
ദാരിദ്ര്യം വന്നപ്പോൾ സ്വർണ്ണപതക്കങ്ങൾ പണയം വെക്കാൻ നോക്കിയപ്പോഴാണ് ചതി മനസിലാകുന്നത് ! മീരയുമായുള്ള വിവാദത്തെ കുറിച്ചും അന്ന് ലോഹിതദാസിന്റെ വാക്കുകൾ !
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ പർത്തിഭാശാലിയായ സംവിധായകനാണ് ലോഹിതദാസ്. അദ്ദേഹത്തിന്റെ സൃഷ്ട്ടികൾ മലയാള സിനിമ ഉള്ള കാലത്തോളം നിലനിൽക്കും. അദ്ദേഹം ഈ ലോകത്തുനിന്നും മാസങ്ങൾ മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ വന്നത് ഒന്നും ഇല്ലമായിൽ നിന്നാണ് ഞാൻ വന്നത്, ലഭിച്ചതെല്ലാം സൗഭാഗ്യങ്ങളാണ്.
പിന്നെ ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു തിരിച്ചടി ഉണ്ടാകും, അത് കാലത്തിന്റെ നിയോഗമാണ്. പക്ഷെ എന്റെ ജീവിതത്തിന്റെ തകർച്ചകളിൽ എന്റെ ഭാര്യ സിന്ധു പിന്തുണയുമായി ധൈര്യത്തോടെ കൂടെനിന്നു. ഞാനങ്ങനെയൊരു മ ദ്യ പാ നിയല്ല. ചീ ട്ടു കളിച്ചോ അനാവശ്യമായി പണം ധൂർത്തടിച്ചോ നശിപ്പിച്ച ആളല്ല. ഞാൻ എന്റെ ജീവിതത്തിൽ ആകെ ചെയ്ത തെറ്റ് ഒരു സിനിമ നിർമിച്ചു എന്നതാണ്. കസ്തൂരിമാനിന്റ റീമേക്കിന് തമിഴ്നാട് സര്‍ക്കാറിന്റ അവാർഡുകളും കിട്ടി. എല്ലാ ഭാഗത്തുനിന്നും നല്ല അഭിപ്രായവും, പിന്തുണയും ലഭിച്ചു. പക്ഷേ, റിലീസ് ചെയ്ത് മൂന്നാം നാള് മുതല്‍ ഭയങ്കര മഴയും ചുഴലിക്കാറ്റും കാരണം ചെന്നൈ നഗരം നശിച്ചു.

തിയറ്ററുകൾ സഹിതം വെള്ളം കയറി ആകെ നാശനഷ്ടങ്ങൾ ഉണ്ടായി, അതോടെ ഷോ നടന്നില്ല, അതുകൊണ്ട് എന്റെ സിനിമക്ക് പിടിച്ച് നില്ക്കാൻ കഴിഞ്ഞില്ല, എല്ലാം സമ്പാദ്യവും കാലിയായി, കുറെ കടം വന്നു. മഴ മാറിയപ്പോൾ വീണ്ടും ആ സിനിമ റിലീസ് ചെയ്യാനുള്ള പണം എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. ഞങ്ങൾ സ്വപ്നം കണ്ടു പണിതുയർത്തിയ വീട് വിൽക്കേണ്ടി വന്നു. ഇപ്പോൾ ഭാര്യ പറയും, വിഷമിക്കരുത്, അടുത്ത പടവും നമ്മൾ നിർമിക്കുമെന്ന്. ദാരിദ്ര്യം വന്നപ്പോഴാണ് അംഗീകാരമായി കിട്ടിയ സ്വര്‍ണപ്പതക്കങ്ങൾ പണയം വെക്കാനൊരുങ്ങിയത്. അപ്പോൾ അതിന് നിറം കുറവുണ്ടായിരുന്നു. അതുകൊണ്ട് അത് പോളിഷ് ചെയ്യാൻ കൊണ്ടുപോയപ്പോഴാണ്, സ്വർണ മെഡലുകൾ സ്വർണ്ണമല്ലെന്ന് അറിയുന്നത്.
സ്വർണ്ണ കമലത്തിൽ സ്വർണമേ അല്ലെന്ന് നമുക്കറിയാം, പക്ഷെ അതിൽ പ്രാദേശിക തലത്തിൽ ലഭിച്ച പലതും സ്വർണമാണ് എന്നുതന്നെ പറഞ്ഞു തന്ന പലതും സ്വർണമല്ലെന്ന് അരിഞ്ഞത് വളരെ ഞെട്ടലോടെയാണ്, ആ ചതിയും ഏറ്റുവാങ്ങി എന്നും അദ്ദേഹം പറയുന്നു. അതുപോലെ മീരാജാസ്മിനുമായുള്ള വിവാദങ്ങളെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്, മീര നല്ലൊരു സുഹൃത്ത് ആയിരുന്നു, ആകെ മറ്റുള്ളവർ ഒരു കുറ്റമായി കാണുന്നത് എന്റെ കുറച്ച് ചിത്രങ്ങളിൽ മീര നായികയായി എന്നതാണ്. എന്റെ ഭാര്യക്കും മക്കൾക്കും എന്നെ നന്നായി അറിയാം, അതിൽ പരം എനിക്കെന്ത് വേണം, പിന്നെ ഗോസിപ്പുകൾ അത് ഓരോരുത്തരുടെ തൊഴിലാണ്. അത് അവർ ചെയ്തോട്ടെ, ഇനിയും മീര എന്റെ ചിത്രങ്ങളിൽ അഭിനയിക്കും അതിന് യാതൊരു സംശയവുമില്ല എന്നും ഉറച്ച സ്വരത്തിൽ അദ്ദേഹം പറഞ്ഞ് നിർത്തുന്നു.
Leave a Reply