
വലിയ ആളുതന്നെ ആയിരുന്നു എന്റെ അപ്പൻ ! അപ്പൻ സിനിമയിൽ തോറ്റുപോയി എന്നൊന്നും ഞാൻ ഒരിക്കലും പറയില്ല ! ലിജോ ജോസ് പല്ലിശ്ശേരി പറയുന്നു !
താരപുത്രന്മാർ അരങ്ങുവാഴുന്ന സിനിമ ലോകത്ത് അഭിനയം അല്ലാതെ സംവിധാന രംഗത്തും തിളങ്ങുന്ന താരപുത്രന്മാൻ ഉണ്ട്. അത്തരത്തിൽ ഒരാളാണ് സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി. അദ്ദേഹത്തിന്റെ അപ്പൻ നടൻ ജോസ് പല്ലിശേരിയെ മലയാളികൾക്ക് വളരെ പരിചിതമാണ്. ഒരു പക്ഷെ പുതു തലമുറക്ക് ആ പേര് അത്ര പരിചയം കുറവാണെങ്കിലും ആളെ കണ്ടാൽ ഏവർകും മനസിലാകും. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ജോസ് പെല്ലിശേരിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.
നാടക രംഗത്ത് വളരെ പ്രശസ്തനായ ആളായിരുന്നു ജോസ് പല്ലിശ്ശേരി. നിരവധി വേദികളിൽ തന്റെ അഭിനയപാടവം തെളിയിച്ച അദ്ദേഹം ചാലക്കുടി സാരഥി തിയ്യേറ്റേഴ്സിന്റെ പാർട്ടണർ ആയിരുന്നു. തിലകന്റെ സംവിധാനത്തിൽ ഒരു ഡസനിലധികം നാടകങ്ങൾ സാരഥി തിയ്യേറ്റേഴ്സ് നിർമ്മിച്ചിട്ടുണ്ട്. 1990-ൽ ആണ് ആദ്യമായി സിനിമയിലഭിനയിക്കുന്നത്. സിബിമലയിൽ സംവിധാനം ചെയ്ത മാലയോഗം ആയിരുന്നു ജോസ് പെല്ലിശ്ശെരിയുടെ ആദ്യ ചിത്രം. സപ്പോർട്ടിംഗ് റോളുകളായിരുന്നു അദ്ദേഹം അഭിനയിച്ചതിൽ ഭൂരിഭാഗവും.
ഇപ്പോഴിതാ തന്റെ അപ്പനെ കുറിച്ച് ലിജോ ജോസ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ. അപ്പന്റെ അവസാന തട്ടകം മാത്രമാണു സിനിമ. അതിനു മുമ്പ് അദ്ദേഹം കടന്നുവന്നതു നാടകത്തിന്റെ വഴിയിലൂടെയാണ്. അവിടെ അദ്ദേഹം വലിയ ആളു തന്നെയായിരുന്നു. തിലകൻ ചേട്ടനോടൊപ്പം തോളോടുതോൾ ചേർന്നാണു ജീവിച്ചത്. സിനിമയിൽ വലിയ ആളായി അപ്പനെ കണക്കാക്കിയില്ല എന്നു പറയുന്നവരുണ്ടാകാം. പക്ഷേ, അദ്ദേഹത്തിന്റ മേഖല അതല്ലായിരുന്നു എന്നതാണു സത്യം. ജീവിതാവസാനം വരെ എല്ലാ നിമിഷവും അപ്പൻ അതീവ സന്തോഷവാനായിരുന്നു.

അതുപോലെ എന്റെ സിനിമകളിൽ നിങ്ങൾ കാണുന്ന പോലത്തെ ഒരു അമ്മച്ചിയാണ് എനിക്കുള്ളത്. അപ്പന്റെ മരണം പോലും അമ്മയെ തളർത്തിയില്ല, വളരെ ബോൾഡായ ആളാണ്. എനിക്കു കാര്യമായ വരുമാനമില്ല, കുടുംബത്തിന്റെ താങ്ങായ ഡാഡി ഇല്ലാതായി എന്നതെല്ലാം അമ്മ നേരിട്ടതു നെഞ്ചുറപ്പോടെയാണ്. സ്ത്രീകൾ പുരുഷന്മാരെക്കാൾ പെട്ടെന്നു തീരുമാനമെടുക്കുകയും അതു മിക്കപ്പോഴും ശരിയായിരിക്കുകയും ചെയ്യുമെന്നതാണ് എന്റെ അനുഭവം.
പ്രതികൂലമായിട്ടുള്ള ഏത് പ്രതിസന്ധികളെയും കരുത്തോടെ പെട്ടെന്നു മറികടക്കാൻ കരുത്തുള്ളവരും സ്ത്രീകളാണ്. വളരെ സാധാരണക്കാരായ ആളുകളുടെ ജീവിതം കണ്ടറിഞ്ഞതുപോലെയുള്ള സിനിമകൾ ചെയ്യാൻ കാരണം ഞാൻ ഒരു സാധാരണക്കാരനോ അതിൽ താഴെയോ ഉള്ള ആളായത് കൊണ്ടാണ്. പഴയ സൗഹൃദമോ ബന്ധമോ ഒന്നും കളഞ്ഞു യാത്ര ഞാൻ ചെയ്തിട്ടില്ല. നമ്മൾ എവിടെ ചവിട്ടി നിൽക്കുന്നുവെന്നതു തന്നെയാണു നമ്മുടെ ജോലിയുടെ വിജയവും.
Leave a Reply