
വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് സുരേഷ് ഗോപിയെ വിമർശിക്കുന്നത് ! അദ്ദേഹം ചെയ്യുന്ന പ്രവർത്തികൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും ഒരു നേതാക്കൾ ചെയ്യുന്നുണ്ടോ ! മേജർ രവി !
നടനും ബിജെപി നേതാവും ലോക്സഭാ തിരഞ്ഞെടുപ്പിനെ തൃശൂർ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയെ കുറിച്ച് നടനും മുൻ ആർമി ഓഫീസറുമായ മേജർ രവി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മേജർ രവി ഇപ്പോൾ ബിജെപി സംസ്ഥാന ഉപ അധ്യക്ഷന്മാരിൽ ഒരാളുകൂടിയാണ്, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ., താൻ ബിജെപിയിൽ വരുന്നതിന് മുമ്പ് തന്നെ ഏറെ ആരാധിച്ചിരുന്ന മനുഷ്യനാണ് സുരേഷ് ഗോപി എന്നാണ് മേജർ രവി പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപി പോലൊരു നേതാവിനെ കാണാനാണ് താൻ ആഗ്രഹിക്കുന്നത്. അദ്ദേഹം ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, ഏവരും അവരവരുടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു മനുഷ്യൻ വളരെ വിസ്മയമാണ്. സുരേഷ് ഗോപി യാതൊന്നിന്നും തിരിച്ചു പ്രതീക്ഷിക്കാതെ തന്റെ തന്നെ സമ്പാദ്യത്തിൽ നിന്നും പണം മുടക്കി അദ്ദേഹം ചെയ്യാറുള്ള പല കാര്യങ്ങളും എനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും മേജർ രവി പറയുന്നു.
അദ്ദേഹത്തെ കുറിച്ച് ഒന്നും അറിയാത്തവൻ എവിടെയോ ഇരുന്ന് ആ മനുഷ്യനെ കുറിച്ച് പല ട്രോളുകളും, പരിഹാസങ്ങളും ഇറക്കുന്നത് കാണാം.. എനിക്ക് തോന്നുന്നത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാർ ആണ്. ആ മനുഷ്യൻ ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, അവർ ചെയ്യാത്തത് പോലും സ്വന്തം കാശു മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത്.

അതേസമയം ഒരു നടൻ എന്ന നിലയിൽ അദ്ദേഹം സിനിമ ചെയ്യുമ്പോൾ എനിക്ക് ഇത്ര പ്രതിഫലം തന്നെ വേണമെന്ന് പറഞ്ഞ് കണക്ക് പറഞ്ഞ് തന്നെ വാങ്ങിക്കാറുണ്ട്, എന്നാൽ ആ വാങ്ങുന്നത് അപ്പുറത്തു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാൻ. എന്നാൽ ഇതെല്ലം കണ്ടശേഷം ഞാൻ പലപ്പോഴും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇതൊക്കെ പുറത്ത് പറയുന്നില്ല എന്ന്.. ഇതൊക്കെ പറയാനുള്ളതാണോ ചേട്ടാ അതൊക്കെ അങ്ങ് പൊയ്ക്കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയുള്ള നേതാവിനെയാണ് എന്നെ പോലെയുള്ള പട്ടാളക്കാർ കാണാൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.
അതുപോലെ അദ്ദേഹം എം.പി ആയിരുന്നു ഒരു ചില്ലി കാശുപോലും അടിച്ചു മാറ്റിയിട്ടില്ല, അഴിമതിയില്ല എല്ലാം പാവങ്ങൾക്ക് വേണ്ടി കൊടുത്തു.. കിട്ടിയതും കൈയിൽ ഉള്ളതും കൂട്ടി. തോൽവിയിലും തൃശ്ശൂരിൽ നിന്നും പോയിട്ടില്ല കൂടെ ഉണ്ടായിരുന്നു ഈ മനുഷ്യൻ, കേരളത്തിലെ മനഃസാക്ഷിയുള്ള 5 പൊതുപ്രവർത്തകരുടെ പേര് എടുത്താൽ അതിൽ ഉൾപ്പെടുന്ന ഒരു പേരാണ് സുരേഷ് ഗോപി എന്നും തുടങ്ങുന്ന കമന്റുകളാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് ലഭിക്കുന്നത്.
Leave a Reply