
’99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം’ ! ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട് ! അച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആദ്യമായി പ്രതികരിച്ച് മാധവ് സുരേഷ് ഗോപി !
സുരേഷ് ഗോപി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറെ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന കാരണം കൊണ്ടാണ് അദ്ദേഹത്തെ ഏവരും വിമർശിക്കുന്നത്. സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ടും മാധ്യമ പ്രവർത്തക നിയമപരമായി മുന്നോട്ട് നീങ്ങാൻ തയ്യാറാകുകയായായിരുന്നു. സിനിമ രാഷ്ടീയ രംഗത്തുള്ള നിരവധി പേര് സുരേഷ് ഗോപിയെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ മകൻ മാധവ് സുരേഷ് ഗോപി പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.
സുരേഷ് ഗോപി മാതാവിനെ കവിളിൽ കടിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരപുത്രൻ പ്രതികരിച്ചത്. ’99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം’ എന്നാണ് മാധവിന്റെ വാചകം. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട് എന്ന് ഒരുവരി കൂടി മാധവ് ചേർത്തു. ഇൻസ്റ്റഗ്രാമിലാണ് മാധവിന്റെ പോസ്റ്റ്. സുരേഷ് ഗോപിക്കെതിരെ മാദ്ധ്യമപ്രവർത്തകയുടെ പരാതി കേസായി നിലനിൽക്കവെയാണ് മാധവിന്റെ പോസ്റ്റ്. മൂത്തമകൻ ഗോകുൽ സമൂഹ മാധ്യമത്തിൽ പ്രതികരണമേതും ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതിനു മുമ്പ് സുരേഷ് ഗോപിയെ ട്രോൾ ചെയ്തപ്പോഴുള്ള ഗോകുലിന്റെ പ്രതികരണം വൈറലായി മാറിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഏറ്റവും അധികം ശ്രദ്ധ നേടിയ ഒരു പ്രതികരണമായിരുന്നു ഗോകുലിന്റേത്, ഒരു സൈഡില്‍ നടന് സുരേഷ് ഗോപിയുടെ ഫോട്ടോയും മറു സൈഡില്‍ സിംഹവാലന്‍ കുരങ്ങിന്റെ എഡിറ്റ് ചെയ്ത മുഖവും വെച്ചുകൊണ്ട് ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന ക്യാപ്ഷനും ഇതിനു മുകളില്‍ കൊടുത്തിരുന്നു. ഇതിന് കമന്റുമായി ഗോകുൽ തന്നെ നേരിട്ടെത്തി. രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും, എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്കിയ മാസ് മറുപടി.
അതുപോലെ ഇതിനു മുമ്പ് തന്റെ മക്കളെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ഇങ്ങനെ, മക്കളിൽ തന്നോട് ഏറ്റവും കൂടുതൽ അടുപ്പം മകൾ മാധവന് ആണെന്നും, അവൻ എന്റെ തലയിൽ കയറി ഇരിക്കുക ആണെന്നും, പക്ഷെ ഗോകുൽ എന്നെ എപ്പോഴും വളരെ ബഹുമാനത്തോടെ ദൂരെ നിന്ന് നോക്കികാണാനാണ് ഇഷ്ടമെന്നും. തന്റെ രണ്ടു കുട്ടികളും തന്റെ ഭാഗ്യമാണ് എന്നും സുരേഷ് ഗോപി പറയുന്നു… മക്കളുടെ അടുത്ത് സ്ട്രിക്ടായ അച്ഛനല്ല ഞാന്‍. എല്ലാ സ്വാതന്ത്ര്യവും കൊടുക്കാറുണ്ട്. മാധവ് എന്നെ കൂട്ടുകാരനെപ്പോലെയാണ് കാണുന്നത്. ഇനി അവൻ എപ്പോഴാ എന്നെ അളിയാ എന്ന് വിളിക്കുന്നത് പോലും എനിക്കറിയില്ല. പെണ്മക്കള്ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഒരു മകള്‍ അത് ശരിക്കും ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
Leave a Reply