
“പോണ്ടിച്ചേരിയിൽ നിന്നും ടാക്സ് വെട്ടിച്ചുകൊണ്ട് എടുത്ത ഓടി കാർ” ! ഒരു ജോലിയും ഇല്ലാത്തവരാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ! അച്ഛനെ പരിഹസിച്ച ആൾക്ക് മറുപടി നൽകി മാധവ് സുരേഷ് !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം ഇന്ന് രാഷ്ട്രീയ രംഗത്തും വളരെ സജീവമായ ആളാണ് സുരേഷ് ഗോപി, അതേ രാഷ്ട്രീയത്തിന്റെ പേരിൽ തന്നെ അദ്ദേഹത്തിന് ഏറെ വിമർശനങ്ങളും നേരിടാറുണ്ട്. സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ മക്കളും മലയാളികൾക്ക് വളരെ സുപരിചിതരാണ്. മക്കൾ ഗോകുൽ സുരേഷും മാധവും ഇപ്പോൾ സിനിമ മേഖലയിൽ തിരക്കിലാണ്. പലപ്പോഴും തന്റെ അച്ഛനെതിരെ വിമർശനവും പരിഹാസവും ഉയരുമ്പോൾ ആൺമക്കൾ അതിനു മറുപടിയുമായി എത്താറുണ്ട്, അത് വലിയ വർത്തയുമാകാറുണ്ട്.
സുരേഷ് ഗോപിയെ വിമർശിക്കാൻ പലരും ആയുധമാക്കുന്ന ഒന്നാണ് അദ്ദേഹം നികുതി വെട്ടിക്കാൻ വേണ്ടി ടാക്സ് കുറവുള്ള പോണ്ടിച്ചേരിയിൽ പോയി കാറ് രെജിസ്റ്റർ ചെയ്തു എന്നുള്ളത്. ഇപ്പോഴിതാ തന്റെ അച്ഛനെ പരിഹസിച്ചവകർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മാധവ് സുരേഷ്. മറിമായം എന്ന ടെലിവിഷൻ പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു, സിനിമ നിരൂപണവുമായി ബന്ധപ്പെട്ട വിഷയത്തെ വളരെ ഹാസ്യരൂപേനെ അവതരിപ്പിച്ചിട്ടുള്ള പരിപാടി ഏറെ ശ്രദ്ധ നേടി കഴിഞ്ഞു, സമകാലിക വിഷയങ്ങളെ നർമ്മരൂപത്തിൽ അവതരിപ്പിക്കാറുള്ള മറിമായം എപ്പിസോഡികൾ എക്കാലവും ശ്രദ്ധ നേടിയിട്ടുള്ളവയാണ്.

അതിൽ ഒരു എപ്പിസോഡിന്റെ കട്ട് ചെയ്ത ഒരു വീഡിയോ സുരേഷ് ഗോപിയെ മെൻഷൻ ചെയ്ത് ട്രോൾ ആക്കി പോസ്റ്റ് ചെയ്ത, ആളുടെ ആ പോസ്റ്റ് തന്റെ സ്റ്റോറി ആക്കികൊണ്ടായിരുന്നു മാധവിന്റെ മറുപടി. ഇടത്പക്ഷ അനുകൂലിയായ് ‘ഷിജിത് പി’ എന്ന ആളാണ് ഈ ട്രോൾ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്, വിഡിയോയിൽ പറയുന്നത് ഇങ്ങനെ.. (സിനിമ താരങ്ങൾ മാധ്യമങ്ങളുമായി അഭിമുഖം നടക്കുകയാണ്), അതിൽ ഒരു ചോദ്യം ഇങ്ങനെ, ‘സാർ അതുപോലെ പോണ്ടിച്ചേരിയിൽ നിന്നും ടാക്സ് വെട്ടിച്ചുകൊണ്ട് സാർ ഒരു ഓടി കാർ വാങ്ങിയല്ലോ, അതിനെ കുറിച്ച് എന്താണ് സാറിന്റെ അഭിപ്രായം’ എന്ന് എന്ന് ചോദിക്കുമ്പോൾ വേദിയിൽ മഞ്ഞ വസ്ത്രം അണിഞ്ഞിരുന്ന അദ്ദേഹം ‘ആളാകാൻ വരരുത് എന്ന് പറഞ്ഞുകൊണ്ട് ചാടി എഴുനേറ്റ് വരികയായിരുന്നു’.
ഈ വീഡിയോ സ്റ്റോറി ആക്കികൊണ്ട് മാധവ് കുറിച്ചത് ഇങ്ങനെ, അത്തരം ഇതിഹാസങ്ങൾക്കായി ഒരു ഹൈലൈറ്റ് സെക്ഷൻ ഉണ്ടാക്കാൻ ഈ ‘ഐഡി’ ക്കാരൻ ഇഷ്ടപ്പെടുന്നു, പക്ഷെ ഇതുപോലെ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുന്നുണ്ട് എങ്കിൽ അതിൻർത്ഥം അവർ ഒരു ജോലിയും ഇല്ലാത്തവർ ആയിരിക്കും എന്നാണ്.. ഇതിനുമുമ്പും മാധവ് ഇതുപോലെ പ്രതികരിച്ചിരുന്നു, അടുത്തിടെ മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന കാരണത്താൽ സുരേഷ് ഗോപി വേട്ടയാടപ്പെട്ടപ്പോൾ മാധവ് കുറിച്ചത് ഇങ്ങനെ, ’99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം’, ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട് എന്നായിരുന്നു….
Leave a Reply