എന്ന് അവൾക്ക് എഴുന്നേറ്റ് നടക്കാൻ ആകുന്നോ അന്ന് വരെ ഞാൻ അവളെ എടുത്തോണ്ട് നടക്കും ! ആ രഹസ്യം സുജിത് പറയുന്നു !

ഇന്നിപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൂടി നമുക്ക് ഏവർക്കും വളരെ പരിചിതരായ ഒരു പ്രണയ ജോഡികളാണ് ലിജിയും സുജിത്തും. പ്രണയം നഷ്ടപെടുമ്പോൾ പരസ്പരം കൊല്ലാനുള്ള വാശിയോടെ മുന്നോട്ട് പോകുന്ന ഇന്നത്തെ തലമുറക്ക് ഒരു മാതൃകയാണ് ലിജിയും സുജിത്തും. ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ ആരോടും പറയാത്ത ആ രഹസ്യം വരെ സുജിത് തുറന്ന് പറയുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ.. 2013 കാലഘട്ടത്തിലാണ് ഞാൻ ലിജിയെ ആദ്യമായി കാണുന്നത്. കോളേജ് കാലഘട്ടം കഴിഞ്ഞു ജോലി അന്വേഷിച്ചു പോയപ്പോഴാണ് ഞങ്ങൾ തമ്മിൽ കാണുന്നതും പരിചയപ്പെടുന്നതും.

ലിജിയാണ് എന്നോട് ആദ്യം ഇഷ്ടം പറയുന്നത്. എന്നാൽ ജോലി വിട്ട് ലിജി പോയതോടെയാണ് ആ ബന്ധത്തിന്റെ തീവ്രത ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് പിന്നെ അവളില്ലാത്ത പറ്റില്ല എന്ന അവസ്ഥ വന്നു. ഞാൻ ജോലി ഇല്ലാതെ എറണാകുളത്തു പട്ടിണിയുടെ വക്കിൽ നിന്ന സമയത്ത് എന്റെ ഭക്ഷണ കാര്യങ്ങൾ ഉൾപ്പെടെ ലിജിയാണ് എനിക്ക് ചെയ്ത് തന്നത്.   ഇടുക്കികാരിയാണ് ലിജി, മൺറോതുരുത്തിൽ ആണ് ഞാൻ.  അങ്ങനെ വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങൾ വിവാഹിതരായി. മനുഷ്യൻ തമ്മിൽ ആണ് സ്നേഹിക്കുന്നത്, മതങ്ങൾ തമ്മിൽ ഒരു വിഷയവും ഇല്ല എന്നാണ് ഞങ്ങളുടെ കുടുംബം പറഞ്ഞത്.

അങ്ങനെ ഞങ്ങൾ ഒന്നാം വിവാഹ വാർഷികത്തിന് ഒരു യാത്ര പോകാൻ പ്ലാൻ ചെയ്തപ്പോഴാണ് അവൾക്ക് ഒരു പനി വന്നത്. പിന്നെ നിർത്താതെയുള്ള ശർദ്ദിൽ, അങ്ങനെ ആശുപത്രിയിൽ കൊണ്ടുപോയി., ഞാൻ ആണ് അവളുടെ കൂടെനില്കുന്നത്. വെളുപ്പിന് ഒരു അഞ്ചു മണി ആയപ്പോൾ ലിജി എന്നെ വിളിച്ചു, അവൾ എണീറ്റതും താഴേക്ക് വീണു. ഞാൻ പിടിച്ചപ്പോൾ നല്ല വെയിറ്റും ഫീൽ ചെയ്തു. അങ്ങനെ ടോയിലെറ്റിൽ പോയി, തിരിച്ചു വന്നു. എന്നോട് എന്തോ പറയാതെ കാര്യങ്ങൾ മറച്ചു വച്ച പോലെ കണ്ണ് ഫുൾ ഒരു സൈഡിലേക്ക് മാറിപ്പോയി. അപ്പോൾ തന്നെ എന്റെ എല്ലാ നിയന്ത്രണവും നഷ്ടമായി. അവളുടെ ഒരു പാദസരം പണയം വെച്ചാണ് ആദ്യം ആശുപത്രിയിൽ കൊണ്ടുപോകുന്നത്.

ഡോക്ടർ വന്നിട്ട് പറഞ്ഞു തലച്ചോറ് സംബന്ധമായ ഇഷ്യൂ ആണ് എന്ന്. പതിനേഴായിരം രൂപ അവിടെ അടിക്കണം. ആകെ ഉണ്ടായിരുന്നത് ആയിരം രൂപയാണ്. പക്ഷെ ആ ആശുപത്രിക്കാർ പറഞ്ഞു ബാക്കി പിന്നെ അടച്ചാൽ മതി എന്ന്. അങ്ങനെ നാല് മാസങ്ങൾ ഓളം അവൾ വെന്റിലേറ്ററിൽ ആയിരുന്നു. ശേഷം ഒരു ഡോക്ടർ എന്നോട് പറഞ്ഞു വളരെ റെയർ ആയ ഒരു അസുഖം ആണ് ലിജിക്ക് ബാധിച്ചത് എന്ന് ഡോക്ടർ പറഞ്ഞു. ഒരു ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആണ് ബാധിച്ചത്, ഓപ്പറേഷൻ പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.

വീണ്ടും മാസങ്ങൾ ആശുപത്രിയിൽ, ബ്രെയിൻ ക്യാൻസർ ആണോ എന്ന് ഡോക്ടർമാർ സംശയം പറഞ്ഞതോടെയാണ് ആകെ തകർന്നു പോയത്..   ഇനി അവളെ എനിക്ക് കിട്ടില്ല എന്ന് ഉറപ്പിച്ച ഞാൻ അവിടെ നിന്നും പോയി, സത്യം പറഞ്ഞാൽ അത് ആർക്കും അറിയില്ല, ഞാൻ മരിക്കാൻ തീരുമാനിച്ചതാണ് അവിടെ നിന്നും പോയത്, പക്ഷെ അളിയൻ അവിടെ വന്നതോടെ അത് നടന്നില്ല. ഒന്നര വർഷത്തിന്റെ ഇടയിൽ നേരിടാവുന്നതിന്റെ ഏറ്റവും വലിയ പ്രശ്നം വരെ ഞാൻ നേരിട്ടു. ഇനി എന്ത് പ്രശ്നം ഉണ്ടായാലും അതിനെ നേരിടാൻ ഞാൻ ഇന്ന് പ്രാപ്തൻ ആണ്.

അവൾക്ക് എന്ന് എഴുനേറ്റ് നടക്കാൻ കഴിയുമോ അന്ന് വരെ ഞാൻ അവളെ എടുത്തോണ്ട് നടക്കും. ആത്മവിശ്വാസത്തോടെ സുജിത് പറയുന്നു. അവൾക്ക് ഇപ്പോൾ ഒരുപാട് മാറ്റം ഉണ്ട്. ഇനി  അവളെ നടന്നു കാണണം അതിനു വേണ്ടിയാണു ഞങ്ങൾ ഇപ്പോൾ കാത്തിരിക്കുന്നത്. അവളുടെ ഏറ്റവും വലിയ ആഗ്രഹം ഒരു കുഞ്ഞു വേണം എന്നാണ്. അതിനുവേണ്ടി ലിജി കാത്തിരിക്കുന്നു പ്രതീക്ഷയോടെ…
 

 

Leave a Reply

Your email address will not be published. Required fields are marked *