നത്.. ഒരു നേഴ്സ് പോലും നമ്മുടെ കൂടെ വരില്ല. ഒരു സഹായവും ചെയ്തു തരില്ല,  ഇത്രയും ഒരു സീരിയസ് കേസ് ആയിട്ടു പോലും, ചെന്നപ്പോഴോ ഷുഗർ നോക്കുന്നടത്തു ഭയങ്കര തിരക്ക്. ആരോടൊക്കെയോ വഴക്ക് ഇട്ടു എങ്ങനെ ഒക്കെയോ അമ്മയെ അകത്തു കയറ്റി ടെസ്റ്റ്‌ ചെയ്തു. അങ്ങനെ അമ്മയെ അവിടെ അഡ്മിറ്റ്‌ ആക്കി. കിടത്തണ്ട സ്ഥലവും പറഞ്ഞു തന്നു.

അത് എവിടെയാണ് എന്ന് കണ്ടുപിടിച്ച് നമ്മൾ തന്നെ എത്തപ്പെടനം, സാരമില്ല.. അമ്മയെയും കൊണ്ട് ഞങ്ങൾ ചെന്നു, അവിടെ കണ്ട കാഴ്ച ഉണ്ടല്ലോ അത് വളരെ ദയനീയമാണ്, ഒരു ICU വിൽ നിന്ന് കൊണ്ട് വന്ന രോഗിയെ അതും ഈ കോറോണയുടെ സാഹചര്യത്തിൽ നൂറോളം രോഗികൾ കിടക്കുന്ന ഒരു വാർഡിൽ ഒരു രോഗി കിടക്കുന്ന ബെഡിൽ ആണ് അമ്മക്കും കിടക്കാനുള്ള സ്ഥലം.. ഞാൻ ദേഷ്യപ്പെട്ടു. ഒരാൾക്ക് മാത്രം കിടക്കാൻ പറ്റുന്ന ആ ബെഡിൽ എങ്ങനെയാണ് അമ്മയെയും കിടത്തുന്നത്.. അപ്പം അവർ പറയുക ആണ്, ഇവിടെ വേറെ ബെഡ് ഇല്ല,  ഇപ്പം അത് എങ്കിലും ഉണ്ട്.. സമയം പോകും തോറും തറയിൽ കിടത്തേണ്ടി വരും എന്നു.. ആ സമയംത്തു എന്റെ അമ്മ എന്നെ നോക്കിയ ദയനീയമായ ഒരു നോട്ടം ഉണ്ടായിരുന്നു, അത് മറക്കാൻ ആവുന്നില്ല.

പാവം ആ രോഗി, അമ്മയുടെ അവസ്ഥ കണ്ട്  ഇറങ്ങി കസേരയിൽ ഇരുന്നു, അമ്മയെ മറ്റു മാർഗമില്ലാതെ അവിടെ കിടത്തി,  പിറ്റേ ദിവസം ആയപ്പോഴേക്കും അമ്മയുടെ ഓർമ നഷ്ടമായി തുടങ്ങി.. ശരീരത്തിന്റെ ചലനങ്ങളും.. അങ്ങനെ അവിടുത്തെ ഡോക്ടർസ് നോട് കേണപേക്ഷിച്ചതാ ഞാൻ ഡയപ്പർ മാറ്റാനും അമ്മയുടെ ശരീരം ഒക്കെ തുടക്കാനും ആയി ഒരു അല്പം മറ എങ്കിലും ഉള്ള ഒരു വാർഡ് തരുമോ എന്നു.. ആരും കേട്ടില്ല..ഒരു മക്കൾക്കും അമ്മമാരെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണാൻ ഇട വെരുത്തരുതേ എന്ന ഒരു പ്രാർത്ഥന ആയിരുന്നു മനസ്സിൽ.അവസാനം അവിടുന്നും അമ്മയെ കൈ ഒഴിഞ്ഞു.

മൂന്നാമത്തെ ദിവസം വീട്ടിൽ കൊണ്ടുവന്നു, അതിന്റെ പിറ്റേന്ന് വേദനകൾ ഒന്നും ഇല്ലാത്ത ലോകത്തേക്ക് അമ്മ പോയി. ഒന്നേ പറയാൻ ഉള്ളൂ, ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരാൻ ആകും എന്ന പ്രതീക്ഷയോടെ ആണ് ഓരോത്തരും അവരുടെ പ്രിയപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ട് വരുന്നത്.. ഒരു മനുഷ്യ ജീവി ആണെന്ന് ഉള്ള പരിഗണന എങ്കിലും നൽകണം…..

Leave a Reply

Your email address will not be published. Required fields are marked *