ചിരി കൊണ്ട് എന്റെ ലോകം പ്രകാശമാക്കുന്നവൾ, എനിക്ക് അളവറ്റ ഊർജം സമ്മാനിക്കുന്ന സാന്നിധ്യം ! തന്റെ പ്രിയതമക്ക് ആശംസകളുമായി മാധവ് സുരേഷ് !

മലയാളികളുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ മകൻ എന്നതിനപ്പുറം ഇന്ന് തന്റേതായ ഒരു സ്ഥാനം നിലനിർത്താൻ കഴിഞ്ഞ ആളാണ് മാധവ് സുരേഷ്. തന്റെ നിലപാടുകൾ മുഖം നോക്കാതെ ഉറക്കെ പറയാറുള്ള മാധവ് തന്റെ അച്ഛനും കുടുംബത്തിനും എതിരെ വരുന്ന വിമര്ശനങ്ങള്ക്ക് തക്കതായ മറുപടി നൽകുന്ന ആളുകൂടിയാണ്, ഇപ്പോഴിതാ താരപുത്രന്റെ ഒരു പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചയായി മാറുന്നത്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് , ഒരു പെൺകുട്ടിയ്ക്ക് ഒപ്പം മാധവ് പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആരാണ് മാധവിനു ഒപ്പമുള്ള പെൺകുട്ടി, മാധവിന്റെ പ്രണയിനിയാണോ എന്നൊക്കെയായിരുന്നു ആരാധകരുടെ സംശയം. എന്നാൽ അത് രണം എന്ന മലയാളം ചിത്രത്തിൽ അഭിനയിച്ച നടി സെലിൻ ജോസഫായിരുന്നു ആ പെൺകുട്ടി. ഇപ്പേഴിതാ, സെലിന്റെ ജന്മദിനത്തിൽ മാധവ് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധ നേടുന്നത്.

തന്റെ പ്രിയപെട്ടവളെ ആശംസിക്കാൻ വളരെ കാവ്യാത്മകമായാണ് മാധവ് ആശംസ കുറിച്ചിരിക്കുന്നത്, ആ വാക്കുകൾ ഇങ്ങനെ, ഇന്ന് ഒരു പ്രത്യേക വ്യക്തിയെ സെലബ്രേറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു (അതെ, ഞാൻ ഒരു ദിവസം വൈകി), എന്നാൽ എന്റെ ലോകമായ ഒരാൾ ഇതാ. ഞാൻ എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൂടെ കടന്നുപോവുമ്പോൾ അചഞ്ചലമായി എന്നോടൊപ്പം നിന്ന ഒരാൾ.

ഒരു മനുഷ്യനെന്ന നിലയിൽ എൻ്റെ പോരായ്മകൾ മനസ്സിലാക്കുകയും അതിലൊതുങ്ങി നിൽക്കാൻ എന്നെ അനുവദിക്കാതിരിക്കുകയും ഞാൻ ഒരു മനുഷ്യനായി പുരോഗമിക്കുകയാണെന്ന് എപ്പോഴും ഉറപ്പാക്കുകയും ചെയ്യുന്ന ഒരാൾ. ചിരി കൊണ്ട് എന്റെ ലോകം പ്രകാശമാനമാക്കുന്ന ഒരാൾ, എന്റെ കാതുകളിൽ സംഗീതമായി മാറുന്ന ശബ്ദം, എനിക്ക് അളവറ്റ ഊർജം സമ്മാനിക്കുന്ന സാന്നിധ്യം… ഞങ്ങൾ കണ്ടുമുട്ടിയ ദിവസം മുതൽ എൻ്റെ ജീവിതത്തിലെ തിളങ്ങുന്ന വെളിച്ചമായി മാറിയൊരാൾ.

ജന്മദിനാശംസകൾ, സൂപ്പർസ്റ്റാർ, ചിക്കാട്രോൺ, കുഞ്ഞുവാവ, സെമി ലാറ്റിന, സിസി കുട്ടി.. നിന്റെ എല്ലാ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നീ നേടിയെടുക്കുമെന്ന് എനിക്കറിയാം, ആ സമയത്ത് ഞാൻ ഞാൻ നിന്നോട് പറയും, “നീ അത് നേടുമെന്ന് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു” എന്ന്. വണ്ടർഫുൾ ഹ്യൂമൻ ബീയിങ്, അതേപടി തുടരുക. എനിക്ക് വീണ്ടും ആളുകളിൽ വിശ്വാസം ഉണ്ടാക്കിയതിന് നന്ദി,” എന്നും മാധവ് കുറിച്ചു.

സുരേഷ് ഗോപിയുടെ നാലുമക്കളിൽ ഏറ്റവും ഇളയ ആളായ മാധവ് ഇപ്പോൾ തന്റെ പുതിയ സിനിമയുടെ തിരക്കിലുംകൂടിയാണ്, കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മാധവ്. വിജയ്, ചിമ്പു തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത വിൻസെന്റ് സെൽവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *