
തീർച്ചയായും എനിക്കൊരാളെ ഇഷ്ടമാണ്, അത് സമയമാകുമ്പോൾ ഞാൻ തന്നെ തുറന്ന് പറയാം !
സുരേഷ് ഗോപിയുടെ കുടുംബത്തിൽ നിന്നും മറ്റൊരു താരോദയം കൂടി സംഭവിച്ചിരിക്കുകയാണ്, സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് ഇപ്പോൾ സിനിമയിൽ തുടക്കം കുറിക്കുകയാണ്. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെയാണ് മാധവിന്റെ അരങ്ങേറ്റം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധവ് നൽകിയ അഭിമുഖങ്ങൾ എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു.
അതുപോലെ തന്നെ തുടക്കം മുതൽ തന്നെ, മാധവുമായി ബന്ധപ്പെട്ട് ചില ഗോസിപ്പുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്ന്, നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുമായി മാധവ് പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ്. എന്നാൽ ഇപ്പോഴിതാ, മീനാക്ഷിയെ കുറിച്ച് മാധവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മീനാക്ഷി ദിലീപ് തന്റെ ഫീമെയ്ൽ വേർഷനാണ് എന്നാണ് മാധവ് പറയുന്നത്.
ഒരുപാട് ആളുകളെ കൊണ്ട് സോഷ്യൽ മീഡിയ എന്നെ വിവാഹം കഴിപ്പിച്ചിട്ടുണ്ട്. സമയം ആകുമ്പോൾ ഞാൻ അറിയിച്ചോളാം. തീർച്ചയായും എനിക്കൊരാളെ ഇഷ്ടമാണ്. എന്റെ വിവാഹം ഉറപ്പിച്ചിട്ടില്ല. എനിക്ക് അതിന്റെ പ്രായവും പക്വതയും എത്തിയിട്ടില്ല. സമാധാനവും സ്റ്റെബിലിറ്റിയും വരുന്നൊരു സമയത്ത് ഒരു പങ്കാളിയെ ഏറ്റെടുക്കേണ്ടി വന്നാൽ ആ സമയത്ത് ഞാൻ ആലോചിക്കേണ്ട കാര്യമാണ് ഇതൊക്കെ. ഇന്ന് മാധവ് സുരേഷ് ഒരു കരിയറിലേക്ക് കടക്കുന്നൊരാളാണ്. ഇതിനിടയിൽ പ്രണയമൊക്കെ ഉണ്ടാകാം. എനിക്ക് ഒരാളെ ഇഷ്ടമാണ്. അത് സാഹചര്യം പോലെയൊക്കെ നടക്കും. അതൊക്കെ അപ്പോൾ മാധ്യമങ്ങളെ അറിയിച്ചോളാം,” മാധവ് പറഞ്ഞു.

ഞാനും മീനാക്ഷിയും വളരെ അടുത്ത സുഹൃത്തുക്കളാണ്, ജീവിതത്തിൽ ഒരേ കാഴ്ചപ്പാടുള്ളവരാണ്, പെരുമാറ്റവും സംസാര രീതിയുമൊക്കെ ഒരുപോലെയാണ്. ശരിക്കും മാധവിന്റെ ഒരു ഫീമെയിൽ വേർഷനാണ് മീനാക്ഷി. ഞങ്ങൾ ക്ലോസ് ഫ്രണ്ട്സ് ആണ്. അതിനു മുകളിലേക്ക് ഒന്നുമില്ല. ഞാനും ദീലിപങ്കിളും ഒരു ഫോട്ടോയിട്ടാലോ, മീനാക്ഷി ചേച്ചിയുടെ കല്യാണത്തിനു വന്നതോ ഞങ്ങളൊരു ഇവന്റിനു വെച്ചു കണ്ടാലോ ഉടനെ കല്യാണം ആലോചിച്ചു പോവുന്നു എന്ന രീതിയിലാണ് വാർത്തകൾ വരുന്നത്.
സമൂഹത്തിൽ അറിയപ്പെടുന്ന സെലിബ്രിറ്റികളുടെ മക്കൾ വിവാഹം കഴിക്കുന്നുവെന്ന് വാർത്തകൾ വരുമ്പോൾ ആളുകൾ ക്ലിക്ക് ചെയ്യുമല്ലോ, അതിന് വേണ്ടി ചാനലുകൾ ഓരോ വാർത്തകൾ പടച്ച് വിടും. അവർക്കും വരുമാനം വേണമല്ലോ, പക്ഷെ ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചൊക്കെ ഇല്ലാക്കഥ പറയുന്നത് ശരിയല്ല എന്നും മാധവ് പറയുന്നുണ്ട്.
Leave a Reply