ഞാൻ ഒരു സാധാരണക്കാരനോ അതിൽ താഴെയോ ഉള്ള ആളായത് കൊണ്ടാണ് എന്റെ സിനിമകൾ അങ്ങനെ ആകുന്നത് ! ലിജോ പറയുന്നു !

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി. സൂപ്പർ താരങ്ങൾ പോലും അദ്ദേഹത്തിന്റെ സിനിമകൾ ചെയ്യാൻ കൊതിക്കുന്ന സാഹചര്യമാണ് ഇപ്പോൾ, തുടർച്ചയായ പരാജയങ്ങളെ മറികടക്കാൻ മോഹൻലാൽ അഭയം തേടിയതും ലാജോയുടെ മുന്നിലാണ്, ഇരുവരും ഒന്നിക്കുന്ന മാലൈകോട്ടെ വാലിബൻ എന്ന സിനിമയുടെ പണിപ്പുരയിലാണ്. ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്ന ഒരു വേറിട്ട ചിത്രങ്ങളുടെ സംവിധയകനാണ് ലിജോ ജോസ്, മകനെ കുറിച്ച് ഏവരും സംസാരിക്കുമ്പോൾ നമ്മൾ മറന്നുപോകുന്ന ഒരു അതുല്യ പ്രതിഭയായിരുന്ന അച്ഛനെ കുറിച്ചും സംസാരിക്കണം.

മലയാള സിനിമയിൽ അങ്ങനെ പറയത്തക്ക ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ഒന്നും ചെയ്തിരുന്നില്ല എങ്കിലും ഏവർക്കും വളരെ പ്രിയങ്കരനായ നടനായിരുന്നു ജോസ് പല്ലിശ്ശേരി. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ജോസ് പെല്ലിശേരിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. നിരവധി വേദികളിൽ തന്റെ അഭിനയപാടവം തെളിയിച്ച ജോസ് പെല്ലിശ്ശേരി ചാലക്കുടി സാരഥി തിയ്യേറ്റേഴ്സിന്റെ പാർട്ടണർ ആയിരുന്നു. തിലകന്റെ സംവിധാനത്തിൽ ഒരു ഡസനിലധികം നാടകങ്ങൾ സാരഥി തിയ്യേറ്റേഴ്സ് നിർമ്മിച്ചിട്ടുണ്ട്. 1990-ൽ ആണ് ആദ്യമായി സിനിമയിലഭിനയിക്കുന്നത്. സിബിമലയിൽ സംവിധാനം ചെയ്ത മാലയോഗം ആയിരുന്നു ജോസ് പെല്ലിശ്ശെരിയുടെ ആദ്യ ചിത്രം. സപ്പോർട്ടിംഗ് റോളുകളായിരുന്നു അദ്ദേഹം അഭിനയിച്ചതിൽ ഭൂരിഭാഗവും.

 

അദ്ദേഹം മികച്ച നാടക നടനുള്ള അവാർഡ് വാങ്ങിയ ആളാണ്. അച്ഛനെ കുറിച്ച് മകന്റെ വാക്കുകൾ ഇങ്ങനെ, ജോസ് പെല്ലിശേരിയുടെ അവസാന തട്ടകം മാത്രമാണു സിനിമ. അതിനു മുമ്പ്  അദ്ദേഹം കടന്നുവന്നതു നാടകത്തിന്റെ വഴിയിലൂടെയാണ്. അവിടെ അദ്ദേഹം വലിയ ആളു തന്നെയായിരുന്നു. തിലകൻ ചേട്ടനോടൊപ്പം തോളോടുതോൾ ചേർന്നാണു ജീവിച്ചത്. സിനിമയിൽ വലിയ ആളായി അപ്പനെ കണക്കാക്കിയില്ല എന്നു പറയുന്നവരുണ്ടാകാം. പക്ഷേ, അദ്ദേഹത്തിന്റ മേഖല അതല്ലായിരുന്നു എന്നതാണു സത്യം. ജീവിതാവസാനം വരെ എല്ലാ നിമിഷവും അപ്പൻ അതീവ സന്തോഷവാനായിരുന്നു.

എന്റെ സ്വന്തം അമ്മച്ചിയെപ്പോലെയാണ് എന്റെ സിനിമകളിലെ അമ്മമാരെയും ഞാൻ കാണിക്കുന്നത്. വളരെ ബോൾഡായ ആളാണ്. എനിക്കു കാര്യമായ വരുമാനമില്ല, കുടുംബത്തിന്റെ താങ്ങായ ഡാഡി ഇല്ലാതായി എന്നതെല്ലാം അമ്മ നേരിട്ടതു നെഞ്ചുറപ്പോടെയാണ്. സ്ത്രീകൾ പുരുഷന്മാരെക്കാൾ പെട്ടെന്നു തീരുമാനമെടുക്കുകയും അതു മിക്കപ്പോഴും ശരിയായിരിക്കുകയും ചെയ്യുമെന്നതാണ് എന്റെ അനുഭവം. പ്രതിസന്ധികളെ കരുത്തോടെ പെട്ടെന്നു മറികടക്കാൻ കരുത്തുള്ളവരും സ്ത്രീകളാണ്. വളരെ സാധാരണക്കാരായ ആളുകളുടെ ജീവിതം കണ്ടറിഞ്ഞതുപോലെയുള്ള സിനിമകൾ ചെയ്യാൻ കാരണം ഞാൻ ഒരു സാധാരണക്കാരനോ അതിൽ താഴെയോ ഉള്ള ആളായത് കൊണ്ടാണ്. പഴയ സൗഹൃദമോ ബന്ധമോ ഒന്നും കളഞ്ഞു യാത്ര ഞാൻ ചെയ്തിട്ടില്ല. നമ്മൾ എവിടെ ചവിട്ടി നിൽക്കുന്നുവെന്നതു തന്നെയാണു നമ്മുടെ ജോലിയുടെ വിജയവും.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *