മോഹൻലാലിനെ ഒരുപാട് വിമർശിക്കുന്നത് കാണുന്നുണ്ട്, അദ്ദേഹം എന്ത് ചെയ്തിട്ടാണ്, അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ് ! ഷാജി കൈലാസ് !
മോഹൻലാൽ നായകനായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ‘മലൈകോട്ടൈ വാലിബൻ’. വലിയ ഹൈപ്പിൽ എത്തിയ സിനിമ പക്ഷെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ ആയത്കൊണ്ട് തന്നെ പ്രേക്ഷക പ്രതീക്ഷ വളരെ കൂടുതലായിരുന്നു. എന്നാൽ ചിത്രത്തിന് നേരെ മനപ്പൂർവമായുള്ള ഹേറ്റ് ക്യാംപെയ്ന്‍ നടക്കുന്നതിനെതിരെ ലിജോ ജോസ് പല്ലിശ്ശേരി രംഗത്ത് വന്നിരുന്നു.
വളരെ വിഷമത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗത മാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്. പരിചിതമായ രീതി തന്നെ വേണമെന്ന് എന്തിനാണ് വാശിപിടിക്കുന്നത്. സോഷ്യല്‍ മീഡിയ യുദ്ധ ഗ്രൗണ്ട് ആയി മാറുന്നു, വലിയ വിദ്വേഷം പരത്തുന്നുണ്ട്. പൂര്‍ണമായ ബോധ്യത്തോടെയാണ് സിനിമ എടുത്തിരിക്കുന്നത്. മാസ്സ് ആയിട്ട് ഫാന്‍സിന് വേണ്ടി എടുക്കുന്ന സിനിമയാണെന്ന് ഒരിക്കലും ഞാൻ പറഞ്ഞിട്ടില്ല. ചുറ്റിക വെച്ച് തല അടിച്ചു തകര്‍ക്കുന്ന ഹീറോയെ അല്ല നമുക്ക് വേണ്ടത്. ഹേറ്റ് ക്യാമ്പയിന്‍ സിനിമയെ മാത്രമല്ല മനുഷ്യരെ തന്നെ ബാധിക്കും. നമ്മുടെ സിനിമാസ്വാദനത്തിന് മറ്റൊരാളുടെ വാക്ക് എന്തിന് അടിസ്ഥാനം ആക്കണം എന്നും അദ്ദേഹം ചോദിക്കുന്നു.
എന്നാൽ ഇതിന് മുമ്പ് ഇതുപോലെ ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എലോൺ എന്ന സിനിമ ഇറങ്ങിയ സമയത്ത്, ചിത്രത്തെ കുറിച്ച് നെഗറ്റീവ് റിവ്യൂ കൂടിവന്ന സാഹചര്യത്തിൽ ഇതുപോലെ സംവിധായകൻ ഷാജി കൈലാസും രംഗത്ത് വന്നിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ., സിനിമയെ കുറിച്ച് നിരൂപണം ആകാം. പക്ഷെ ഇന്നതെല്ലാം ഒരുപാട് മാറി, ഇന്നത് പലരും ദിവസക്കൂലിയ്ക്ക് ചെയ്യുകായണ്. നമ്മള്‍ക്ക് ഒന്നും പറയാനാകില്ല, എന്തെങ്കിലും പറഞ്ഞാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹാനീകരിക്കുന്നതാകും.
അതുകൊണ്ട് തന്നെ അവര്‍ പറയട്ടെ, അവരുടെ അഭിപ്രായമല്ലേ. അവര്‍ക്ക് അവരുടെ അഭിപ്രായം പറയാം. പക്ഷെ ബാധിക്കുന്നത് അതിന്റെ പിന്നില്‍ നില്‍ക്കുന്നവരുടെ കുടുംബങ്ങളെ കൂടിയാണ്. വിമര്‍ശിക്കുക എളുപ്പമാണ്. വിമര്‍ശിക്കുന്നത് കണ്ടാല്‍ അറിയാം ചിലരെ ഫോക്കസ് ചെയ്താണ് വിമര്‍ശിക്കുന്നതെന്ന്. നമുക്കത് അറിയാന്‍ പറ്റും. എന്നെ പോലെ ഉള്ളവരെ വിമർശിക്കുമ്പോൾ ഞാനത് കാര്യമാക്കാറില്ല പക്ഷെ, വലിയ ആര്‍ട്ടിസ്റ്റുകളെ ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്.
മോഹൻലാലിനെപോലെ ഒരു നടനെയൊക്കെ അനാവശ്യമായി ഒരുപാട് വിമർശിക്കുന്നത് കാണുന്നുണ്ട്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. ഗുണ്ട ബിനു ട്രോളുകള്‍ കണ്ട ്ചിരിയാണ് വന്നത്. ഇവരൊന്നും സിനിമയെ അതിന്റെ രീതിയില്‍ എടുത്തിട്ടില്ല. ഇവരുടെ മനസില്‍ ഗുണ്ട എന്നാല്‍ തെലുങ്ക് പടത്തില്‍ കാണുന്നത് പോലെയുള്ളവരാണ്… യാഥാർഥ്യം പക്ഷെ അങ്ങനെ ഒന്നുമല്ല എന്നും അദ്ദേഹം പറയുന്നു.
Leave a Reply