
ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യൻ ! ഒരുപാട് ഇഷ്ടമായിരുന്നു, ഒപ്പം അഭിനയിച്ചവരിൽ ഏറ്റവും കംഫര്‍ട്ടബിള്‍, സുരേഷ് ഗോപിയെ കുറിച്ച് മാതു പറയുന്നു !
ഒരു സമയത്ത്മലയാള സിനിമ അടക്കിവാണ താര റാണി ആയിരുന്നു മാതു. ഇന്നും നമ്മൾ ഓർത്തിരിക്കുന്ന ഒരുപാട് മികച്ച കഥാപാത്രങ്ങൾ നമുക്കു സമ്മാനിച്ച മാതു വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുക ആയിരുന്നു. കന്നട സിനിമയിൽ കൂടി ബാലതാരമായിട്ടതാണ് മാതു സിനിമ രംഗത്ത് എത്തിയത്. ആ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കാര്‍ണാടക സര്‍ക്കാരിന്റെ പുരസ്കാരം മാതുവിന് ലഭിച്ചിരുന്നു. മലയാളത്തിൽ നടിയുടെ ആദ്യ ചിത്രം 1989 ല്‍ നടൻ നെടുമുടി വേണു സംവിധാനം ചെയ്ത ‘പൂരം’ എന്ന ചിത്രമാണ് .
അമരം എന്ന ചിത്രം മാതുവിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. മുൻ നിറയേ നായകന്മാർക്കൊപ്പം ഒരുപാട് സിനിമകളിൽ മാതു വർക്ക് ചെയ്തിരുന്നു, ആ കൂട്ടത്തിൽ മലയാളത്തിലെ തന്റെ ഇഷ്ട താരത്തെ കുറിച്ച് മാതു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇത്രയും നാളത്തെ സിനിമ ജീവിതത്തിൽ തനിക്ക് ഇഷ്ടവും ബഹുമാനവും തോന്നിയ ഏറ്റവും നല്ല നടൻ അത് സുരേഷ് ഗോപി ആണെന്നാണ് മാതു ഇപ്പോഴും പറയുന്നത്.
മാതുവിന്റെ ആ വാക്കുകൾ ഇങ്ങനെ.. സൗത്തിന്ത്യൻ സിനിമയിൽ ഞാൻ ഒരുപാട് താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, കൂടാതെ ആ സമയത്ത് സിനിമാ മേഖലയില്‍ നിന്നും ഒരുപാട് വിവാഹാലോചനകള്‍ വന്നിരുന്നു. അത് എല്ലാം താന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. എന്നാൽ അതേസമയം ഏറ്റവും കംഫര്‍ട്ടബിളും, അതുപോലെ കൂടെ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടമുള്ള നടൻ ആരാണെന്ന ചോദ്യത്തിന് മാതുവിന്റെ ഉത്തരം സുരേഷ് ഗോപി എന്നായിരുന്നു. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്, കൂടെ അഭിനയിക്കുന്നവരെ നന്നായി കെയർ ചെയ്യും, ആർക്കും എന്തും ചെയ്തുകൊടുക്കാൻ വലിയ മനസാണ്, തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ കൂടിയാണ് അദ്ദേഹമെന്നും മാതു പറയുന്നു. അതുപോലെ ഇഷ്ട സിനിമ അമരം ആണ് എന്നും നടി പറയുന്നു…

വീണ്ടും സിനിമകൾ ചെയ്യാൻ ഭർത്താവും മക്കളും എപ്പോഴും സപ്പോർട്ട് ആണെന്നും താരം പറയുന്നു. പ്രണയിച്ച ആളെ വിവാഹം കഴിക്കാൻ വേണ്ടി മതം മാറി. ക്രിസ്തു മതം സ്വീകരിച്ചു. മീന എന്ന് പേരും മാറ്റി. വിവാഹ ശേഷം അവർ കുടുംബം, സിനിമ എല്ലാം ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. പക്ഷെ ആ ബന്ധം വേർപിരിഞ്ഞതോടെ നടി വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. ആദ്യ വിവാഹത്തിലെ മക്കൾക്കൊപ്പം മാതു ഇപ്പോൾ കുടുംബമായി ന്യൂയോര്‍ക്കിലാണ് താമസം.
മാധവി എന്നായിരുന്നു നടിയുടെ യഥാർഥ പേര്, സിനിമയിൽ എത്തിയ ശേഷം അത് മാതു ആക്കി മാറ്റുകയായിരുന്നു. താൻ ഇനി ഹോളിവുഡില്‍ അഭിനയിക്കണമെന്നാണ് മക്കളുടെ ആഗ്രഹം. അടുത്തിടെ കാലിഫോര്‍ണയില്‍ പോയപ്പോള്‍ എന്നോട് ഹോളിവുഡില്‍ അഭിനയിക്കാനാണ് അവര്‍ പറഞ്ഞത് എന്നും മാതു പറയുന്നു. പിന്നെ പുതിയ തലമുറയിലെ അഭിനേതാക്കളെ എല്ലാവരെയും ഇഷ്ടമാണ്, അതിൽ നിവിന്റെയും ദുൽഖറിനെയും കൂടെ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട് എന്നും മാതു പറയുന്നു.
Leave a Reply