
അദ്ദേഹം ഒരു നല്ല മനുഷ്യനാണ് ! കൂടെ അഭിനയിച്ചവരിൽ ഏറ്റവും കംഫര്‍ട്ടബിള്‍ സുരേഷ് ഗോപിയാണ് ! മാതു തുറന്ന് പറയുന്നു !
മലയാളികളുടെ ഒരു കാലത്തെ ഇഷ്ട നടിയായിരുന്നു മാതു. നമ്മൾ ഇന്നും കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ചിത്രങ്ങൾ മാതു മികച്ച പ്രകടനം കാഴ്ചവെച്ച വിവാഹത്തോടെ സിനിമ രംഗത്തുനിന്നും മാറി നിൽക്കുകയായിരുന്നു.1977ല്‍ പ്രദര്‍ശനത്തിനെത്തിയ സന്നദി അപ്പന്ന എന്ന കന്നട ചിത്രത്തില്‍ ബാലതാരമായാണ് മാതു സിനിമയിലേക്ക് എത്തുന്നത്.ആ സിനിമയിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കാര്‍ണാടക സര്‍ക്കാരിന്റെ പുരസ്കാരം മാതുവിന് ലഭിച്ചിരുന്നു. മലയാളത്തിൽ നടിയുടെ ആദ്യ ചിത്രം 1989 ല്‍ നെടുമുടി വേണു സംവിധാനം ചെയ്ത ‘പൂരം’ ആണ്.
പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുട ഭാഗമായ മാതു, മമ്മൂട്ടി നായകനായ അമരം എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി എത്തിയിരുന്നു, ഇത് അവരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. ഇപ്പോൾ അടുത്തിടെ മാത് കൊടുത്ത ഒരു അഭിമുഖത്തിൽ മാതു പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഭർത്താവ് തനിക്ക് വലിയ പിന്തുണയാണ് നൽകുന്നത്.
വീണ്ടും അഭിനയിക്കാന്‍ പറയുന്നത് അവരാണ്. മമ്മീ നിങ്ങള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ച് പോവുന്നുണ്ടോന്ന് അവര്‍ ചോദിക്കും. ഞാന്‍ ഹോളിവുഡില്‍ അഭിനയിക്കണമെന്നാണ് അവരുടെ ആഗ്രഹം. അടുത്തിടെ കാലിഫോര്‍ണയില്‍ പോയപ്പോള്‍ എന്നോട് ഹോളിവുഡില്‍ അഭിനയിക്കാനാണ് അവര്‍ പറഞ്ഞത് എന്നും മാതു പറയുന്നു.
താൻ ഒരുപാട് താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, കൂടാതെ സിനിമാ മേഖലയില്‍ നിന്നും ഒത്തിരി വിവാഹാലോചനകള്‍ തനിക്ക് വന്നിരുന്നു. അത് താന്‍ വേണ്ടെന്ന് വെച്ചതായിട്ടും അതിൽ ഏറ്റവും കംഫര്‍ട്ടബിള്‍ ആയി കൂടെ അഭിനയിച്ചത് ആരാണെന്ന ചോദ്യത്തിന് മാതുവിന്റെ ഉത്തരം സുരേഷ് ഗോപി എന്നായിരുന്നു. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ് എന്നും മാത്തുപറയുന്നു. താന്‍ അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ അമരമാണ്.
തന്റെ സിനിമ കണ്ട് ഏറ്റവും കൂടുതല്‍ അഭിപ്രായം പറയുന്നത് അമ്മയാണ്. നീ അങ്ങനെ ചെയ്യണമായിരുന്നു. ആ ചെയ്തത് ശരിയായില്ല, എന്നൊക്കെ ചൂണ്ടി കാണിക്കുന്ന ആളാണ് തന്റെ അമ്മ. ഇപ്പോള്‍ വന്നിട്ടും നീ അങ്ങനെ, ചെയ്യ് ഇങ്ങനെ ചെയ്യൂ എന്നൊക്കെ പറയും. ഇനി കൂടെ അഭിനയിക്കാന്‍ ആഗ്രഹമുള്ള നടന് ആരാണെന്ന് ചോദിച്ചാല്‍ അന്നത്തെ ഒരുവിധം എല്ലാ നടന്മാരുടെയും കൂടെ അഭിനയിച്ചിട്ടുണ്ട്.

പിന്നെ പുതിയ ആൾക്കാരിൽ ദുല്‍ഖര്‍ സല്‍മാന്റെയും നിവിന്‍ പോളി എന്നിവരുടെ കൂടെ അഭിനയിക്കാനാണ് ഇഷ്ടം. തെന്നിന്ത്യയിൽ ഒരു വിധം എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഈസിയായി തോന്നിയത് തമിഴാണ്. കാരണം ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. തമിഴ് ഭാഷ ഈസിയായിരുന്നു. പക്ഷേ പെര്‍ഫോമന്‍സും അഭിനയവും റിയലായി കാണിക്കുന്നത് മലയാള സിനിമയിലാണ് എന്നും മാതു പറയുന്നു.
താരത്തിന്റെ യഥാർഥ പേര് മാധവി എന്നായിരുന്നു. സിനിമയിൽ എത്തിയ ശേഷം അത് മാതു ആക്കി മാറ്റുകയായിരുന്നു. പ്രണയിച്ചയാളെ വിവാഹം ചെയ്യാന്‍ വേണ്ടി മതം മാറി. ക്രിസ്തു മതം സ്വീകരിച്ചു. മീന എന്ന് പേരും മാറ്റി. വിവാഹ ശേഷം അവർ കുടുംബം, സിനിമ എല്ലാം ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി.
പക്ഷെ പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങി. അതോടെ വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നു. 2012 ലാണ് മാതുവും ജാക്കോബും വേര്‍പിരിഞ്ഞത്. പക്ഷെ നടിക്ക് ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്. വിവാഹ മോചനം കഴിഞ്ഞുവെങ്കിലും 13, 10 ഉം വയസ്സുള്ള മക്കള്‍ക്കും അച്ഛനും അമ്മയ്ക്കുമൊപ്പം ന്യൂയോര്‍ക്കില്‍ തന്നെയാണ് ഇപ്പോഴും മാതു.അതുമാത്രവുമല്ല അവർ ഇപ്പോഴും ക്രസ്തുമത വിശ്വാസിയുമാണ്. നടി വീണ്ടും വിവാഹം കഴിച്ചിരുന്നു.
Leave a Reply